Headlines

തമിഴ്‌നാട്ടിൽ എം കെ സ്റ്റാലിൻ ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും

  തമിഴ്‌നാട്ടിൽ എം കെ സ്റ്റാലിൻ ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. സ്റ്റാലിനൊപ്പം 33 അംഗ മന്ത്രിസഭയും ചുമതലയേൽക്കും. രാജ്ഭവനിൽ ലളിതമായ ചടങ്ങാണ് സജ്ജീകരിച്ചിരിക്കുന്നത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ചടങ്ങ് 158 സീറ്റുകളിലാണ് ഡിഎംകെ വിജയിച്ചത്. അണ്ണാഡിഎംകെ 76 സീറ്റുകളിലൊതുങ്ങി. 234 സീറ്റുകളുള്ള സംസ്ഥാനത്ത് പത്ത് വർഷത്തിന് ശേഷമാണ് ഡിഎംകെ അധികാരത്തിലെത്തുന്നത്. അതേസമയം പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാൻ എഐഎഡിഎംകെ പാർലമെന്ററി പാർട്ടി യോഗം ഇന്ന് ചേരുന്നുണ്ട്. പുതുച്ചേരിയിൽ എൻഡിഎ മന്ത്രിസഭയും ഇന്ന് അധികാരമേൽക്കും. എൻആർ കോൺഗ്രസ്…

Read More

ലാൻഡിം​ഗ് ​ഗിയറിൽ തകരാർ; എയർ ആംബുലൻസ് മുംബൈ വിമാനത്താവളത്തിൽ സാഹസികമായി ഇറക്കി

  മുംബൈ: ഹൈദരാബാദിലേക്ക് പോവുന്ന എയർ ആംബുലൻസ് ലാൻഡിംഗ് ഗിയറിലുണ്ടായ തകരാറിനെ തുടർന്ന് മുംബൈ വിമാനത്താവളത്തിൽ അടിയന്തര സാഹചര്യത്തിൽ സാഹസികമായി ഇറക്കി. ലാൻഡിംഗ് ഗിയർ പ്രവർത്തിക്കാത്തതിനാൽ പൈലറ്റ് ബെല്ലി ലാൻഡിംഗ് നടത്തുകയായിരുന്നു. ഒരു രോഗിയും ഡോക്ടറുമടക്കം 5 പേരായിരുന്നു വിമാനത്തിൽ യാത്രക്കാരായി ഉണ്ടായിരുന്നത്. വിമാനം നാഗ്പൂരിൽ നിന്ന് പറന്നുയർന്നതിന് തൊട്ടു പിന്നാലെ മുൻവശത്തെ ടയർ ഊരിത്തെറിക്കുകയായിരുന്നു. ഇതോടെ പൈലറ്റ് വിമാനം മുംബൈ വിമാനത്താളത്തിലേക്ക് വഴിതിരിച്ച് വിട്ടു. വിമാനത്താവളത്തിൽ അടിയന്തര സാഹചര്യം നേരിടാൻ ഫയർ എഞ്ചിനുകളും ആംബുലൻസുകളും തയാറാക്കി…

Read More

മൂന്നാം തരംഗം നേരിടാന്‍ കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കണം: സുപ്രീംകോടതി

ന്യൂഡല്‍ഹി: കൊവിഡിന്റെ മൂന്നാം തരംഗത്തെ നേരിടാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് കോടതി. മൂന്നാം രംഗത്തില്‍ വൈറസ് ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ സാധ്യതയുള്ളത് കുട്ടികളെ ആണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത് അതുകൊണ്ടുതന്നെ കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കണം രോഗബാധിതരാകുന്ന കുട്ടികള്‍ക്കൊപ്പം മാതാപിതാക്കളും ആശുപത്രിയില്‍ എത്തേണ്ടിവരും. ഇത് സ്ഥിതി കൂടുതല്‍ വഷളാകാന്‍ കാരണമാകും. വാക്‌സിനേഷന്‍ നടപടികള്‍ ആസൂത്രണംചെയ്ത് നടപ്പിലാക്കണം. കൃത്യമായ പദ്ധതികള്‍ രൂപീകരിച്ചാല്‍ മൂന്നാം തരംഗത്തെ നമുക്ക് നേരിടാന്‍ ആകുമെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു….

