Headlines

18 വയസ്സിന് മുകളിലുള്ളവരുടെ വാക്‌സിൻ രജിസ്‌ട്രേഷൻ ഇന്ന് മുതൽ ആരംഭിക്കും

രാജ്യത്ത് 18 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ കൊവിഡ് വാക്‌സിനേഷനായുള്ള രജിസ്‌ട്രേഷൻ ഇന്ന് തുടങ്ങും. വൈകുന്നേരം നാല് മണി മുതൽ കൊവിൻ ആപ്പിൽ രജിസ്റ്റർ ചെയ്യാനാകും. മെയ് 1 മുതലാണ് 18 വയസ്സിന് മുകളിലുള്ളവർക്ക് വാക്‌സിൻ ലഭിക്കുക അതേസമയം വാക്‌സിന്റെ ലഭ്യതക്കുറവ് പല സംസ്ഥാനങ്ങളിലെയും വാക്‌സിനേഷനെ താറുമാറാക്കിയിട്ടുണ്ട്. ആവശ്യമായ വാക്‌സിനെത്തിക്കാതെ സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തുന്ന നിലപാടാണ് കേന്ദ്രവും ചില സഹമന്ത്രിമാരും നടത്തുന്നത്. ഇതിനിടയിൽ ഓക്‌സിജൻ വിതരണം വിലയിരുത്തുന്നതിനായി വിവിധ മന്ത്രാലയങ്ങൾ ഇന്ന് യോഗം ചേരും. കഴിഞ്ഞ ആറ് ദിവസമായി രാജ്യത്തെ…

Read More

ഡൽഹിയിൽ ഒരു മാസത്തിനുള്ളിൽ 44 ഓക്‌സിജൻ പ്ലാന്റുകൾ നിർമിക്കുമെന്ന് കെജ്രിവാൾ

  ഡൽഹിയിൽ അടുത്ത ഒരു മാസത്തിനുള്ളിൽ 44 ഓക്‌സിജൻ പ്ലാന്റുകൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കൊവിഡിന്റെ രണ്ടാംതരംഗത്തിൽ ഡൽഹിയിൽ മെഡിക്കൽ ഓക്‌സിജന്റെ ക്ഷാമം രൂക്ഷമായിരുന്നു. നിരവധി പേരാണ് ഓക്‌സിജൻ ലഭിക്കാതെ മരിച്ചത്. ഇതിന് പിന്നാലെയാണ് അടിയന്തരമായി ഓക്‌സിജൻ പ്ലാന്റുകൾ നിർമിക്കാൻ തീരുമാനിച്ചത് ഡൽഹിയിൽ ഓക്‌സിജൻ ടാങ്കറുകളുടെ ദൗർലഭ്യമുണ്ട്. ബാങ്കോക്കിൽ നിന്ന് 18 ഓക്‌സിജൻ ടാങ്കറുകൾ ഇറക്കുമതി ചെയ്യുന്നുണ്ട്. എട്ട് ഓക്‌സിജൻ പ്ലാന്റുകൾ കേന്ദ്രസർക്കാർ നിർമിക്കും. 36 പ്ലാന്റുകൾ ഡൽഹി സർക്കാരും നിർമിക്കും. 15 എണ്ണം തദ്ദേശീയമായി…

Read More

വോട്ടെണ്ണൽ ദിനത്തിലെ ആഹ്ലാദ പ്രകടനങ്ങൾ വിലക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്

  വോട്ടെണ്ണൽ ദിനത്തിലെ ആഹ്ലാദ പ്രകടനങ്ങൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിരോധിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. മെയ് 2ന് വോട്ടെണ്ണൽ കേന്ദ്രത്തിന് പുറത്തോ സമീപ പ്രദേശങ്ങളിലോ ഒരു തരത്തിലുമുള്ള ആഹ്ലാദ പ്രകടനങ്ങൾ പാടില്ലെന്ന് കമ്മീഷൻ നിർദേശിച്ചു തെരഞ്ഞെടുപ്പ് നടന്ന കേരളം, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, അസം സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും വിലക്ക് ബാധകമാണ്. രാജ്യത്തെ കൊവിഡ് രണ്ടാംതരംഗത്തിന് കാരണമായത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും കൊലക്കുറ്റത്തിന് കേസെടുക്കാൻ മടിക്കില്ലെന്നും മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം…

