Headlines

കോവിഡ്; ആറ് ദിവസം മാത്രം പ്രായമായ കുഞ്ഞ് മരിച്ചു

മുംബൈ: ആറ് ദിവസം മാത്രം പ്രായമായ കുഞ്ഞ് കോവിഡ് ബാധിച്ചു മരിച്ചു. മെയ് 31ന് ജനിച്ച കുഞ്ഞാണ് കോവിഡ് ബാധിച്ച് മരിച്ചത്. മഹാരാഷ്ട്രയിലെ പാല്‍ഘറിലാണ് സംഭവം. മാസം തികയാതെ പ്രസവിച്ചതിനാല്‍ കുഞ്ഞിന് ഭാരം കുറവായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കുഞ്ഞിനെയും അമ്മയെയും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ അമ്മയുടെ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. ആരോഗ്യനില മോശമായി തന്നെ തുടര്‍ന്നതിന് പിന്നാലെയാണ് കുഞ്ഞിനെ പാല്‍ഘറിലെ ആശുപത്രിയിലെത്തിച്ചത്. കോവിഡ് സ്ഥിരീകരിച്ചതോടെ…

Read More

രാജ്യത്ത് വാക്‌സിൻ ക്ഷാമം, നരേന്ദ്രമോദി ട്വിറ്ററിലെ ബ്ലൂ ടിക്കിന് പിന്നാലെ: രാഹുൽ ഗാന്ധി

  രാജ്യത്ത് കൊവിഡ് വാക്‌സിൻ ക്ഷാമത്തിനിടയിലും നരേന്ദ്രമോദി സർക്കാർ പോരാടുന്നത് ട്വിറ്ററിന്റെ ബ്ലൂ ടിക്കിന് വേണ്ടിയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോദി സർക്കാർ ബ്ലൂ ടിക്കിനായുള്ള പോരാട്ടത്തിൽ ആയതിനാൽ വാക്‌സിൻ ആവശ്യമുള്ളവർ ആത്മനിർഭർ ആകേണ്ടി വരും എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ് കഴിഞ്ഞ ദിവസം ആർ എസ് എസ് നേതാക്കളുടെ ട്വിറ്റർ അക്കൗണ്ടിന്റെ ബ്ലൂ ടിക്ക് എടുത്തു കളഞ്ഞിരുന്നു. ഇതിന് പിന്നാലെ പുതിയ ഐടി നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മോദി സർക്കാർ ട്വിറ്ററിന് അന്ത്യശാസനം നൽകി. എന്നാൽ…

Read More

കേന്ദ്ര നേതൃത്വത്തിന് വിശ്വാസമുള്ള ദിവസം വരെ മുഖ്യമന്ത്രിയായി തുടരുമെന്ന് യെദ്യൂരപ്പ

  കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടാൽ രാജിവെക്കാമെന്ന് കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. മുഖ്യമന്ത്രി പദത്തിൽ നിന്നും യെദ്യൂരപ്പയെ മാറ്റിയേക്കുമെന്ന വാർത്തകൾ അടുത്തിടെ വന്നിരുന്നു. ബിജെപി അധ്യക്ഷൻ ജെ പി നഡ്ഡയുമായി യെദ്യൂരപ്പയും മകൻ വിജയേന്ദ്രയും കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യെദ്യൂരപ്പയുടെ പ്രതികരണം. ഡൽഹി നേതൃത്വത്തിന് തന്നിൽ വിശ്വാസമുള്ള ദിവസം വരെ മുഖ്യമന്ത്രിയായി തുടരുമെന്ന് യെദ്യൂരപ്പ പറഞ്ഞു