Read More

കൊവിഡിന്റെ മൂന്നാം തരംഗത്തെ പ്രതിരോധിക്കാൻ കൃത്യമായ പദ്ധതികൾ ആസൂത്രണം ചെയ്യണമെന്ന് സുപ്രീം കോടതി

  രാജ്യത്ത് കൊവിഡിന്റെ മൂന്നാം തരംഗം നേരിടാൻ കേന്ദ്രസർക്കാർ കൃത്യമായ പദ്ധതികൾ ആസൂത്രണം ചെയ്യണമെന്ന് സുപ്രീം കോടതി. വൈറസിന്റെ മൂന്നാം തരംഗം കുട്ടികളെയും ബാധിക്കുമെന്നാണ് വിദഗ്ധരുടെ നിഗമനം. ഇതിനാൽ ചെറിയ കുട്ടികൾ അടക്കമുള്ളവർക്ക് വാക്‌സിൻ നൽകാനുള്ള തയ്യാറെടുപ്പുകൾ നടത്തണമെന്നും സുപ്രീം കോടതി നിർദേശിച്ചു പ്രതിസന്ധി നേരിടാൻ വ്യക്തമായ പദ്ധതികൾ ഉടനെ ആവിഷ്‌കരിക്കുകയാണെങ്കിൽ മൂന്നാം തരംഗത്തെ മറികടക്കാൻ സാധിക്കും. മൂന്നാംതരംഗം ഉടനുണ്ടാകുമെന്നും ഇത് കുട്ടികളെയും ബാധിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അപ്പോൾ കുട്ടികളെയും കൊണ്ട് ആശുപത്രിയിലേക്ക് മാതാപിതാക്കളും വരും. അതിനാൽ…

Read More

ബോളിവുഡ് നടി അഭിലാഷ പാട്ടിൽ കൊവിഡ് ബാധിച്ച് മരിച്ചു

  നടി അഭിലാഷ പാട്ടിൽ കൊവിഡ് ബാധിച്ച് മരിച്ചു. 40 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളെ തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറാത്തി, ഭോജ്പുരി ചിത്രങ്ങളിലൂടെയാണ് അഭിലാഷ ശ്രദ്ധ നേടുന്നത്. ബോളിവുഡിൽ ചിച്ചോരെ, ബദ്രിനാഥ് കി ദുൽഹനിയാ, ഗുഡ് ന്യൂസ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

Read More

കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ വാഹനം ബംഗാളിൽ അടിച്ചു തകർത്തു; മന്ത്രിക്ക് പരുക്കില്ല

  ബംഗാളിൽ കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം. വെസ്റ്റ് മിഡ്‌നാപൂരിലെ പഞ്ച്ഗുഡിയിലാണ് ആൾക്കൂട്ടം വാഹനം ആക്രമിച്ചത്. ഒരു കാർ തകർക്കുകയും പേഴ്‌സണൽ സ്റ്റാഫിനെ ആക്രമിക്കുകയും ചെയ്തതായി മുരളീധരൻ പറയുന്നു തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടകളാണ് ആക്രമണം നടത്തിയതെന്ന് മുരളീധരൻ പറഞ്ഞു. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ബിജെപി പ്രവർത്തകരുടെ വീട് സന്ദർശിക്കാൻ പോകുന്നതിനിടെയാണ് കേന്ദ്രസഹമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേർക്ക് ആക്രമണം നടന്നത് മുരളീധരൻ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ചില്ലുകൾ അടിച്ചു തകർക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്തു. അകമ്പടി സേവിച്ചിരുന്ന…

