Headlines

24 മണിക്കൂറിനിടെ 1.27 ലക്ഷം പേർക്ക് കൂടി കൊവിഡ്; 2795 പേർ മരിച്ചു

രാജ്യത്ത് കൊവിഡ് പ്രതിദിന കണക്കിൽ വലിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1.27 ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 54 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. 2,55,287 പേർ 24 മണിക്കൂറിനിടെ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 2795 പേർ മരിക്കുകയും ചെയ്തു. ഏറെ ദിവസങ്ങൾക്ക് ശേഷമാണ് പ്രതിദിന മരണനിരക്ക് മൂവായിരത്തിൽ താഴെയെത്തുന്നത്. രാജ്യത്ത് ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചത് 3,31,895 പേരാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.62 ശതമാനമായി കുറഞ്ഞിട്ടുണ്ട്. രോഗമുക്തി നിരക്ക്…

Read More

ചരക്ക്​ ട്രെയിനിടിച്ച്​ രണ്ടു റെയിൽവേ ജീവനക്കാർക്ക് ദാരുണാന്ത്യം

ചെ​ന്നൈ: ആ​മ്പൂ​രി​ൽ റെ​യി​ൽ​പാ​ള​ത്തി​ലെ സി​ഗ്​​ന​ൽ ത​ക​രാ​ർ പ​രി​ഹ​രി​ച്ച്​ മ​ട​ങ്ങ​വേ ച​ര​ക്ക്​ ട്രെ​യി​നി​ടി​ച്ച്​ ര​ണ്ട്​ ജീ​വ​ന​ക്കാ​ർക്ക് ദാരുണാന്ത്യം. തി​രു​പ്പ​ത്തൂ​ർ എ​ൻ​ജി​നീ​യ​ർ മു​രു​കേ​ശ​ൻ (40), ടെ​ക്​​നീ​ഷ്യ​ൻ ബി​ഹാ​ർ സ്വ​ദേ​ശി പ​ർ​വേ​ഷ്​ കു​മാ​ർ (32) എ​ന്നി​വ​രാ​ണ്​ അപകടത്തിൽ ദാരുണമായി മരിച്ചിരിക്കുന്നത്. തി​ങ്ക​ളാ​ഴ്​​ച പു​ല​ർ​ച്ച ഒ​രു മ​ണി​യോ​ടെ​യാ​ണ്​ ഞെട്ടിക്കുന്ന ദാരുണ സം​ഭ​വം ഉണ്ടായിരിക്കുന്നത്. തി​രു​പ്പ​ത്തൂ​ർ ആ​മ്പൂ​ർ ക​ന്യ​കാ​പു​ര​ത്തി​ന്​ സ​മീ​പ​ത്തെ റെ​യി​ൽ​വേ സി​ഗ്​​ന​ലാ​ണ്​ ത​ക​രാ​റി​ലാ​യി​രു​ന്ന​ത്. ക​ന​ത്ത മ​ഴ​യി​ൽ റെ​യി​ൽ​പാ​ള​ത്തി​ലൂ​ടെ ന​ട​ന്നു​പോ​ക​വേ​യാ​ണ്​ ജോ​ലാ​ർ​പേ​ട്ട​യി​ൽ​നി​ന്ന്​ റ​നി​ഗു​ണ്ട​യി​ലേ​ക്ക്​ പോ​വു​ക​യാ​യി​രു​ന്ന ച​ര​ക്ക്​ ട്രെ​യി​ൻ ഇ​ടി​ച്ച​ത്.

Read More

കോവിഡ്; റദ്ദാക്കിയ വിമാന ടിക്കറ്റുകളുടെ റീഫണ്ട്​ തിരികെ നൽകും; തീരുമാനവുമായി എയർ ഇന്ത്യ എക്​സ്​പ്രസ്

മനാമ: കോവിഡ്​ കാലത്ത്​ റദ്ദായ വിമാന ടിക്കറ്റുകളുടെ തുക റീഫണ്ട്​ ലഭിക്കാത്തവർക്ക്​, നേരത്തെ വൗച്ചറുകളാക്കി മാറ്റിയ ടിക്കറ്റുകളുടെ തുക റീഫണ്ട്​ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന്​ എയർ ഇന്ത്യ എക്​സ്​പ്രസ്.​ യാ​ത്രക്കാരുടെയും ട്രാവൽ ഏജൻസികളുടെയും നിരന്തരമായ പരാതിക്കൊടുവിലാണ്​ ഇക്കാര്യത്തിൽ നടപടി ഉണ്ടായിരിക്കുന്നത്​. നേരത്തേ, പ്രവാസി ലീഗൽ സെൽ നൽകിയ ഹരജിയിൽ കോവിഡ്​ വ്യാപന കാലത്ത്​ റദ്ദായ ടിക്കറ്റുകളുടെ തുക റീഫണ്ട്​ നൽകണമെന്ന്​ സുപ്രീം കോടതി വിധിച്ചിരുന്നു. ബഹ്​റൈനിലെ ട്രാവൽ ഏജൻസികൾ മുഖേന ടിക്കറ്റ്​ ബുക്ക്​ ചെയ്​ത പലർക്കും റീഫണ്ട്…

