Headlines

24 മണിക്കൂറിനിടെ 1.20 ലക്ഷം പേർക്ക് കൂടി കൊവിഡ്; 3380 പേർ മരിച്ചു

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,20,529 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 58 ദിവസത്തിനിടയിൽ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന വർധനവാണിത്. രാജ്യത്ത് ഇതുവരെ 2,86,94,879 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3380 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 1,97,894 പേർ ഒരു ദിവസത്തിനിടെ രോഗമുക്തി നേടി നിലവിൽ 15,55,248 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. 2,67,95,549 പേർ ഇതിനോടകം രോഗമുക്തി നേടി. 3,44,082 പേർ കൊവിഡ് ബാധിച്ച് മരിച്ചു….

Read More

തമിഴ്നാട്ടിൽ ജൂൺ 14 വരെ ലോക്ക്ഡൗൺ നീട്ടുമെന്ന് സൂചന

ചെന്നൈ: ത​മി​ഴ്​​നാ​ട്ടി​ൽ ലോ​ക്​​ഡൗ​ൺ ജൂൺ 14 വരെ നീട്ടുമെന്ന് സൂചന. മുഖ്യമന്ത്രി എം.കെ സ്​റ്റാലിനും ഉദ്യോഗസ്ഥരും തമ്മിൽ നടന്ന ഉന്നതതല യോഗത്തിലാണ്​ ലോക്​ഡൗൺ നീട്ടുന്നതിനെ കുറി​ച്ച്​ ചർച്ച നടത്തിയത്​. കൂടുതൽ ഇളവുകളോടെ ലോക്​ഡൗൺ നീട്ടാനാണ്​ സാധ്യത. കോവിഡ്​ ബാധിതരുടെ എണ്ണം കുറഞ്ഞുവരുന്ന ജില്ലകളിൽ ലോക്​ഡൗണിന്​ ഇളവുകൾ നൽകുന്നതിനെ കുറിച്ച്​ ഒരു വിഭാഗം ഉദ്യോഗസ്ഥർ യോഗത്തിൽ ഉന്നയിച്ചിരുന്നു. എന്നാൽ ഒരാഴ്​ച കൂടി​ ലോക്​ഡൗൺ നീട്ടണമെന്നാണ്​​​ ആരോഗ്യരംഗത്തെ വിദഗ്​ധർ ചുണ്ടികാട്ടുന്നത്​. ഇതോടെയാണ്​ ലോക്​ഡൗൺ നീട്ടുന്ന കാര്യം സർക്കാർ തീരുമാനിച്ചത്​. രണ്ടാം…

Read More

പ്ലസ് വണ്‍ വിദ്യാര്‍ഥിക്കൊപ്പം അധ്യാപിക ഒളിച്ചോടി

  പാട്‌ന: പ്ലസ് വണ്‍ വിദ്യാര്‍ഥിക്കൊപ്പം ഒളിച്ചോടിയ അധ്യാപികയെ തിരഞ്ഞ് പൊലീസ്. പാനിപ്പട്ടിലെ ഒരു സ്വകാര്യ സ്‌കൂള്‍ അധ്യാപികയാണ് തന്റെ ക്ലാസിലെ പതിനേഴുകാരനായ വിദ്യാര്‍ഥിക്കൊപ്പം ഒളിച്ചോടിയത്. പ്ലസ് വണ്‍ ക്ലാസ് ടീച്ചറായ ഇവര്‍ വിദ്യാര്‍ഥിയെ ട്യൂഷനും എടുത്തിരുന്നു. കഴിഞ്ഞയാഴ്ച സംശയാസ്പദമായ തരത്തില്‍ അധ്യാപികയെയും വിദ്യാര്‍ഥിയെയും കാണാതെ ആയതോടെയാണ് കുട്ടിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതിയുമായി എത്തിയത്. കഴിഞ്ഞ രണ്ട്-മൂന്ന് മാസമായി അധ്യാപിക മകന് ട്യൂഷന്‍ നല്‍കി വരികയായിരുന്നു എന്ന കാര്യവും ഇവര്‍ പൊലീസിനോട് പറഞ്ഞിരുന്നു. മാതാപിതാക്കള്‍ പറയുന്നതനുസരിച്ച്‌ മെയ്…

Read More

രാജ്യത്ത് 5-ജി വയർലെസ് നെറ്റ്വർക്ക് നടപ്പാക്കുന്നതിനെതിരെ നടിയും പരിസ്ഥിതി പ്രവർത്തകയുമായ ജൂഹി ചൗള നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി

