മുൻ ചീഫ് ജസ്റ്റിസും രാജ്യസഭാ എംപിയുമായ രഞ്ജൻ ഗോഗോയിക്ക് കേന്ദ്രസർക്കാർ ഇസഡ് പ്ലസ് സുരക്ഷ അനുവദിച്ചു. ഇനി മുതൽ സി ആർ പി എഫ് സുരക്ഷയാണ് ഗോഗോയിക്ക് ലഭിക്കുക. നേരത്തെ ഡൽഹി പോലീസാണ് സുരക്ഷ ഒരുക്കിയിരുന്നത്
എട്ട് മുതൽ 12 വരെ സിആർപിഎഫ് കമാൻഡോകൾ രഞ്ജൻ ഗോഗോയിക്കൊപ്പമുണ്ടാകും. അദ്ദേഹത്തിന്റെ വീടിനും സുരക്ഷ ലഭിക്കും. രാജ്യത്ത് ഇസഡ് പ്ലസ് സുരക്ഷ ലഭിക്കുന്ന 63ാമത്തെ ആളാണ് രഞ്ജൻ ഗോഗോയി.