Read More

ദ്വീപുകാരല്ലാത്തവർ പുറത്തുപോകണം: വിവാദ ഉത്തരവ് ലക്ഷദ്വീപിൽ നടപ്പാക്കി തുടങ്ങി

ലക്ഷദ്വീപുകാരല്ലാത്തവർ ദ്വീപിൽ നിന്ന് പുറത്തുപോകണമെന്ന അഡ്മിനിസ്‌ട്രേഷന്റെ വിവാദ ഉത്തരവ് നടപ്പാക്കി തുടങ്ങി. കേരളത്തിൽ നിന്നുള്ള തൊഴിലാളികൾ അടക്കമുള്ളവർ ദ്വീപിൽ നിന്ന് മടങ്ങിത്തുടങ്ങി. ലക്ഷദ്വീപ് യാത്രക്ക് സന്ദർശക പാസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മെയ് 29നാണ് ഉത്തരവിറക്കിയത്   ജൂൺ ആറിന് ശേഷം എ ഡി എമ്മിന്റെ പ്രത്യേക അനുമതിയുള്ളവർക്ക് മാത്രമേ ദ്വീപിൽ തുടരാനാകൂ. തൊഴിൽ ആവശ്യങ്ങൾക്ക് എത്തിയവർക്ക് കർശന നിയന്ത്രണങ്ങൾ ഉണ്ടാകില്ലെന്ന് സൂചനകളുണ്ടായിരുന്നു. എന്നാൽ നിയന്ത്രണങ്ങൾ ശക്തമാകുമെന്ന് വ്യക്തമായതോടെ തൊഴിലാളികൾ അടക്കമുള്ളവർ കൂട്ടത്തോടെ മടങ്ങുകയാണ് എ…

Read More

മലയാളത്തില്‍ സംസാരിക്കാം’; വിവാദ  പിന്‍വലിച്ചു

  ന്യൂഡൽഹി: നഴ്സിങ് ഓഫീസർമാർ മലയാളത്തിൽ സംസാരിക്കരുതെന്ന വിവാദ സർക്കുലർ പിൻവലിച്ച് ഡൽഹി ജി.ബി. പന്ത് ആശുപത്രി അധികൃതർ. നഴ്സിങ് സൂപ്രണ്ട് പുറത്തിറക്കിയ സർക്കുലറിനെതിരെ വ്യാപകപ്രതിഷേധം രൂപപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. അതേസമയം, തങ്ങളുടെ അറിവോടെയല്ല സർക്കുലർ പുറപ്പെടുവിച്ചതെന്നും ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്. രാജ്ഘട്ട് ജവാഹർലാൽ നെഹ്റു മാർഗിലെ ഗോവിന്ദ് വല്ലഭ് പന്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ നിരവധി മലയാളി നഴ്സുമാർ ജോലി ചെയ്യുന്നുണ്ട്. ഇവർ തമ്മിൽ പലപ്പോഴും ആശയവിനിമയം…

Read More

ദുരിതാശ്വാസ സാമഗ്രികൾ കടത്തി: ബംഗാളിൽ സുവേന്ദു അധികാരിക്കെതിരെ കേസ്

  ലക്ഷങ്ങളുടെ ദുരിതാശ്വാസ സാമഗ്രികൾ കടത്തിയെന്ന പരാതിയിൽ പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിക്കും സഹോദരൻ സൗമേന്ദു അധികാരിക്കുമെതിരെ കേസ്. കാന്തി മുൻസിപ്പൽ അഡ്മിസ്‌ട്രേറ്റീവ് ബോർഡ് അംഗം രത്‌നദീപ് മന്നയുടെ പരാതിയിലാണ് കേസ് മെയ് 21ന് സുവേന്ദുവിന്റെയും സൗമേന്ദുവിന്റെയും നിർദേശപ്രകാരം ലക്ഷക്കണക്കിന് രൂപയുടെ ദുരിതാശ്വാസ സാമഗ്രികൾ മുൻസിപ്പാലിറ്റി ഓഫീസിന്റെ ഗോഡൗണിൽ നിന്ന് അനധികൃതമായി കടത്തിയെന്നാണ് പരാതി.