രാജ്യത്ത് 5-ജി വയർലെസ് നെറ്റ്വർക്ക് നടപ്പാക്കുന്നതിനെതിരെ നടിയും പരിസ്ഥിതി പ്രവർത്തകയുമായ ജൂഹി ചൗള നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ജൂഹിയുടെ ഹർജി ന്യൂനതകളുള്ളതും അംഗീകരിക്കാനാവുന്നതല്ലെന്നും നിരീക്ഷിച്ച കോടതി 20 ലക്ഷം രൂപ പിഴയും വിധിച്ചു. ജസ്റ്റിസ് ജി.ആർ. മെഹ്തയുടെ സിംഗിൾ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. വ്യക്തമായ കാരണങ്ങളില്ലാത്ത ആരോപണങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നതെന്ന് ജസ്റ്റിസ് മെഹ്ത നിരീക്ഷിച്ചു. പ്രശസ്തിക്കു വേണ്ടിയാണ് ഹർജി സമർപ്പിച്ചതെന്ന് കരുതുന്നതായും ഹർജിയിൽ വിർച്വൽ വാദം കേട്ടതിന്റെ ലിങ്ക് ജൂഹി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതായും…

Read More

നിർണ്ണായക നീക്കവുമായി ഫേസ്‌ബുക്ക്; രാഷ്ട്രീയക്കാർക്ക് തിരിച്ചടി

  മുംബൈ: രാഷ്ട്രിയത്തിൽ പ്രമുഖരായ ഉപയോക്താക്കളുടെ പോസ്റ്റുകള്‍ക്ക് നല്‍കിയിരുന്ന പ്രത്യേക പരിഗണന നിർത്തലാക്കാൻ ഫേസ്ബുക്ക് തീരുമാനം. ഉപയോക്താക്കള്‍ക്ക് ഒരേ പരിഗണന ഉറപ്പാക്കണമെന്ന തീരുമാനത്തിന്റെ ഭാഗമായാണ് രാഷ്ട്രിയകാര്‍ക്കുള്ള പ്രത്യേക പരിഗണന ഒഴിവാക്കുന്നതെന്നാണ് ലഭ്യമായ വിവരം. രാഷ്ട്രിയക്കാരുടെ പോസ്റ്റുകളും മറ്റും വാര്‍ത്താപ്രാധാന്യം അര്‍ഹിക്കുന്നവയാണെന്നും അവയ്ക്ക് കൂടുതല്‍ പരിഗണന നല്‍കണമെന്നുമായിരുന്നു കമ്പനിയുടെ മുൻ നയം. ഫേസ്ബുക്കിന്റെ മോഡറേഷന്‍ നയം പരിശോധിക്കുന്നതിനായി ചുമതലപ്പെടുത്തിയിരുന്ന ബോര്‍ഡിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് രാഷ്ട്രീയക്കാർക്കുള്ള പ്രത്യേക പരിഗണന നീക്കം ചെയ്യാന്‍ തീരുമാനിച്ചത്. നിലവില്‍ അപവാദ പ്രചാരണങ്ങള്‍, വ്യക്തിഹത്യ നടത്തുന്ന…

Read More

നരേന്ദ്ര മോദിയെ വധിക്കുമെന്ന് പോലീസ് സ്‌റ്റേഷനിൽ വിളിച്ചുപറഞ്ഞു; 22കാരൻ അറസ്റ്റിൽ

  പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വധഭീഷണി മുഴക്കിയെന്ന കേസിൽ ഡൽഹിയിൽ 22കാരൻ അറസ്റ്റിൽ. കജൂരി ഖാസിലാണ് സംഭവം. പോലീസ് സ്‌റ്റേഷനിലേക്ക് ഫോൺ വിളിച്ച് പ്രധാനമന്ത്രിയെ വധിക്കുമെന്ന് യുവാവ് പറയുകയായിരുന്നു. ഞാൻ മോദിയെ കൊല്ലാൻ ആഗ്രഹിക്കുന്നു എന്നായിരുന്നു സന്ദേശം. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 22കാരനായ സൽമാൻ എന്നയാളെ പിടികൂടിയത്. ജയിലിൽ പോകാൻ ആഗ്രഹമുള്ളതിനാലാണ് ഭീഷണി സന്ദേശം അയച്ചതെന്ന് ഇയാൾ പറയുന്നു.

