ഫലം വിലയിരുത്താൻ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി ഇന്ന് യോഗം ചേരും

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താനായി കോൺഗ്രസ് രാഷ്ട്രീകാര്യ സമിതി ഇന്ന് യോഗം ചേരും. തോൽവിയുടെ പശ്ചാത്തലത്തിൽ തിരിച്ചടി നേരിടാൻ മുന്നൊരുക്കങ്ങൾ യോഗം ചർച്ച ചെയ്യും.

തോൽവിയെ ലഘൂകരിക്കാനുള്ള നേതാക്കളുടെ ശ്രമം അണികളിലും അമർഷത്തിന് കാരണമായിട്ടുണ്ട്. പ്രതിപക്ഷം ദുർബലമായി പോയെന്ന വിലയിരുത്തലും അണികൾക്കുണ്ട്. നേതൃത്വത്തിനെതിരെ കെ മുരളീധരൻ, കെ സുധാകരൻ ഉൾപ്പെടെയുള്ളവർ തന്നെ വിമർശനം ഉന്നയിച്ചു കഴിഞ്ഞു

വെൽഫെയർ പാർട്ടിയുമായുള്ള സഖ്യം തിരിച്ചടിയായെന്ന വിലയിരുത്തൽ. യുഡിഎഫ് കൺവീനർ എം എം ഹസന്റെ നിലപാടും ചോദ്യം ചെയ്യപ്പെടും. മുല്ലപ്പള്ളി രാമചന്ദ്രൻ പോലും വെൽഫെയർ സഖ്യത്തെ തള്ളിപ്പറഞ്ഞപ്പോൾ ഹസൻ ഇതിനെതിരെ രംഗത്തുവന്നിരുന്നു. സ്ഥാനാർഥി നിർണയവും പാളിപ്പോയെന്ന വിമർശനങ്ങൾക്കും നേതൃത്വം മറുപടി നൽകേണ്ടി വരും.