Read More

സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ ഒരാളിൽ നിന്ന് 406 പേരിലേക്ക് വരെ കൊവിഡ് പകരും: കേന്ദ്ര ആരോഗ്യമന്ത്രാലയം

  കൊവിഡ് പടരാതിരിക്കാൻ സാമൂഹിക അകലവും മാസ്‌ക് ധരിക്കലും കൃത്യമായി പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കൊവിഡ് പോസിറ്റീവായ ഒരാൾ സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ 30 ദിവസത്തിനുള്ളിൽ അയാളിൽ നിന്ന് 406 പേർക്ക് വരെ പോഗം ബാധിക്കുമെന്ന് പഠനത്തിലൂടെ കണ്ടെത്തിയതായി ആരോഗ്യമന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു കൊവിഡ് ബാധിച്ച ഒരാൾ സമ്പർക്കം 50 ശതമാനം കുറയ്ക്കുകയാണെങ്കിൽ 406ന് പകരം 15 പേർക്ക് വരെ ഒരു മാസത്തിനുള്ളിൽ രോഗം പടരുന്നത് കുറയ്ക്കാനാകും. 75 ശതമാനം സമ്പർക്കം ഒഴിവാക്കിയാൽ…

Read More

കേരളമടക്കം എട്ട് സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപനം ആശങ്കപ്പെടുത്തുന്നത്; കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: രാജ്യത്ത് കേരളമടക്കം എട്ട് സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപനം ആശങ്കപ്പെടുത്തുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വൈറസ് മാരകമായതിനാല്‍ തുടക്കത്തിലെ രോഗം തിരിച്ചറിഞ്ഞാല്‍ നല്ലത്. രോഗലക്ഷണം കണ്ടാല്‍ അപ്പോള്‍ തന്നെ സ്വയം നിരീക്ഷണത്തിലേക്ക് മാറണം. അതിനായി പരിശോധന ഫലം വരാന്‍ കാത്തിരിക്കരുത് എന്നും ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു. കേരളത്തിലെയും രോഗവ്യാപനം ആശങ്കാ ജനകമാണ്. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, കര്‍ണാടക,രാജസ്ഥാന്‍. ഛത്തീസ്ഗഡ്, ഗുജറാത്ത്, തമിഴ്നാട് എന്നിവയാണ് ആശങ്ക വര്‍ധിപ്പിക്കുന്ന മറ്റ് സംസ്ഥാനങ്ങള്‍. ഒരു ലക്ഷത്തിലധികം പേര്‍ ഇവിടങ്ങളിലൊക്കെ…

Read More

കൊവിഡ് മാനദണ്ഡം ലംഘിച്ച് വിവാഹം; വരനെയും പിതാവിനെയും വിവാഹ വേദിയിൽ വെച്ച് അറസ്റ്റ് ചെയ്തു

  കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് വിവാഹം നടത്തിയതിന് വരനെയും പിതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബിലെ ജലന്ധറിലാണ് സംഭവം. നഗരത്തിലെ ഒരു ക്ഷേത്രത്തിൽ വെച്ച് നടന്ന ചടങ്ങിനിടെയാണ് പോലീസ് വരനെയും പിതാവിനെയും അറസ്റ്റ് ചെയ്തത് കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനും കർഫ്യൂ നിർദേശങ്ങൾ ലംഘിച്ചതിനും ഇവർക്കെതിരെ കേസെടുത്തു. വിവാഹത്തിനും മുൻകൂർ അനുമതി വാങ്ങിയിരുന്നില്ല. നൂറിലധികം പേരാണ് ക്ഷേത്രത്തിനുള്ളിൽ വിവാഹത്തിനായി പങ്കെടുത്തത്. പോലീസ് എത്തിയപ്പോഴേക്കും പലരും ഓടി രക്ഷപ്പെട്ടു

Read More

സിദ്ധിഖ് കാപ്പനെ ഡൽഹി ആശുപത്രിയിലേക്ക് മാറ്റണമെന്ന ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും

  യുഎപിഎ കേസിൽ ഉത്തർപ്രദേശിൽ തടവിൽ കഴിയുന്ന മലയാളി മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പനെ ഡൽഹി ആശുപത്രിയിലേക്ക് മാറ്റണമെന്ന ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും. മഥുരയിലെ ആശുപത്രിയിൽ കഴിയുന്ന കാപ്പന്റെ ആരോഗ്യനില മോശമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കുടുംബവും പത്രപ്രവർത്തക യൂനിയനും കോടതിയെ സമീപിച്ചത്. രണ്ട് ദിവസം മുമ്പ് കാപ്പന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാൾക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു.

