കർണാടകയിൽ കർശന നിയന്ത്രണം; പതിനാല് ദിവസത്തേക്ക് കർഫ്യൂ

 

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർണാടകയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. നാളെ മുതൽ 14 ദിവസത്തേക്ക് സംസ്ഥാനത്ത് സമ്പൂർണ കർഫ്യൂ ഏർപ്പെടുത്തി. മെയ് 10 വരെയാണ് കർശന നിയന്ത്രണം

രാവിലെ ആറ് മണി മുതൽ 10 മണി വരെ അവശ്യ വസ്തുക്കൾ വാങ്ങാൻ അനുമതിയുണ്ട്. ഫലത്തിൽ ലോക്ക് ഡൗണിന് സമാനമായിരിക്കും കർഫ്യൂ. ബംഗളൂരുവിൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കും.

സംസ്ഥാനത്ത് 18 വയസ്സിന് മുകളിലുള്ളവർക്ക് വാക്‌സിൻ സൗജന്യമായി നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.