സുൽത്താൻ ബത്തേരി എക്സൈഡ് ബാറ്ററി ഡീലർ കോവിഡ് ചികിത്സയിലിരിക്കെ മരിച്ചു

സുൽത്താൻ ബത്തേരി എക്സൈഡ് ബാറ്ററി ഡീലർ കോവിഡ് ചികിത്സയിലിരിക്കെ മരിച്ചു. ക്കൈപ്പഞ്ചേരി ജി.കെ നഗർ ചൂരക്കൽ സി.ടി വർഗ്ഗീസ്(ജോയി) മരിച്ചത്. ഭാര്യ ഡോളി പോൾ(ബാങ്ക് ഉദ്യോഗസ്ഥ)മക്കൾ അഖിൽ ,അലക്സ് . കോവി ഡ് ബാധയെ തുടർന്ന് ബത്തേരി ഗവ. ഹോസ്പിറ്റലിലും , തുടർന്ന് മാനന്തവാടിയിലും ചികിത്സയിൽ കഴിയവേ രോഗം മൂർച്ചിച്ചതിനാൽ കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. സംസ്കാരം നാളെ .

Read More

കോ​വി​ഡ് വാ​ക്സി​ന് ജി​എ​സ്ടി ഒ​ഴി​വാ​ക്കാ​ൻ സാ​ധി​ക്കി​ല്ല; നി​ർ​മ​ല സീ​താ​രാ​മ​ൻ

  കോ​വി​ഡ് വാ​ക്‌​സി​ന് ജി​എ​സ്ടി ഒ​ഴി​വാ​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ. ഇ​ത് വാ​ക്‌​സി​ന് വി​ല കൂ​ടാ​ന്‍ കാ​ര​ണ​മാ​കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. ‘ജി.എസ്​.ടിയിൽനിന്ന് പൂർണ ഇളവ് നൽകിയാൽ ആഭ്യന്തര ഉൽ‌പ്പാദകർക്ക് അവരുടെ നിക്ഷേപങ്ങൾക്കും സേവനങ്ങൾക്കും അടച്ച നികുതി നികത്താൻ കഴിയില്ല. ഇതോടെ​ ഉപകരണങ്ങളുടെ വിലവർധിപ്പിക്കാൻ നിർമാതാക്കൾ നിർബന്ധിതരാവും. ഇത്​ ഉപഭോക്താക്കൾക്ക്​ തിരിച്ചടിയായി മാറും. കോവിഡ് പ്രതിരോധ മരുന്നുകളും അനുബന്ധ വസ്തുക്കളും ഇതിനകം ഇറക്കുമതി നികുതിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്​. ഇൻറഗ്രേറ്റഡ് ചരക്ക് സേവനനികുതിയുടെ 70 ശതമാനം സംസ്ഥാനങ്ങൾക്കാണ്​ ലഭിക്കുന്നത്​….

Read More

രാജ്യസഭ എംപി രഘുനാഥ് മോഹപത്ര കൊവിഡ് ബാധിച്ചു മരിച്ചു

  ഡൽഹി: ഒഡീഷയിൽ നിന്നുള്ള രാജ്യസഭാംഗം കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യസഭ എംപിയും ശിൽപിയുമായ രഘുനാഥ് മോഹപത്രയാണ് മരിച്ചത്. 78 വയസായിരുന്നു. ഒരാഴ്ച്ചയായി ഒഡീഷയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിലായിരുന്നു. 2013 ൽ രാജ്യം പദ്മവിഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. 1976 ൽ പദ്മശ്രീ അവാർഡ് നേടിയ ഇദ്ദേഹത്തെ പദ്മഭൂഷൺ നൽകി രാജ്യം ആദരിച്ചത് 2001 ലായിരുന്നു. കൊവിഡ് ബാധിച്ച് രണ്ടാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു. രണ്ടായിരത്തിലേറെ വിദ്യാർത്ഥികളുടെ ബൃഹത് വലയത്തിന് ഉടമ കൂടിയാണ് ഇദ്ദേഹം. ബിജെപിയുടെ…

Read More

സിൽവർ ലൈൻ പദ്ധതി യാഥാർഥ്യത്തിലേക്ക്; വിദേശവായ്പ സ്വീകരിക്കുന്നതിന് അനുമതിയായി

സംസ്ഥാന സർക്കാരിന്റെ സ്വപ്‌ന പദ്ധതിയായ അതിവേഗ റെയിൽപാത പദ്ധതിയായ സിൽവർ ലൈൻ യാഥാർഥ്യമാകുന്നു. വിദേശവായ്പ പദ്ധതിക്കായി സ്വീകരിക്കുന്നതിന് അനുമതിയായി. നാല് മണിക്കൂർ കൊണ്ട് കാസർകോട് നിന്ന് തിരുവനന്തപുരം വരെ എത്തിച്ചേരാവുന്ന പദ്ധതിക്ക് കഴിഞ്ഞ ജൂണിൽ സർക്കാർ അനുമതി നൽകിയിരുന്നു 64,000 കോടി രൂപയാണ് പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ 33,700 കോടി വിദേശ വായ്പയെടുക്കും. കേരളാ റെയിൽ ഡെവലെപ്‌മെന്റ് കോർപറേഷൻ സമർപ്പിച്ച സാങ്കേതിക പഠന റിപ്പോർട്ട് പരിഗണിച്ച നീതി ആയോഗ് വിദേശ വായ്പ സ്വീകരിക്കുന്നതിന് അനുമതി നൽകുകയായിരുന്നു….

