നേഴ്സുമാർ മലയാളം സംസാരിക്കുന്നതിന് വിലക്ക്: പിന്നാലെ വൻ പ്രതിഷേധം
ന്യൂഡൽഹി: ജീവനക്കാർക്ക് മലയാളം സംസാരിക്കുന്നതിന് വിലക്കുമായി ഡൽഹിയിലെ ആശുപത്രി. രാജ്ഘട്ട് ജവാഹർലാൽ നെഹ്റു മാർഗിലെ ജി.ബി. പന്ത് ആശുപത്രിയിലാണ് നഴ്സിങ് ഓഫിസർമാർ മലയാളം സംസാരിക്കുന്നതു വിലക്കി നഴ്സിങ് സൂപ്രണ്ട് സർക്കുലർ ഇറക്കിയത്. ഇതിനു പിന്നാലെ വിമർശനവുമായി കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, ശശി തരൂർ, ജയ്റാം രമേശ്, കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. സംസ്ഥാന സർക്കാരിനു കീഴിലുള്ള ഗോവിന്ദ് വല്ലഭ് പന്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ ഒട്ടേറെ മലയാളി…