സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ ഒരാളിൽ നിന്ന് 406 പേരിലേക്ക് വരെ കൊവിഡ് പകരും: കേന്ദ്ര ആരോഗ്യമന്ത്രാലയം

 

കൊവിഡ് പടരാതിരിക്കാൻ സാമൂഹിക അകലവും മാസ്‌ക് ധരിക്കലും കൃത്യമായി പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കൊവിഡ് പോസിറ്റീവായ ഒരാൾ സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ 30 ദിവസത്തിനുള്ളിൽ അയാളിൽ നിന്ന് 406 പേർക്ക് വരെ പോഗം ബാധിക്കുമെന്ന് പഠനത്തിലൂടെ കണ്ടെത്തിയതായി ആരോഗ്യമന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു

കൊവിഡ് ബാധിച്ച ഒരാൾ സമ്പർക്കം 50 ശതമാനം കുറയ്ക്കുകയാണെങ്കിൽ 406ന് പകരം 15 പേർക്ക് വരെ ഒരു മാസത്തിനുള്ളിൽ രോഗം പടരുന്നത് കുറയ്ക്കാനാകും. 75 ശതമാനം സമ്പർക്കം ഒഴിവാക്കിയാൽ 2.5 പേർക്ക് മാത്രമേ രോഗം ബാധിക്കുകയുള്ളുവെന്നും ലവ് അഗർവാൾ പറഞ്ഞു

കൊവിഡ് ബാധിച്ച ഒരു വ്യക്തിയിൽ നിന്ന് ആറടി അകലത്തിനുള്ളിൽ നിൽക്കുന്നവർക്ക് രോഗം ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം കാണിക്കുന്നു. വീടുകളിൽ ഐസോലേഷനിൽ കഴിയുമ്പോൾ ഇത്തരമൊരു സാഹചര്യം വന്നുചേരും. മാസ്‌കുകൾ ശരിയായി ഉപയോഗിച്ചില്ലെങ്കിൽ രോഗം പടരാനുള്ള സാധ്യത 90 ശതമാനത്തോളമാണ്.