Headlines

നരേന്ദ്ര മോദിയെ വധിക്കുമെന്ന് പോലീസ് സ്‌റ്റേഷനിൽ വിളിച്ചുപറഞ്ഞു; 22കാരൻ അറസ്റ്റിൽ

  പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വധഭീഷണി മുഴക്കിയെന്ന കേസിൽ ഡൽഹിയിൽ 22കാരൻ അറസ്റ്റിൽ. കജൂരി ഖാസിലാണ് സംഭവം. പോലീസ് സ്‌റ്റേഷനിലേക്ക് ഫോൺ വിളിച്ച് പ്രധാനമന്ത്രിയെ വധിക്കുമെന്ന് യുവാവ് പറയുകയായിരുന്നു. ഞാൻ മോദിയെ കൊല്ലാൻ ആഗ്രഹിക്കുന്നു എന്നായിരുന്നു സന്ദേശം. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 22കാരനായ സൽമാൻ എന്നയാളെ പിടികൂടിയത്. ജയിലിൽ പോകാൻ ആഗ്രഹമുള്ളതിനാലാണ് ഭീഷണി സന്ദേശം അയച്ചതെന്ന് ഇയാൾ പറയുന്നു.

Read More

24 മണിക്കൂറിനിടെ 1.32 ലക്ഷം പേർക്ക് കൂടി കൊവിഡ്; 2713 പേർ മരിച്ചു

  രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ കുറവ് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,32,364 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിനോടകം 2,85,74,350 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത് 2713 പേർ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,07,071 പേർ രോഗമുക്തി നേടി. ഇതുവരെ 2,65,97,655 പേർ രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്താകെ 3,40,702 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത് നിലവിൽ 16,35,993 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതുവരെ 22.41 കോടി പേർക്ക് കൊവിഡ് വാക്‌സിൻ…

Read More

വാട്സ്ആപ്പ് തന്ത്രപൂര്‍വം ഉപയോക്താക്കളെ പോളിസി അനുമതി അംഗീകരിപ്പിക്കുന്നുവെന്ന് കേന്ദ്രം

വാട്സാപ്പ് തങ്ങളുടെ പുതിയ സ്വകാര്യതാ നയം നടപ്പാക്കാനായി ഉപയോക്താക്കളില്‍ നിന്ന് തന്ത്രപൂര്‍വ്വം അനുമതി വാങ്ങുകയാണെന്നാണ് കേന്ദ്രം. ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള മെസേജിംഗ് ആപ്പിനെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി. പ്രൈവസി പോളിസി അംഗീകരിക്കാത്ത ഉപയോക്താക്കള്‍ക്ക് നിരന്തരം ഇത് ചൂണ്ടിക്കാട്ടി നോട്ടിഫിക്കേഷന്‍ നല്‍കുകയാണ് വാട്സ് ആപ്പെന്ന് സത്യവാങ്ങ്മൂലത്തില്‍ പറയുന്നു. പ്രൈവസി പോളിസി അംഗീകരിക്കാന്‍ സാധാരണക്കാരെ നിര്‍ബന്ധിതരാക്കുകയാണ് കമ്ബനിയെന്നാണ് ആക്ഷേപം. രാജ്യത്ത് പുതിയ പേഴ്സണല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ ബില്‍ വരുന്നതിന് മുമ്പ് പരമാവധി ആളുകളെ കൊണ്ട് പ്രൈവസി പോളിസി അംഗീകരിപ്പിച്ച്…