Read More

കൊവിഡ് വ്യാപനം: സംസ്ഥാനത്തെ വിവിധ ജയിലുകളിലുള്ള 1500ഓളം തടവുകാർക്ക് പരോൾ അനുവദിക്കും

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിവിധ ജയിലുകളിലുള്ള 1500ഓളം തടവുകാർക്ക് പരോൾ അനുവദിക്കും. 350 വിചാരണ തടവുകാരെ ഇടക്കാല ജാമ്യത്തിൽ വിടാനും തീരുമാനമായി. ഇവരെ ഉടൻ മോചിപ്പിക്കാൻ ജയിൽ ഡിജിപി വിവിധ ജയിൽ മേധാവികൾക്ക് നിർദേശം നൽകി 90 ദിവസത്തേക്കാണ് പരോൾ. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജയിലുകളിലെ തിരക്ക് കുറയ്ക്കണമെന്ന് സുപ്രീം കോടതി നിശ്ചയിച്ച സമിതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

Read More

കൊവാക്‌സിൻ ആദ്യഘട്ടത്തിൽ നേരിട്ട് നൽകുന്നത് 14 സംസ്ഥാനങ്ങൾക്ക്; പട്ടികയിൽ കേരളമില്ല

  ഭാരത് ബയോടെക്കിന്റെ കൊവാക്‌സിൻ നേരിട്ട് നൽകുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളമില്ല. 25 ലക്ഷം ഡോസ് വാക്‌സിനാണ് കേരളം ആവശ്യപ്പെട്ടത്. കൊവിഡ് വ്യാപനം രൂക്ഷമായിട്ടും ഭാരത് ബയോടെക് കേരളത്തെ പരിഗണിച്ചില്ല മെയ് ആദ്യം മുതൽ നേരിട്ട് വാക്‌സിൻ നൽകുന്ന സംസ്ഥാനങ്ങലുടെ പട്ടികയിൽ ദക്ഷിണേന്ത്യയിൽ തമിഴ്‌നാടും, തെലങ്കാനയും ആന്ധ്രയും ഇടം നേടിയിട്ടുണ്ട്. കൂടാതെ മഹാരാഷ്ട്ര, ഡൽഹി, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങൾക്കും വാക്‌സിൻ നൽകും. മറ്റ് സംസ്ഥാനങ്ങളുടെ ആവശ്യം ലഭ്യതയനുസരിച്ച് പരിഗണിക്കുമെന്നാണ് ഭാരത് ബയോടെക് അറിയിച്ചത്‌

Read More

കൊവിഡ് ചികിത്സയുടെ പേരിൽ സ്വകാര്യ ആശുപത്രികളുടെ കഴുത്തറുപ്പൻ ഫീസ്; നടപടിക്ക് ഹൈക്കോടതി നിർദേശം

  കൊവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികൾ വൻ ഫീസ് ഈടാക്കുന്നതിനെതിരെ ഹൈക്കോടതിയുടെ ഇടപെടൽ. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി എറണാകുളം ജില്ലാ കലക്ടർക്ക് നിർദേശം നൽകി. കലക്ടർ ഡിഎംഒയോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പട്ടിട്ടുണ്ട്. പിപിഇ കിറ്റിന്റെ അടക്കം പേര് പറഞ്ഞ് രോഗികളിൽ നിന്ന് പതിനായിരക്കണക്കിന് രൂപയാണ് സ്വകാര്യ ആശുപത്രികൾ ഈടാക്കിയിരുന്നത്. ആലുവ അൻവർ മെമ്മോറയിൽ ആശുപത്രി ഒരു രോഗിയിൽ നിന്ന് അഞ്ച് ദിവസത്തെ പിപിഇ കിറ്റ് ഫീസായി വാങ്ങിയത് 37,350 രൂപയാണ്. 350 രൂപ…

Read More

സർക്കാർ ആശുപത്രികളോട് ഈ മാസം കൊവിഡ് ചികിത്സയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ നിർദേശം

  കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ ഈ മാസം കൊവിഡ് ചികിത്സയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സർക്കാരിന്റെ നിർദേശം. എല്ലാ പനി ക്ലിനിക്കുകളും കൊവിഡ് ക്ലിനിക്കുകളാക്കി മാറ്റണം. താലൂക്ക് ആശുപത്രികളിൽ ഓക്‌സിജൻ കിടക്കകളും അഞ്ച് വെന്റിലേറ്ററുകളും സജ്ജമാക്കാൻ ആരോഗ്യവകുപ്പ് അടിയന്തര നിർദേശം നൽകി കൊവിഡ് രോഗികളുടെ എണ്ണം ഇനിയും കുത്തനെ ഉയർന്നേക്കാമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ചികിത്സാ സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ അടിയന്തര നടപടിക്ക് നിർദേശം നൽകിയത്. കൊവിഡ് ക്ലിനിക്കുകളാക്കി മാറ്റുന്ന സർക്കാർ ആശുപത്രികളിൽ കൊവിഡ്…

Read More

ജില്ലയില്‍ 655 പേര്‍ക്ക് കൂടി കോവിഡ്:644 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

വയനാട് ജില്ലയില്‍ ഇന്ന് (9.05.21) 655 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 209 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 27.21 ആണ്. 644 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 48095 ആയി. 33265 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 13974 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 13008 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം…

Read More

സംസ്ഥാനത്ത് ഇന്ന് 35,801 പേർക്ക് കൊവിഡ്, 68 മരണം; 29,318 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 35,801 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4767, തിരുവനന്തപുരം 4240, മലപ്പുറം 3850, കോഴിക്കോട് 3805, തൃശൂർ 3753, പാലക്കാട് 2881, കൊല്ലം 2390, കോട്ടയം 2324, കണ്ണൂർ 2297, ആലപ്പുഴ 2088, ഇടുക്കി 1046, പത്തനംതിട്ട 939, കാസർഗോഡ് 766, വയനാട് 655 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,980 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.88 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ…

Read More