Read More

വിപണിയില്‍ 500-ന്റെ കള്ളനോട്ടുകള്‍ വ്യാപകമെന്ന് റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ വിപണിയില്‍ കള്ളനോട്ടുകള്‍ വ്യാപകമായി വിതരണം ചെയ്യപ്പെടുന്നതായി റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ട്. ഒരൊറ്റ വര്‍ഷത്തിനിടെ കള്ളനോട്ടിന്റെ വിതരണത്തില്‍ 29.7 ശതമാനം ഇടിവുണ്ടായി. എന്നാല്‍ 500 രൂപയുടെ കള്ളനോട്ടുകളുടെ എണ്ണം 31 ശതമാനം വര്‍ധിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കണ്ടെത്തിയ കള്ളനോട്ടുകളില്‍ 3.9 ശതമാനം റിസര്‍വ് ബാങ്കും 96.1 ശതമാനം മറ്റ് ബാങ്കുകളുമാണ് കണ്ടെത്തിയത്. ഇതില്‍ സ്വകാര്യ ബാങ്കുകളും പൊതുമേഖലാ ബാങ്കുകളും സഹകരണ ബാങ്കുകളും ഉള്‍പ്പെടും. എന്നാല്‍ പൊലീസോ, എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളോ പിടികൂടിയ കള്ളനോട്ടിന്റെ വിവരം ഇതില്‍ ഉള്‍പ്പെട്ടിട്ടിട്ടില്ല….

Read More

മൃതദേഹം പുഴയിലെറിഞ്ഞ സംഭവം: വാർത്ത നൽകിയ മാധ്യമത്തിനെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തോയെന്ന് പരിഹസിച്ച് സുപ്രീം കോടതി

  കൊവിഡ് വാക്‌സിൻ നയവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെ കേന്ദ്ര, സംസ്ഥാന സർക്കാരുകളെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. ഒരേ വാക്‌സിന് എന്തുകൊണ്ടാണ് രണ്ട് വിലയെന്ന് സുപ്രീം കോടതി കേന്ദ്രത്തോട് ചോദിച്ചു. ഉത്തർപ്രദേശിൽ കൊവിഡ് ബാധിച്ച് മരിച്ച ആളുടെ മൃതദേഹം പുഴയിലേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങൾ പകർത്തിയ മാധ്യമത്തിനെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തോയെന്നും കോടതി പരിഹസിച്ചു. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് എൽ നാഗേശ്വര റാവു എന്നിവരടങ്ങിയ ബഞ്ചാണ് രൂക്ഷ വിമർശനമുന്നയിച്ചത് ആന്ധ്രയിൽ രണ്ട് തെലുങ്ക് ചാനലുകൾക്കെതിരെ രാജ്യദ്രോഹ കുറ്റം…

Read More

ലക്ഷദ്വീപിൽ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് കലക്ടറുടെ ഉത്തരവ്

  ലക്ഷദ്വീപിൽ സമ്പൂർ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് കലക്ടർ ഉത്തരവിറക്കി. കൊവിഡ് വ്യാപനം ചൂണ്ടിക്കാട്ടിയാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. അഞ്ച് ദ്വീപുകളിലാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്, ഐഡി കാർഡ് എന്നിവ ഉപയോഗിച്ച് ഉദ്യോഗസ്ഥർക്ക് ജോലി സ്ഥലത്ത് എത്താം. കൊവിഡ് രൂക്ഷമായതിനെ തുടർന്ന് കവരത്തി, മിനിക്കോയ്, കൽപേനി, അമനി ദ്വീപുകളിൽ കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. പിന്നാലെയാണ് ജൂൺ 7വരെ സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചിരിക്കുന്നത്. ദ്വീപിൽ അഡ്മിനിസ്‌ട്രേറ്ററുടെ ഉട്ടോപ്യൻ ഭരണപരിഷ്‌കാരങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാകുമ്പോഴാണ് നടപടിയെന്നതും ശ്രദ്ധേയമാണ്. പ്രതിഷേധത്തെ…

Read More

ഒരേ വാക്‌സിന് എങ്ങനെ രണ്ടുവില; കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

