Headlines

സ്വകാര്യ ആശുപത്രികളിലെ കൊവിഡ് വാക്‌സിന്‍ വില നിശ്ചയിച്ചു

ന്യൂഡല്‍ഹി: വാക്‌സിന്‍ നയത്തില്‍ മാറ്റം വരുത്തിയതിന് പിന്നാലെ സ്വാകാര്യ ആശുപത്രികളിലെ കൊവിഡ് വാക്‌സിന്‍ വില നിശ്ചയിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേതാണ് തീരുമാനം. കൊവീഷീല്‍ഡ് 780 രൂപ, കൊവാക്‌സിന്‍ 1410 രൂപ, സ്പുട്‌നിക് വി 1145 രൂപ എന്നിങ്ങനെയാണ് വാക്‌സിന്‍ വില. ടാക്‌സുകളും ആശുപത്രി സര്‍വീസ് ചാര്‍ജ് ആയ 150 രൂപ ഉള്‍പ്പെടെയാണ് ഈ നിരക്ക്. സ്വകാര്യ ആശുപത്രികള്‍ 150 രൂപയില്‍ കൂടുതല്‍ സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ അനുവദിക്കരുതെന്ന് കേന്ദ്രം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കി.രാജ്യത്ത്…

Read More

കൊവിഡ് ബാധിച്ച് സിംഹം മരിച്ചു; പിന്നാലെ ആനകള്‍ക്കു കൂട്ടത്തോടെ പരിശോധന

കോയമ്പത്തൂര്‍: മൃഗശാലയിലെ ഒരു സിംഹം കൊവിഡ് ബാധിച്ച് മരിക്കുകയും ഒമ്പതെണ്ണത്തിനു രോഗം സ്ഥിരീകരിക്കുകയും ചെയ്തതിനു പിന്നാലെ തമ്‌ഴിനാട്ടില്‍ ആനകള്‍ക്ക് കൂട്ടത്തോടെ പരിശോധന നടത്തുന്നു. കോയമ്പത്തൂര്‍, നീലഗിരി ജില്ലകളിലെ രണ്ട് ക്യാംപുകളില്‍ ചൊവ്വാഴ്ച 56 ആനകള്‍ക്ക് കൊവിഡ് പരിശോധനയ്ക്കായി സ്രവം ശേഖരിച്ചു. കൊവിഡ് ബാധിച്ച് ഒരു സിംഹം മരണപ്പെട്ടതിനു ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് ആനകള്‍ക്കു കൂട്ടത്തോടെ കൊവിഡ് പരിശോധിക്കാന്‍ തീരുമാനിച്ചത്. ചെന്നൈയിലെ ഒരു മൃഗശാലയില്‍ ഒമ്പത് സിംഹങ്ങള്‍ക്കും കൊവിഡ് പോസിറ്റീവാണെന്നു കണ്ടെത്തിയതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപോര്‍ട്ട് ചെയ്തു. കോയമ്പത്തൂര്‍…

Read More

എല്ലാവർക്കും സൗജന്യ വാക്‌സിൻ: 44 കോടി ഡോസ് വാക്‌സിന് കൂടി കേന്ദ്രം ഓർഡർ നൽകി

  രാജ്യത്ത് 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്‌സിൻ നൽകുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ 44 കോടി ഡോസ് വാക്‌സിന് കൂടി ഓർഡർ നൽകി കേന്ദ്ര സർക്കാർ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 25 കോടി കൊവിഷീൽഡ് വാക്‌സിനും ഭാരത് ബയോടെക്കിൽ നിന്നും 19 കോടി കോവാക്‌സിനുമാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ഓർഡർ നൽകിയത്. ഇതിനോടകം രണ്ട് കമ്പനികൾക്കും നൽകിയ ഓർഡറുകൾക്ക് പുറമെയാണിത്. ഡിസംബറിനുള്ളിൽ 44 കോടി ഡോസും ലഭ്യമാകുന്ന തരത്തിലാണ് ഓർഡർ. ഇരു കമ്പനികൾക്കും 30 ശതമാനം തുക…

