വാക്‌സിന്റെ വില കുറയ്ക്കാനുള്ള നീക്കം കേന്ദ്രം ആരംഭിച്ചു; ജി എസ് ടി കുറയ്ക്കും

 

മരുന്ന് കമ്പനികൾക്ക് വില നിർണയിക്കാനുള്ള സർവാധികാരവും കൊടുത്ത് ജനരോഷം വിളിച്ചു വാങ്ങിയതിന് പിന്നാലെ വാക്‌സിന്റെ വില കുറയ്ക്കാൻ നരേന്ദ്രമോദി സർക്കാർ നീക്കം ആരംഭിച്ചു. ജി എസ് ടി ഒഴിവാക്കി വില കുറയ്ക്കാനാണ് നീക്കം. നിലവിൽ അഞ്ച് ശതമാനം ജി എസ് ടിയാണ് വാക്‌സിന് ചുമത്തുന്നത്. നേരത്തെ വാക്‌സിന് കസ്റ്റംസ് നികുതി വേണ്ടെന്ന് വെച്ചിരുന്നു

സംസ്ഥാനങ്ങളുടെ സമ്മർദത്തിനും സുപ്രീം കോടതി ഇടപെടലിനും പിന്നാലെ കൊവിഷീൽഡ് വാക്‌സിന്റെ വില കുറച്ചു. സംസ്ഥാനങ്ങൾക്ക് 400 രൂപക്ക് നൽകുമെന്ന് നേരത്തെ നിശ്ചയിച്ചത് 300 രൂപയാക്കി കുറച്ചിരുന്നു. ഭാരത് ബയോടെക്കിന്റെ വാക്‌സിനായ കൊവാക്‌സിനും വില കുറയ്ക്കാൻ സാധ്യതയുണ്ട്