Read More

മണിപ്പൂരിൽ യുവാവിനെ അസം റൈഫിൾസ് മേജർ വെടിവെച്ചു കൊന്നു

  മണിപ്പൂരിൽ യുവാവിനെ പട്ടാള ഉദ്യോഗസ്ഥൻ വെടിവെച്ചു കൊന്നു. കാങ്‌പോക്പി ജില്ലയിലാണ് സംഭവം. മംഗ്‌ബോയിലാൽ ലൊവും എന്ന യുവാവാണ് കൊല്ലപ്പെട്ടത്. അസം റൈഫിൾസിന്റെ മേജറാണ് യുവാവിനെ വെടിവെച്ചത്. മേജർ അലോകിന്റെ നേതൃത്വത്തിലുള്ള സൈനികർ യുവാവിനെ വീട്ടിൽ നിന്ന് പിടിച്ചു കൊണ്ടുപോകുകയായിരുന്നു. ഇയാളെ പിന്നീട് വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ വഴിയരികിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ സൈനിക ക്യാമ്പിന് മുന്നിൽ പ്രതിഷേധിക്കുകയാണ്‌

Read More

മലയാളം സംസാരിക്കുന്നതിന് വിലക്ക്: ജി ബി പന്ത് ആശുപത്രി അധികൃതർക്കെതിരെ രാഹുൽ ഗാന്ധി

  ജീവനക്കാർ മലയാളം സംസാരിക്കരുതെന്ന് ഉത്തരവിറക്കിയ ഡൽഹി ജി ബി പന്ത് ആശുപത്രി അധികൃതർക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. രാഹുൽ ഗാന്ധിയും സർക്കുലറിനെ വിമർശിച്ച് രംഗത്തുവന്നു. ഭാഷാ അടിസ്ഥാനത്തിലുള്ള വിവേചനം അവസാനിപ്പിക്കണമെന്നും മലയാളം ഇന്ത്യയിലെ ഭാഷയാണെന്നും രാഹുൽ ട്വീറ്റ് ചെയ്തു. ജീവനക്കാർ മലയാളം സംസാരിക്കുന്നതിനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും തീരുമാനം തെറ്റിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നുമാണ് സർക്കുലറിലുള്ളത്.

Read More

രാജ്യത്ത് 24 മണിക്കൂറില്‍ കോവിഡ് സ്ഥിരീകരിച്ചത് 1,14,460 പേര്‍ക്ക്; ചികിത്സയിലുള്ളവരുടെ എണ്ണവും കുറയുന്നു

  ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പ്രതിദിന കേസുകളുടെ എണ്ണത്തിലുള്ള കുറവ് തുടരുകയാണ്. 1,14,460 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഓരോ ദിവസും രോഗികളുടെ കുറഞ്ഞു വരുന്നതായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. അതേസമയം 1,89,232 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. കോവിഡ് വ്യാപനം രണ്ടാം തരംഗത്തിന്റെ അതിതീവ്ര ഘട്ടം അവസാനിച്ചതായി കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. കോവിഡ് മൂലം 2677 മരണമാണ് ഇന്നലെ മാത്രം സ്ഥീരീകരിച്ചത്. മരണസംഖ്യയിലും കുറവുണ്ടെങ്കിലും നിലവിലെ സാഹചര്യം ആശങ്ക…

Read More

നേഴ്സുമാർ മലയാളം സംസാരിക്കുന്നതിന് വിലക്ക്: പിന്നാലെ വൻ പ്രതിഷേധം

  ന്യൂഡൽഹി: ജീവനക്കാർക്ക് മലയാളം സംസാരിക്കുന്നതിന് വിലക്കുമായി ഡൽഹിയിലെ ആശുപത്രി. രാജ്ഘട്ട് ജവാഹർലാൽ നെഹ്റു മാർഗിലെ ജി.ബി. പന്ത് ആശുപത്രിയിലാണ് നഴ്സിങ് ഓഫിസർമാർ മലയാളം സംസാരിക്കുന്നതു വിലക്കി നഴ്സിങ് സൂപ്രണ്ട് സർക്കുലർ ഇറക്കിയത്. ഇതിനു പിന്നാലെ വിമർശനവുമായി കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, ശശി തരൂർ, ജയ്റാം രമേശ്, കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. സംസ്ഥാന സർക്കാരിനു കീഴിലുള്ള ഗോവിന്ദ് വല്ലഭ് പന്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ ഒട്ടേറെ മലയാളി…

Read More