Read More

24 മണിക്കൂറിനിടെ 1.32 ലക്ഷം പേർക്ക് കൂടി കൊവിഡ്; 2713 പേർ മരിച്ചു

  രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ കുറവ് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,32,364 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിനോടകം 2,85,74,350 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത് 2713 പേർ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,07,071 പേർ രോഗമുക്തി നേടി. ഇതുവരെ 2,65,97,655 പേർ രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്താകെ 3,40,702 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത് നിലവിൽ 16,35,993 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതുവരെ 22.41 കോടി പേർക്ക് കൊവിഡ് വാക്‌സിൻ…

Read More

വാട്സ്ആപ്പ് തന്ത്രപൂര്‍വം ഉപയോക്താക്കളെ പോളിസി അനുമതി അംഗീകരിപ്പിക്കുന്നുവെന്ന് കേന്ദ്രം

വാട്സാപ്പ് തങ്ങളുടെ പുതിയ സ്വകാര്യതാ നയം നടപ്പാക്കാനായി ഉപയോക്താക്കളില്‍ നിന്ന് തന്ത്രപൂര്‍വ്വം അനുമതി വാങ്ങുകയാണെന്നാണ് കേന്ദ്രം. ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള മെസേജിംഗ് ആപ്പിനെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി. പ്രൈവസി പോളിസി അംഗീകരിക്കാത്ത ഉപയോക്താക്കള്‍ക്ക് നിരന്തരം ഇത് ചൂണ്ടിക്കാട്ടി നോട്ടിഫിക്കേഷന്‍ നല്‍കുകയാണ് വാട്സ് ആപ്പെന്ന് സത്യവാങ്ങ്മൂലത്തില്‍ പറയുന്നു. പ്രൈവസി പോളിസി അംഗീകരിക്കാന്‍ സാധാരണക്കാരെ നിര്‍ബന്ധിതരാക്കുകയാണ് കമ്ബനിയെന്നാണ് ആക്ഷേപം. രാജ്യത്ത് പുതിയ പേഴ്സണല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ ബില്‍ വരുന്നതിന് മുമ്പ് പരമാവധി ആളുകളെ കൊണ്ട് പ്രൈവസി പോളിസി അംഗീകരിപ്പിച്ച്…

Read More

യുപിയില്‍ 16 മയിലുകള്‍ കൂട്ടത്തോടെ ചത്തനിലയില്‍; ആശങ്കയില്‍ പ്രദേശവാസികള്‍

ഉത്തര്‍പ്രദേശിലെ പ്രതപ്ഗാറിലെ ബൈജല്‍പൂര്‍ ഗ്രാമത്തില്‍ 16 മയിലുകളെ കൂട്ടത്തോടെ ചത്തനിലയില്‍. ഗ്രാമത്തിലെ ഒരു തോട്ടത്തില്‍ ആദ്യം ഒരു മയിലിനെയാണ് ചത്തനിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ സംഭവം വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും തുടര്‍ന്ന് അവര്‍ വന്ന് മയിലിനെ കൊണ്ടുപോയതിന് പിന്നാലെയാണ് 15 എണ്ണം കൂടി ചത്തുകിടക്കുന്നതായി കണ്ടെത്തിയത്. മയിലിനെ പോസ്റ്റുമോര്‍ട്ടം ചെയ്തപ്പോള്‍ ന്യൂമോണിയയാണ് മരണകാരണമെന്ന് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍ വരുണ്‍ കുമാര്‍ സിങ് അറിയിച്ചു. ബാക്കിയുള്ളവയുടെ കൂടി പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായാല്‍ മാത്രമേ കൂടുതല്‍ പറയാന്‍ കഴിയൂവെന്നും അദ്ദേഹം…

Read More

യോഗ പരിശീലകൻ രാംദേവിന് ഡൽഹി ഹൈക്കോടതിയുടെ താക്കീത്

യോഗ പരിശീലകൻ രാംദേവിന് ഡൽഹി ഹൈക്കോടതിയുടെ താക്കീത്. കൊറോണിൽ കിറ്റിനുവേണ്ടി പ്രചരണം നടത്തുന്നതിൽ നിന്ന് രാംദേവിനെ തടയണം എന്നാവശ്യപ്പെട്ട് ഡൽഹി മെഡിക്കൽ അസോസിയേഷനാണ് (ഡി.എം.എ) കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച കോടതി രാംദേവിന് സമൻസ് അയച്ചു. കേസ് വീണ്ടും പരിഗണിക്കുന്ന ജൂലൈ 13 വരെ പ്രകോപനപരമായ യാതൊരു പരാമർശവും രാംദേവിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് രാംദേവിന്റെ അഭിഭാഷകനോട് കോടതി വാക്കാൽ നിർദേശിക്കുകയും ചെയ്തു. കോവിഡിനെതിരായ മരുന്നാണെന്ന പേരിൽ പതഞ്ജലിയുടെ കൊറോണിൽ കിറ്റിനുവേണ്ടി നടത്തുന്ന പ്രചരണങ്ങൾ പൊതുജനങ്ങളിൽ വൻതോതിൽ തെറ്റിദ്ധാരണ…

Read More