  കേന്ദ്രസർക്കാരിന്റെ വാക്‌സിൻ നയത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതി. ഒരേ വാക്‌സിന് രണ്ട് വില ഈടാക്കുക, വാക്‌സിൻ ക്ഷാമം തുടങ്ങിയ അപാകതകൾ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിനെതിരെ കോടതി രൂക്ഷ വിമർശനമുന്നയിച്ചത്. എല്ലാ പ്രശ്‌നങ്ങളും ആശങ്കകളും പരിഹരിച്ച് പുതിയ സത്യവാങ്മൂലം നൽകാൻ കേന്ദ്രത്തിന് രണ്ടാഴ്ച്ചത്തെ സമയവും കോടതി അനുവദിച്ചു കേന്ദ്രത്തിനും സംസ്ഥാനത്തിനും വാക്‌സിന് രണ്ട് വില നൽകേണ്ടി വരുന്നതിനെ കോടതി ചോദ്യം ചെയ്തു. ഒരേ വാക്‌സിന് രണ്ട് പേർക്ക് എങ്ങനെ രണ്ട് വിലകളിൽ നൽകാനാകുമെന്ന് കോടതി ചോദിച്ചു. കേന്ദ്രവും…

Read More

രാജ്യ ദ്രോഹത്തിന്റെ പരിധി പഠിപ്പിക്കേണ്ട സമയമായി; ചാനലുകൾക്കെതിരായ നടപടി സുപ്രീം കോടതി റദ്ദാക്കി

  ആന്ധ്രപ്രദേശ് പോലീസ് രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്ത രണ്ട് തെലുങ്ക് ചാനലുകൾക്കെതിരായ നടപടി സുപ്രീം കോടതി തടഞ്ഞു, ടിവി 5 ന്യൂസ്, എബിഎൻ ആന്ധ്ര ജ്യോതി എന്നീ ചാനലുകൾക്കെതിരായ നടപടിയാണ് സുപ്രീം കോടതി തടഞ്ഞത്. പ്രഥമദൃഷ്ട്യാ മാധ്യമ സ്വാതന്ത്ര്യം കവർന്നെടുക്കാനുള്ള ശ്രമമാണ് പോലീസ് നടത്തിയതെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിന്റെ അധ്യക്ഷതയിലുള്ള ബഞ്ച് നിരീക്ഷിച്ചു രാജ്യദ്രോഹത്തിന്റെ പരിധി തങ്ങൾ നിർവചിക്കേണ്ട സമയമാണിത്. ഐപിസിയുടെ 124എ, 153 വകുപ്പുകൾക്ക് വ്യാഖ്യാനം ആവശ്യമാണെന്ന് കരുതുന്നു. പ്രത്യേകിച്ച് മാധ്യമ സ്വാതന്ത്ര്യത്തിന്റെയും…

Read More

സെൻട്രൽ വിസ്റ്റ പ്രോജക്ട് വർക്ക് നിർത്തിവെക്കാനുള്ള അപേക്ഷ തള്ളി; ഒരു ലക്ഷം രൂപ പിഴവിധിച്ച് കോടതി

  ന്യൂഡൽഹി: കോവിഡ് മൂലം രാജ്യത്ത് പ്രതിസന്ധിയുണ്ടെന്നും അതിനാൽ സെൻട്രൽ വിസ്റ്റ പുനർവികസന പദ്ധതി പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ട് നൽകിയ ഹർജി ദില്ലി ഹൈക്കോടതി തള്ളി. ഇത് കൂടാതെ ഇത് പൊതു ജനത്തിന് വളരെയേറെ ആവശ്യമുള്ള ഒന്നാണെന്നും കോടതി ചൂണ്ടിക്കാട്ടുകയും പരാതിക്കാരന് ഒരുലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. ദേശീയ പ്രാധാന്യമുള്ള അവശ്യ പദ്ധതിയാണ് സെൻട്രൽ വിസ്തയെന്ന് ചീഫ് ജസ്റ്റിസ് ഡി എൻ പട്ടേൽ, ജസ്റ്റിസ് ജ്യോതി സിംഗ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ‘പദ്ധതിയിൽ പൊതുജനങ്ങൾക്ക്…

Read More

കൊവിഡ് വ്യാപനത്തിൽ കുറവ്: 24 മണിക്കൂറിനിടെ 1.52 ലക്ഷം പുതിയ രോഗികൾ, 3128 മരണം

രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ വലിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,52,734 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 50 ദിവസത്തിനിടെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും കുറവ് പ്രതിദിന വർധനവാണിത്. 2,38,022 പേർ 24 മണിക്കൂറിനിടെ രോഗമുക്തി നേടി. 3128 പേർക്ക് ഒരു ദിവസത്തിനിടെ ജീവൻ നഷ്ടപ്പെട്ടു. ഇതുവരെ 2,80,47,534 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 2,56,92,342 പേർ രോഗമുക്തരായി. നിലവിൽ 20,26,092 പേരാണ് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് ഇതിനോടകം 3,29,100 പേർ കൊവിഡ് ബാധിച്ച് മരിച്ചു.

Read More