Read More

മുൻ കേന്ദ്രമന്ത്രി അജിത് സിംഗ് കൊവിഡ് ബാധിച്ച് മരിച്ചു

  മുൻ കേന്ദ്രമന്ത്രിയും രാഷ്ട്രീയ ലോക്ദൾ നേതാവുമായ അജിത് സിംഗ് കൊവിഡ് ബാധിച്ച് മരിച്ചു. 82 വയസ്സായിരുന്നു. ഏപ്രിൽ 20നാണ് അജിത് സിംഗിന് കൊവിഡ് സ്ഥിരീകരിച്ചത്. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു ബുധനാഴ്ചയോടെ ആരോഗ്യനില വഷളാകുകയും വ്യാഴാഴ്ച രാവിലെ മരണം സംഭവിക്കുകയുമായിരുന്നു. മുൻ പ്രധാനന്ത്രി ചൗധരി ചരൺ സിംഗിന്റെ മകനാണ്. യുപി ബാഗ്പത്തിൽ നിന്ന് ഏഴ് തവണ ലോകസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. വിപി സിംഗ് സർക്കാരിൽ വ്യവസായ മന്ത്രിയായി. നരസിംഹ റാവു മന്ത്രിസഭയിൽ ഭക്ഷ്യമന്ത്രിയായിരുന്നു. പിന്നീട് 2001ൽ…

Read More

കാശ്മീരിലെ ഷോപിയാനിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരർ കൊല്ലപ്പെട്ടു, ഒരാൾ കീഴടങ്ങി

  കശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു ഭീകരർ കൊല്ലപ്പെട്ടു. അൽ-ബദർ ഭീകരരാണ് കൊല്ലപ്പെട്ടത്. ഒരാൾ പിടിയിലായതായി കശ്മീർ സോൺ പോലീസ് അറിയിച്ചു. ഷോപ്പിയാൻ ജില്ലയിലെ കനിഗാം മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരർ പുതുതായി സംഘടനയിൽ ചേർത്തവരാണ് കൊല്ലപ്പെട്ടത്. ഇവർക്കൊപ്പമുണ്ടായിരുന്ന തൗഫിസ് അഹമ്മദ് എന്നയാളാണ് കീഴടങ്ങിയത്.

Read More

വൈ കാറ്റഗറി പോരാ, തനിക്ക് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ വേണമെന്ന് അദാർ പൂനവാലെ

  തന്റെ സുരക്ഷ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് വാക്‌സിൻ കച്ചവടക്കാരനായ അദാർ പൂനവാലെ. കൊവിഷീൽഡ് വാക്‌സിൻ നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സിഇഒ ആണ് ഇയാൾ. കൊവിഡ് വാക്‌സിനായി ഉന്നത രാഷ്ട്രീയ നേതാക്കളിൽ നിന്ന് സമ്മർദവും ഭീഷണിയുമുണ്ടെന്നാണ് ഇയാൾ പറയുന്നത്. കേന്ദ്രസർക്കാരിന്റെ അടുപ്പക്കാരനായ പൂനവാലെക്ക് നേരത്തെ വൈ കാറ്റഗറി സുരക്ഷ അനുവദിച്ചിരുന്നു. എന്നാൽ ഇതുപോരാ തനിക്ക് വിവിഐപി സുരക്ഷയായ ഇസഡ് പ്ലസ് കാറ്റഗറി വേമെന്നാണ് ഇയാളുടെ ആവശ്യം

Read More

ഭീതിയിൽ രാജ്യം: 24 മണിക്കൂറിനിടെ 4.12 ലക്ഷം കൊവിഡ് രോഗികൾ, 3980 മരണം

  രാജ്യത്ത് കൊവിഡ് വ്യാപനം ഏറ്റവും തീവ്രമായ അവസ്ഥയിൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,12,262 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ലോകത്ത് തന്നെ ഇതുവരെയുള്ളതിൽ ഏറ്റവുമുയർന്ന പ്രതിദിന വർധനവാണിത്. ഇത് രണ്ടാം തവണയാണ് രാജ്യത്ത് നാല് ലക്ഷത്തിലധികം പ്രതിദിന വർധനവുണ്ടാകുന്നത്. ഏപ്രിൽ 30ന് 4.08 ലക്ഷം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,10,77,410 ആയി ഉയർന്നു 24 മണിക്കൂറിനിടെ 3,29,113 പേർ രോഗമുക്തരായി. 3980 പേരാണ് ഒരു ദിവസത്തിനിടെ മരിച്ചത്. നിലവിൽ 23…

Read More