Headlines

നാല് ലക്ഷവും കടന്ന് കൊവിഡ് കേസുകൾ; 24 മണിക്കൂറിനിടെ 4.01 ലക്ഷം പേർക്ക് രോഗബാധ, 3523 മരണം

  രാജ്യത്തെ കൊവിഡ് പ്രതിദിന കേസുകൾ ഇതാദ്യമായി നാല് ലക്ഷം പിന്നിട്ടു. കഴിഞ്ഞ ഒരാഴ്ചയിലധികമായി മൂന്ന് ലക്ഷത്തിന് മുകളിലാണ് കേസുകൾ സ്ഥിരീകരിച്ചിരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,01,993 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു 3523 പേർ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. ആകെ മരണസംഖ്യ 2,11,853 ആയി ഉയർന്നു. ഇതിനോടകം 1,91,64,969 പേർക്കാണ് രാജ്യത്ത് രോഗബാധയുണ്ടായത്. ഇതിൽ 1,56,84,406 പേർ ഇതിനോടകം രോഗമുക്തരായി. 2,99,998 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി. നിലവിൽ 32,68,710 പേരാണ്…

Read More

കൊവിഡ് വാക്‌സിൻ വില: സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്നുണ്ടായേക്കും

  കൊവിഡ് വാക്‌സിൻ വില വിഷയത്തിൽ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്നുണ്ടാകും. വാക്‌സിൻ വില നിർണയം നരേന്ദ്രമോദി സർക്കാർ കമ്പനികൾക്ക് വിട്ടുകൊടുത്തതിനെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. 4500 കോടി രൂപ വാക്‌സിൻ വികസനത്തിനായി കമ്പനികൾക്ക് നൽകിയിട്ട് വാക്‌സിന് വില ഈടാക്കുന്നതിനെയും കോടതി ചോദ്യം ചെയ്തു. വാക്‌സിൻ വില, ഓക്‌സിജൻ ലഭ്യത, ആശുപത്രികളിലെ സൗകര്യം എന്നിവയിൽ സുപ്രീം കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. നയപരമായ സാഹചര്യത്തിൽ കേസ് മെയ് പത്തിലേക്ക് മാറ്റി. എന്നാൽ ഇടക്കാല ഉത്തരവ് ഇന്നുണ്ടായേക്കും

Read More

ഗുജറാത്തിൽ കൊവിഡ് ആശുപത്രിയിൽ തീപിടിത്തം; 18 പേർ മരിച്ചു

  ഗുജറാത്തിൽ കൊവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 18 രോഗികൾ മരിച്ചു. ബറൂച്ചിലെ പട്ടേൽ വെൽഫെയർ ആശുപത്രിയിലാണ് ദുരന്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണം പുലർച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. ചികിത്സയിലുണ്ടായിരുന്ന അമ്പതോളം പേരെ രക്ഷപ്പെടുത്തി. കൊവിഡ് വാർഡിലുണ്ടായിരുന്ന രോഗികളാണ് പൊള്ളലേറ്റും ശ്വാസം മുട്ടിയും മരിച്ചത്. മരണസംഖ്യ ഇനിയുമുയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ നാല് നിലയുള്ള ആശുപത്രിയുടെ താഴത്തെ നിലയിൽ നിന്നാണ് തീ പടർന്നത്. ഒരു മണിക്കൂറോളമെടുത്താണ് തീ നിയന്ത്രണവിധേയമാക്കിയത്. അപ്പോഴേക്കും 18 പേർ മരിച്ചിരുന്നു.

Read More

സിദ്ധിഖ് കാപ്പനെ ഡൽഹി എയിംസിലേക്ക് മാറ്റി

  യുപി പോലീസിന്റെ കസ്റ്റഡിയിലായിരുന്ന മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പനെ ചികിത്സക്കായി ഡൽഹി എയിംസിലേക്ക് മാറ്റി. സുപ്രീം കോടതി നിർദേശത്തെ തുടർന്നാണ് കാപ്പനെ എയിംസിലേക്ക് മാറ്റിയത്. ഒരു ഡെപ്യൂട്ടി ജയിലറെയും മെഡിക്കൽ ഓഫീസറെയും കാപ്പനൊപ്പം നിയോഗിച്ചിട്ടുണ്ട് കാപ്പനെ ഡൽഹിയിലേക്ക് മാറ്റണമെന്ന സുപ്രീം കോടതി ഉത്തരവ് വന്ന് രണ്ട് ദിവസത്തിന് ശേഷമാണ് യുപി സർക്കാരിന്റെ നടപടി. കാപ്പനെ യുപിയിൽ നിന്ന് കൊണ്ടുപോകുന്നതിനെ യോഗി സർക്കാർ ശക്തമായി എതിർത്തിരുന്നു. എന്നാൽ ജീവിക്കാനുള്ള അവകാശം തടവുകാർക്കുമുണ്ടെന്നായിരുന്നു സുപ്രീം കോടതിയുടെ മറുപടി

