കോൺഗ്രസിന് പുതിയ പ്രസിഡന്റ് വരുന്നു; ജൂണിൽ തെരഞ്ഞെടുക്കും

കോൺഗ്രസ് പാർട്ടിക്ക് പുതിയ പ്രസിഡന്റിനെ കണ്ടെത്തും. ജൂണിൽ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ ഇന്ന് ചേർന്ന പ്രവർത്തക സമിതി യോഗത്തിലാണ് തീരുമാനമായത്. മേയ് മാസത്തിൽ സംഘടനാ തെരഞ്ഞെടുപ്പ് നടക്കും. ഏറെക്കാലത്തെ അനിശ്ചിതത്വത്തിന് ശേഷമാണ് കോൺഗ്രസിന് പുതിയ പ്രസിഡന്റ് വരുന്നത്

പാർട്ടിക്ക് പുതിയ നേതൃത്വം വേണമെന്നും സംഘടനാ തെരഞ്ഞെടുപ്പിലൂടെ തന്നെ പ്രസിഡന്റിനെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് 23 നേതാക്കൾ സോണിയ ഗാന്ധിക്ക് കത്തയച്ചിരുന്നു. ഇന്ന് ചേർന്ന പ്രവർത്തക സമിതി യോഗമാണ് ഇതുസംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തിയത്നി

യമസഭാ തെരഞ്ഞെടുപ്പുകളെ ബാധിക്കാത്ത വിധത്തിലാകും തെരഞ്ഞെടുപ്പ് നടത്തുക. രാഹുൽ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ അധ്യക്ഷപദം ഏറ്റെടുക്കണമെന്നാണ് പ്രവർത്തക സമിതിയിൽ കൂടുതൽ പേരും ആവശ്യപ്പെട്ടത്. എന്നാൽ ഇരുവരും ഇതിനോട് യോജിച്ചിട്ടില്ല.