ഓരോ പൗരനും ലക്ഷദ്വീപിന് വേണ്ടി ശബ്ദമുയർത്തണം: ശൈലജ ടീച്ചർ

 

നാട്ടിലെ ഓരോ പൗരനും ലക്ഷദ്വീപിന് വേണ്ടി ശബ്ദമുയർത്തണമെന്ന് മുൻമന്ത്രിയും എംഎൽഎയുമായ കെ കെ ശൈലജ ടീച്ചർ. സ്വാർഥ താത്പര്യം ഒരു ജനതയിലാകെ അടിച്ചേൽപ്പിക്കാനുള്ള വർഗീയവാദപരമായ ആശയത്തിന്റെ പ്രതിഫലനമാണ് ലക്ഷദ്വീപിലെ സംഭവങ്ങളെന്നും ശൈലജ ടീച്ചർ പറഞ്ഞു