Read More

സംസ്ഥാനങ്ങളുടെ പക്കൽ ഒരു കോടിയിലധികം കൊവിഡ് വാക്‌സിനുകൾ സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസർക്കാർ

  സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഒരു കോടിയിലധികം വാക്‌സിൻ ഡോസുകൾ ഉണ്ടെന്ന് കേന്ദ്രസർക്കാർ. മൂന്ന് ദിവസത്തിനുള്ളിൽ ഇരുപത് ലക്ഷത്തോളം ഡോസുകൾ കൂടി നൽകുമെന്നും കേന്ദ്രം അറിയിച്ചു സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമായി ഇതുവരെ 16.33 കോടി വാക്‌സിൻ ഡോസുകൾ നൽകിയിട്ടുണ്ട്. ഇതിൽ പാഴായിപ്പോയതടക്കം 15.33 കോടി ഡോസുകളാണ് ഉപയോഗിച്ചതെന്നും മന്ത്രാലയം പറഞ്ഞു. അതേസമയം എന്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം ഇത്തരമൊരു കണക്ക് അവതരിപ്പിച്ചതെന്ന് വ്യക്തമല്ല. വാക്‌സിൻ സ്റ്റോക്കില്ലാത്തതിനാൽ മിക്ക സംസ്ഥാനങ്ങളിലും വാക്‌സിനേഷൻ അവതാളത്തിലായിരിക്കുകയാണ്‌

Read More

സോഷ്യൽ മീഡിയയിൽ ഓക്‌സിജൻ ചോദിച്ചതിന്റെ പേരിൽ കേസെടുത്താൽ അത് കോടതിയലക്ഷ്യ നടപടി: സർക്കാരിനോട് സുപ്രീം കോടതി

  സോഷ്യൽ മീഡിയ വഴി സർക്കാരിന്റെ കഴിവുകേടിനെതിരെ പ്രതിഷേധമുയർത്തുന്നതിനെ അടിച്ചമർത്താൻ പാടില്ലെന്ന നിർദേശവുമായി സുപ്രീം കോടതി. പൗരൻമാർ ശബ്ദം ഉയർത്തുന്നതിനെയും പ്രതിഷേധിക്കുന്നതിനും അടിച്ചമർത്താൻ സർക്കാരിന് അവകാശമില്ല. കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു കോടതി രാജ്യത്തെ പൗരൻമാർ അവരുടെ ആശങ്കകളും വാർത്തകളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് ശരിയല്ലെന്ന് കാണിച്ച് അടിച്ചമർത്തുന്നത് ശരിയായ നടപടിയല്ല. വിവരങ്ങൾ മറച്ചുവെക്കാനുള്ള ഒരു ശ്രമവുമുണ്ടാകാൻ പാടില്ല. ഓക്‌സിജനോ ബെഡോ ചോദിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടതിന്റെ പേരിൽ ഏതെങ്കിലും പൗരൻ…

Read More

എന്തിനാണ് വാക്‌സിന് രണ്ട് വില, സംസ്ഥാനങ്ങൾക്ക് നൽകുന്നതിൽ തുല്യത എങ്ങനെ ഉറപ്പുവരുത്തും; കേന്ദ്രത്തിനെതിരെ സുപ്രീം കോടതി

