തന്റെ സുരക്ഷ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് വാക്‌സിൻ കച്ചവടക്കാരനായ അദാർ പൂനവാലെ. കൊവിഷീൽഡ് വാക്‌സിൻ നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സിഇഒ ആണ് ഇയാൾ.
കൊവിഡ് വാക്‌സിനായി ഉന്നത രാഷ്ട്രീയ നേതാക്കളിൽ നിന്ന് സമ്മർദവും ഭീഷണിയുമുണ്ടെന്നാണ് ഇയാൾ പറയുന്നത്. കേന്ദ്രസർക്കാരിന്റെ അടുപ്പക്കാരനായ പൂനവാലെക്ക് നേരത്തെ വൈ കാറ്റഗറി സുരക്ഷ അനുവദിച്ചിരുന്നു. എന്നാൽ ഇതുപോരാ തനിക്ക് വിവിഐപി സുരക്ഷയായ ഇസഡ് പ്ലസ് കാറ്റഗറി വേമെന്നാണ് ഇയാളുടെ ആവശ്യം