കൊവിഡ് പ്രതിരോധത്തിനായി 25 സംസ്ഥാനങ്ങളിലെ പഞ്ചായത്തുകൾക്ക് കേന്ദ്രം 8923 കോടി രൂപ അനുവദിച്ചു

 

കൊവിഡ് പ്രതിരോധത്തിനായി പഞ്ചായത്തുകൾക്കുള്ള ഗ്രാൻഡ് കേന്ദ്രസർക്കാർ മുൻകൂറായി അനുവദിച്ചു. 25 സംസ്ഥാനങ്ങൾക്കായി 8923.8 കോടി രൂപയാണ് അനുവദിച്ചത്. ഇതിൽ 240.6 കോടി രൂപ കേരളത്തിന് ലഭിക്കും.

കൊവിഡ് വ്യാപനം രൂക്ഷമായ 25 സംസ്ഥാനങ്ങളിലെ പഞ്ചായത്തുകൾക്കാണ് കേന്ദ്രം ഗ്രാൻഡ് മുൻകൂറായി നൽകിയത്.