സെറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവിക്ക് വൈ കാറ്റഗറി സുരക്ഷ നൽകുമെന്ന് നരേന്ദ്രമോദി സർക്കാർ

 

കൊവിഡ് വാക്‌സിനായ കൊവിഷീൽഡിന്റെ ഇന്ത്യയിലെ വിതരണക്കാരായ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ മേധാവി അദർ പൂനെവാലക്ക് വൈ കാറ്റഗറി സുരക്ഷ നൽകാൻ നരേന്ദ്രമോദി പ്രധാനമന്ത്രിയായിരിക്കുന്ന കേന്ദ്രസർക്കാരിന്റെ തീരുമാനം. സുരക്ഷ വേണമെന്ന് സെറം ആവശ്യപ്പെട്ടതോടെയാണ് വൈ കാറ്റഗറി തന്നെ നൽകാൻ മോദി സർക്കാർ തീരുമാനിച്ചത്

കൊവിഡ് വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട് പൂനെവാലക്ക് ഭീഷണിയുണ്ടെന്ന് സെറം പറഞ്ഞിരുന്നു. കൊവിഷീൽഡിന് രാജ്യത്ത് മൂന്ന് വില നിശ്ചയിച്ചാണ് കമ്പനി നൽകുന്നത്. കേന്ദ്രസർക്കാരിന് 150 രൂപയും സംസ്ഥാന സർക്കാരുകൾക്ക് 300 രൂപക്കും സ്വകാര്യ ആശുപത്രികൾക്ക് 600 രൂപയ്ക്കുമാണ് ഇവർ വാക്‌സിൻ നൽകുന്നത്. ഇതിനായുള്ള എല്ലാ അനുമതിയും മോദി സർക്കാർ ചെയ്തു കൊടുത്തിരുന്നു.