റഷ്യൻ നിർമിത വാക്‌സിനായ സ്പുട്‌നിക് വിയുടെ രണ്ടാമത്തെ ബാച്ച് ഇന്ത്യയിലെത്തി. ഹൈദരാബാദ് രാജീവ് ഗാന്ധി വിമാനത്താവളത്തിലാണ് വാക്‌സിന്റെ രണ്ടാം ബാച്ച് എത്തിയത്.
രണ്ടാം ബാച്ച് സമയബന്ധിതമായി എത്തിയെന്നും സ്പുട്‌നികിന്റെ ഫലപ്രാപ്തിയെ കുറിച്ച് ലോകമെമ്പാടും അറിയാമെന്നും ഇന്ത്യയിലെ റഷ്യൻ അംബാസഡർ നിക്കോളായ് കുഡാഷെവ് ട്വീറ്റ് ചെയ്തു. കൊവിഡിനെതിരായ റഷ്യൻ-ഇന്ത്യൻ സംയുക്ത പോരാട്ടത്തിൽ സന്തോഷമുണ്ടെന്നും അദ്ദേഹം അറിയിച്ചു
ഈ മാസം അവസാനത്തോടെ 30 ലക്ഷം സ്പുട്‌നിക് വാക്‌സിൻ കൂടി ഇന്ത്യയിലെത്തുമെന്നാണ് അറിയിയുന്നത്. മെയ് ഒന്നിനാണ് ആദ്യ ബാച്ചായ ഒന്നര ലക്ഷം ഡോസ് ഇന്ത്യയിലെത്തിയത്.