ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് എസ്.ബിന്ദുവാണ് (മേപ്പാടി ഡിവിഷന്‍) ധനകാര്യ സ്ഥിരം സമിതി അധ്യക്ഷ. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷയായി ഉഷാ തമ്പിയേയും (പുല്‍പ്പള്ളി ഡിവിഷന്‍) പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷയായി ബീന ജോസിനേയും (മുളളന്‍കൊല്ലി ഡിവിഷന്‍) തിരഞ്ഞെടുത്തു. പടിഞ്ഞാറത്തറ ഡിവിഷന്‍ അംഗം എം.മുഹമ്മദ് ബഷീറാണ് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍. ജുനൈദ് കൈപ്പാണി (വെളളമുണ്ട ഡിവിഷന്‍) ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനാണ്. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രക്രിയക്ക് വരണാധികാരിയായ എ.ഡി.എം കെ.അജീഷ് നേതൃത്വം നല്‍കി.