Read More

യുപിയില്‍ 16 മയിലുകള്‍ കൂട്ടത്തോടെ ചത്തനിലയില്‍; ആശങ്കയില്‍ പ്രദേശവാസികള്‍

ഉത്തര്‍പ്രദേശിലെ പ്രതപ്ഗാറിലെ ബൈജല്‍പൂര്‍ ഗ്രാമത്തില്‍ 16 മയിലുകളെ കൂട്ടത്തോടെ ചത്തനിലയില്‍. ഗ്രാമത്തിലെ ഒരു തോട്ടത്തില്‍ ആദ്യം ഒരു മയിലിനെയാണ് ചത്തനിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ സംഭവം വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും തുടര്‍ന്ന് അവര്‍ വന്ന് മയിലിനെ കൊണ്ടുപോയതിന് പിന്നാലെയാണ് 15 എണ്ണം കൂടി ചത്തുകിടക്കുന്നതായി കണ്ടെത്തിയത്. മയിലിനെ പോസ്റ്റുമോര്‍ട്ടം ചെയ്തപ്പോള്‍ ന്യൂമോണിയയാണ് മരണകാരണമെന്ന് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍ വരുണ്‍ കുമാര്‍ സിങ് അറിയിച്ചു. ബാക്കിയുള്ളവയുടെ കൂടി പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായാല്‍ മാത്രമേ കൂടുതല്‍ പറയാന്‍ കഴിയൂവെന്നും അദ്ദേഹം…

Read More

യോഗ പരിശീലകൻ രാംദേവിന് ഡൽഹി ഹൈക്കോടതിയുടെ താക്കീത്

യോഗ പരിശീലകൻ രാംദേവിന് ഡൽഹി ഹൈക്കോടതിയുടെ താക്കീത്. കൊറോണിൽ കിറ്റിനുവേണ്ടി പ്രചരണം നടത്തുന്നതിൽ നിന്ന് രാംദേവിനെ തടയണം എന്നാവശ്യപ്പെട്ട് ഡൽഹി മെഡിക്കൽ അസോസിയേഷനാണ് (ഡി.എം.എ) കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച കോടതി രാംദേവിന് സമൻസ് അയച്ചു. കേസ് വീണ്ടും പരിഗണിക്കുന്ന ജൂലൈ 13 വരെ പ്രകോപനപരമായ യാതൊരു പരാമർശവും രാംദേവിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് രാംദേവിന്റെ അഭിഭാഷകനോട് കോടതി വാക്കാൽ നിർദേശിക്കുകയും ചെയ്തു. കോവിഡിനെതിരായ മരുന്നാണെന്ന പേരിൽ പതഞ്ജലിയുടെ കൊറോണിൽ കിറ്റിനുവേണ്ടി നടത്തുന്ന പ്രചരണങ്ങൾ പൊതുജനങ്ങളിൽ വൻതോതിൽ തെറ്റിദ്ധാരണ…

Read More

കൊവിഡ് ബാധിച്ച് മരിച്ച ജീവനക്കാരുടെ കുടുംബങ്ങൾക്ക് അഞ്ച് വർഷം കൂടി ശമ്പളം നൽകുമെന്ന് റിലയൻസ്

  കോവിഡ് ബാധിച്ചു മരിച്ച ജീവനക്കാരുടെ കുടുംബങ്ങൾക്ക് അഞ്ച് വർഷം ശമ്പളം നൽകുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ്. തൊഴിലാളി അവസാനമായി വാങ്ങിയ ശമ്പളമാണ് നൽകുക. വാർഷിക റിപ്പോർട്ടിലാണ് കമ്പനി ഇക്കാര്യങ്ങൾ അറിയിച്ചത്. റിലയൻസ് ഫാമിലി സപ്പോർട്ട് ആന്റ് വെൽഫെയർ സ്‌കീം എന്ന പേരിൽ പദ്ധതി ആരംഭിച്ചിട്ടുണ്ട്. ഇതുപ്രകാരം മരിച്ച ജീവനക്കാരുടെ കുട്ടികളുടെ ട്യൂഷൻ ഫീ, ഇന്ത്യയിലെ ഹോസ്റ്റൽ താമസം, ബുക്കുകൾ എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് പദ്ധതിയിലെ പണം വിനിയോഗിക്കും. ബിരുദപഠനം വരെയാണ് സാമ്പത്തിക സഹായം ലഭിക്കുക. ഇതിന് പുറമെ…