Read More

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം; രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി

  കൊവിഡ് വ്യാപനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. രാഷ്ട്രീയപാർട്ടികളുടെ തെരഞ്ഞെടുപ്പ് റാലികൾ തടയാൻ കഴിയാതിരുന്ന തെരഞ്ഞെടുപ്പ് കമ്മീഷനാണ് കൊവിഡ് രണ്ടാംതരംഗത്തിന്റെ ഉത്തരവാദിയെന്ന് കോടതി പറഞ്ഞു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ചീഫ് ജസ്റ്റിസ് സജീബ് ബാനർജി പറഞ്ഞു. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ക്യത്യമായ പദ്ധതി തയ്യാറാക്കിയില്ലെങ്കിൽ മെയ് 2ന് നടക്കുന്ന വോട്ടെണ്ണൽ തടയേണ്ടി വരും. പൊതുജനാരോഗ്യം പരമപ്രധാനമാണെന്ന് ഓർമപ്പെടുത്തേണ്ടത് സങ്കടകരമാണെന്നും കോടതി പറഞ്ഞു കൊവിഡ് വ്യാപനം നടക്കാതിരിക്കാൻ എന്ത്…

Read More

കർണാടകയിൽ കർശന നിയന്ത്രണം; പതിനാല് ദിവസത്തേക്ക് കർഫ്യൂ

  കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർണാടകയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. നാളെ മുതൽ 14 ദിവസത്തേക്ക് സംസ്ഥാനത്ത് സമ്പൂർണ കർഫ്യൂ ഏർപ്പെടുത്തി. മെയ് 10 വരെയാണ് കർശന നിയന്ത്രണം രാവിലെ ആറ് മണി മുതൽ 10 മണി വരെ അവശ്യ വസ്തുക്കൾ വാങ്ങാൻ അനുമതിയുണ്ട്. ഫലത്തിൽ ലോക്ക് ഡൗണിന് സമാനമായിരിക്കും കർഫ്യൂ. ബംഗളൂരുവിൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കും. സംസ്ഥാനത്ത് 18 വയസ്സിന് മുകളിലുള്ളവർക്ക് വാക്‌സിൻ സൗജന്യമായി നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.  

Read More

ആംബുലൻസ് ലഭിച്ചില്ല; അച്ഛന്റെ മൃതദേഹം യുവാവ് ശ്മശാനത്തിലേക്ക് എത്തിച്ചത് കാറിന് മുകളിൽ കെട്ടിവെച്ച്

  അച്ഛന്റെ മൃതദേഹം ശ്മശാനത്തിലെത്തിക്കാൻ ആംബുലൻസ് ലഭിക്കാതെ വന്നതോടെ മകൻ മൃതശരീരം കാറിന് മുകളിൽ കെട്ടിവെച്ചു കൊണ്ടുപോയി. യുപിയിലെ ആഗ്രയിൽ നിന്നാണ് ഈ കാഴ്ച. മണിക്കൂറുകൾ കാത്തുനിന്നതിന് ശേഷമാണ് മോക്ഷാധാമിലെ ശ്മശാനത്തിൽ മൃതദേഹം സംസ്‌കരിക്കാനും സാധിച്ചത്. രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചതോടെ ആംബുലൻസുകളുടെ സൗകര്യവും ലഭിക്കാതെ നിരവധി പേരാണ് കഷ്ടപ്പെടുന്നത്. നിരവധി ദുരിതക്കാഴ്ചകളാണ് രാജ്യത്തിന്റെ പല ഭാഗത്തുനിന്നുമായി കാണാനാകുന്നത്. ആഗ്രയിലെ സ്വകാര്യ ആശുപത്രികളൊന്നിലും കൊവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നില്ല. നഗരത്തിൽ പ്രതിദിനം ആറായിരത്തോളം പേർക്കാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്.

Read More