മുല്ലപ്പള്ളി രാമചന്ദ്രനെ കെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് തത്കാലം നീക്കില്. നിയമസഭാ തെരഞ്ഞെടുപ്പ് വരെ അവസരം നൽകാനാണ് തീരുമാനം. അതേസമയം സംഘടനാ തലത്തിൽ അഴിച്ചുപണി നടത്താനും തീരുമാനമായിട്ടുണ്ട്
സംസ്ഥാനത്തെ മുതിർന്ന നേതാക്കളുമായി സോണിയ ഗാന്ധി ചർച്ച നടത്തും. ചിലർ രാജി വെക്കാമെന്ന് സന്നദ്ധത അറിയിച്ച സാഹചര്യത്തിലാണ് ചർച്ച. നിയമസഭാ തെരഞ്ഞെടുപ്പ് നേരിടാൻ വിശാലമായ സമിതി രൂപീകരിക്കും. ഇതിന് മുന്നോടിയായി എകെ ആന്റണി, കെ സി വേണുഗോപാൽ തുടങ്ങിയ നേതാക്കളുമായി സോണിയ അഭിപ്രായം തേടിയിരുന്നു.