Read More

മാധ്യമപ്രവർത്തകൻ വിനോദ് ദുവക്കെതിരായ രാജ്യദ്രോഹ കുറ്റം സുപ്രീം കോടതി റദ്ദാക്കി

  മുതിർന്ന മാധ്യമപ്രവർത്തകൻ വിനോദ് ദുവക്കെതിരായ രാജ്യദ്രോഹക്കേസ് സുപ്രീം കോടതി റദ്ദാക്കി. ജസ്റ്റിസ് യു യു ലളിത്, വിനീത് ശരൺ എന്നിവരുടെ ബഞ്ചാണ് വിധി പറഞ്ഞത്. പരാതിക്കാരന്റെയും ഹിമാചൽപ്രദേശ് സർക്കാരിന്റെയും വാദം കേട്ട ശേഷമായിരുന്നു കോടതി ഉത്തരവ് ഒരു ഉത്തരവുണ്ടാകുന്നതുവരെ ദുവക്കെതിരെ നടപടിയെടുക്കുന്നത് കഴിഞ്ഞ ജൂലൈയിൽ കോടതി വിലക്കിയിരുന്നു. ബിജെപി നേതാവ് അജയ് ശ്യാം നൽകിയ പരാതിയെ തുടർന്നാണ് ദുവക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നത്. വോട്ട് നേടാൻ നരേന്ദ്രമോദി മരണങ്ങളും ഭീകരാക്രമണങ്ങളും ഉപയോഗിച്ചുവെന്ന് ദുവ യൂട്യൂബ് ചാനൽ ഷോയിൽ…

Read More

24 മണിക്കൂറിനിടെ 1.34 ലക്ഷം കൊവിഡ് കേസുകൾ; 2887 മരണം

  ആശ്വാസമായി രാജ്യത്തെ കൊവിഡ് വ്യാപനത്തിൽ കുറവ് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,154 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിനോടകം രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 2,84,41,986 പേർക്കാണ് 2887 പേർ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ ആകെ മരണസംഖ്യ 3,37,989 ആയി ഉയർന്നു. നിലവിൽ 17,13,413 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതുവരെ 22.10 കോടി പേർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം രാജ്യത്തെ 2-18 വരെ വയസ്സിനിടയിലുള്ള കുട്ടികൾക്ക് കൊവാക്‌സിന്റെ…

Read More

യുപിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികള്‍ അടക്കം ഒരു കുടുംബത്തിലെ എട്ടുപേര്‍ മരിച്ചു

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികള്‍ അടക്കം ഒരു കുടുംബത്തിലെ എട്ടുപേര്‍ മരിച്ചു. തിക്രി ഗ്രാമത്തില്‍ നൂറുല്‍ ഹസന്‍ എന്നയാളുടെ വീട്ടില്‍ ചൊവ്വാഴ്ച രാത്രി പത്തോടെയായിരുന്നു അപകടം. സ്‌ഫോടനത്തില്‍ ഇരുനില വീട് തകര്‍ന്നവുവീണു. ഏഴുപേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. ഇവരെ വിദഗ്ധ ചികില്‍സയ്ക്കായി ലഖ്‌നോവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയതായിജില്ലാ മജിസ്‌ട്രേറ്റ് മര്‍ക്കാണ്ടെ ഷാഹി പറഞ്ഞു. നിസാര്‍ അഹ്മദ് (35), റുബീന ബാനോ (32), ഷംഷാദ് (28), സൈറൂനിഷ (35), ഷഹബാസ് (14), നൂറി സബ (12), മെറാജ്…

Read More

കുട്ടികളില്‍ കോവാക്‌സിന്‍ പരീക്ഷണം ആരംഭിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വികസിപ്പിച്ച കൊവിഡ് വാക്‌സിനായ കൊവാക്‌സിന്‍ കുട്ടികളില്‍ ക്ലിനിക്കല്‍ പരീക്ഷണം ആരംഭിച്ചു. ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) പട്നയിലാണ് പരീക്ഷണം നടത്തുന്നതെന്ന് പ്രസാര്‍ ഭാരതി ട്വിറ്റില്‍ അറിയി ച്ചു ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചുമായി സഹകരിച്ച് ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വാക്‌സിനാണ് കോവാക്‌സിന്‍. രാജ്യവ്യാപകമായി കോവിഡ് കുത്തിവയ്പ്പിന് ഉപയോഗിക്കുന്ന രണ്ട് വാക്‌സിനുകളില്‍ ഒന്നാണ് ഇത്. രണ്ട് മുതല്‍ 18 വയസ് വരെ പ്രായമുള്ളവര്‍ക്കാണ് കോവാക്‌സിന്‍ രണ്ടും മൂന്നും…

Read More