കൊവിഡ് വാക്‌സിൻ വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. വാക്‌സിന് രണ്ട് വില നിശ്ചയിക്കേണ്ട സാഹചര്യം എന്താണെന്ന് കേന്ദ്രത്തോട് കോടതി ചോദിച്ചു. സംസ്ഥാനങ്ങൾക്ക് വാക്‌സിൻ ലഭിക്കുന്നതിൽ തുല്യത എങ്ങനെയുറപ്പാക്കുമെന്നും കോടതി സംശയമുന്നയിച്ചു വാക്‌സിൻ ഉത്പാദനത്തിന് എന്തിനാണ് 4500 കോടി രൂപ കമ്പനികൾക്ക് നൽകിയത്. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ഇത് ഉത്പാദിപ്പിക്കാമായിരുന്നല്ലോ. അമേരിക്കയേക്കാൾ കൂടുതൽ വില എന്തിന് ഇന്ത്യയിൽ നൽകണം. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനാണ് ഈ ഇടപെടൽ. സമൂഹ മാധ്യമങ്ങളിൽ സഹായം അഭ്യർഥിക്കുന്നവർക്കെതിരെ ചില സംസ്ഥാനങ്ങൾ നടപടി എടുക്കുന്നതായി…

Read More

കൊവിഡ് പ്രതിരോധം: അമേരിക്കയുടെ ആദ്യഘട്ട മെഡിക്കൽ സഹായം ഡൽഹിയിലെത്തി

  കൊവിഡിന്റെ രണ്ടാംതരംഗം രൂക്ഷമായ ഇന്ത്യക്കുള്ള അമേരിക്കയുടെ മെഡിക്കൽ സഹായവുമായി ആദ്യ വിമാനം ഡൽഹിയിലെത്തി. വെള്ളിയാഴ്ച മറ്റൊരു വിമാനം കൂടി സഹായവുമായി ഇന്ത്യയിലെത്തുന്നുണ്ട് ഓക്‌സിജൻ കോൺസെൻട്രേറ്റുകൾ, ഓക്‌സിജൻ ജനറേഷൻ യൂനിറ്റുകൾ, പിപിഇ വാക്‌സിൻ നിർമാണത്തിനാവശ്യമായ വസ്തുക്കൾ, ദ്രുതപരിശോധനാ കിറ്റുകൾ എന്നിവയാണ് യുഎസ് വ്യോമസേന വിമാനത്തിൽ ഡൽഹിയിലെത്തിയത്.

Read More

സ്ഥിതി അതീവ രൂക്ഷം: 24 മണിക്കൂറിനിടെ 3.86 ലക്ഷം കൊവിഡ് കേസുകൾ; 3498 മരണം

  രാജ്യത്ത് കൊവിഡ് വ്യാപനം അതീവ രൂക്ഷാവസ്ഥയിൽ. തുടർച്ചയായ എട്ടാം ദിവസവും കൊവിഡ് പ്രതിദിന കേസുകൾ മൂന്ന് ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,86,452 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചതിൽ ഏറ്റവുമുയർന്ന പ്രതിദിന വർധനവാണിത് 1,87,62,976 പേർക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചത്. 3498 പേർ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ ആകെ കൊവിഡ് മരണം 2,08,330 ആയി. 2,97,540 പേർ കൂടി രോഗമുക്തരായി. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം…

Read More

വാക്‌സിൻ വിലയിൽ ഇടപെടലുണ്ടാകുമോ; സുപ്രീം കോടതി കേസ് ഇന്ന് പരിഗണിക്കും

  രാജ്യത്തെ കൊവിഡ് പ്രതിസന്ധിയിൽ സുപ്രീം കോടതി സ്വമേധായ എടുത്ത കേസ് ഇന്ന് വീണ്ടും പരിഗണിക്കും. ഓക്‌സിജൻ വിതരണം, അവശ്യമരുന്നുകൾ, വാക്‌സിൻ വില എന്നീ വിഷയങ്ങളിൽ കേന്ദ്രസർക്കാർ കോടതിയിൽ റിപ്പോർട്ട് നൽകും കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ ഒരേ വാക്‌സിന് മൂന്ന് വില നിശ്ചയിച്ചതിന്റെ യുക്തിയെ കോടതി ചോദ്യം ചെയ്തിരുന്നു. രാജ്യം പ്രതിസന്ധിയിൽ നിൽക്കുമ്പോൾ കാഴ്ചക്കാരായി നിൽക്കാൻ സാധിക്കില്ലെന്നും കോടതി പറഞ്ഞിരുന്നു ഓക്‌സിജൻ വിതരണം സംബന്ധിച്ച ഹർജി ഇന്ന് ഡൽഹി ഹൈക്കോടതിയും ഇന്ന് പരിഗണിക്കും. ഓക്‌സിജൻ വിതരണക്കാരോട്…

Read More