തമിഴ്‌നാട് നിയമസഭാ സമ്മേളനം മെയ് 11ന്; സ്പീക്കറെ 12ന് തെരഞ്ഞെടുക്കും

 

തമിഴ്നാട് നിയമസഭയുടെ ആദ്യ സമ്മേളനം മേയ് 11ന് ആരംഭിക്കും. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാരുടെ സത്യപ്രതിജ്ഞ ചടങ്ങുകൾ ആദ്യ ദിവസം നടക്കും. മേയ് 12ന് പുതിയ നിയമസഭ സ്പീക്കറെയും ഡെപ്യൂട്ടി സ്പീക്കറെയും തെരഞ്ഞെടുക്കും.

വെള്ളിയാഴ്ചയാണ് ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ നയിക്കുന്ന ഡി.എം.കെ സഖ്യ സർക്കാർ അധികാരമേറ്റത്. സത്യപ്രതിജ്ഞക്ക് പിന്നാലെ എം.കെ. സ്റ്റാലിൻ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിന് തുടക്കം കുറിച്ച് ഉത്തരവുകളിൽ ഒപ്പുവെച്ചിരുന്നു