Read More

സുശീൽ കുമാറിന് ജയിലിൽ പ്രത്യേക ഭക്ഷണം നൽകണമെന്ന് കോടതി

കൊലപാതക കേസിൽ ജയിലിൽ കഴിയുന്ന ഗുസ്തി താരം സുശീൽ കുമാറിന് ജയിലിൽ പ്രത്യേക ഭക്ഷണം നൽകാൻ കോടതി ഉത്തരവ്. സുശീലിന്റെ അഭിഭാഷകൻ പ്രദീപ് റാണ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് സത്വീർ സിങ് ലാംബ മുമ്പാകെ സമർപ്പിച്ച പ്രത്യേക അപേക്ഷയിലാണ് ഉത്തരവ്. പ്രോട്ടീൻ കൂടിയ ഭക്ഷണവും സപ്ലിമെന്ററി ഫുഡും നൽകാനാണ് കോടതിയുടെ അനുമതി. മേയ് 22നാണ് മുൻ ജൂനിയർ ദേശീയ ഗുസ്തി ചാമ്പ്യൻ സാഗർ റാണ കൊലപാതക കേസിൽ സുശീൽ കുമാറിനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്.    

Read More

ജനസംഖ്യ, രോഗവ്യാപ്തി എന്നിവ കണക്കാക്കി സംസ്ഥാനങ്ങൾക്ക് വാക്‌സിൻ നൽകും; മാർഗരേഖ കേന്ദ്രം പുറത്തിറക്കി

പുതിയ വാക്‌സിൻ മാർഗരേഖ കേന്ദ്രസർക്കാർ പുറത്തിറക്കി. വാക്‌സിനേഷന്റെ വേഗത, സംഭരണം, വിതരണം, ധനവിനിയോഗം സംബന്ധിച്ച ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്ന് സംസ്ഥാനങ്ങൾ അറിയിച്ചതിനെ തുടർന്നാണ് തീരുമാനം. ജനസംഖ്യ, രോഗവ്യാപ്തി, പ്രതിരോധ കുത്തിവെപ്പുകളുടെ പുരോഗതി തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാകും സംസ്ഥാനങ്ങൾക്ക് വാക്‌സിൻ നൽകുക വാക്‌സിൻ നിർമാതാക്കൾ ഉത്പാദിപ്പിക്കുന്ന വാക്‌സിനുകളുടെ 75 ശതമാനം കേന്ദ്ര സർക്കാർ വാങ്ങും. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും വാക്‌സിൻ സൗജന്യമായി കേന്ദ്രം നൽകും. സർക്കാർ വാക്‌സിനേഷൻ സെന്ററുകൾ വഴി എല്ലാ പൗരൻമാർക്കും വാക്‌സിൻ സൗജന്യമായി നൽകും ആരോഗ്യ പ്രവർത്തകർ, മുന്നണി…

Read More

കൊവിഡിനെ തുടർന്ന് അനാഥരായ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങരുതെന്ന് സുപ്രീം കോടതി

  രാജ്യത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങരുതെന്ന് സുപ്രീം കോടതി.അനാഥരായ കുട്ടികൾക്ക് സർക്കാർ- സ്വകാര്യ സ്‌കൂളുകളിൽ പഠനം തുടരാൻ നടപടികൾ സംസ്ഥാന സർക്കാരുകൾ സ്വീകരിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. സ്വകാര്യ സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ആറു മാസം തുടർന്നും അവിടെ പഠിക്കാൻ അവസരം ഒരുക്കണം. ഇതിനിടയിൽ സർക്കാർ ഇടപെട്ട് വിദ്യാഭ്യാസം തുടരുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തണം. രക്ഷിതാക്കളിൽ ഒരാൾ മരിച്ച കുട്ടികൾക്കും വിദ്യാഭ്യാസ സൗകര്യം ഒരുക്കാൻ സംസ്ഥാന സർക്കാരുകളോട് നിർദേശിച്ചു. അനാഥരായ കുട്ടികളെ…

Read More

ഡൽഹിയിൽ ട്രക്ക് ഡ്രൈവറെ വെടിവെച്ചു കൊന്ന ശേഷം പണവും ഫോണും കവർന്നു

  ഡൽഹി ബസായ ദരാപൂർ ഏരിയയിൽ ട്രക്ക് ഡ്രൈവറെ വെടിവെച്ച് കൊലപ്പെടുത്തി പണവും മൊബൈലും കവർന്നു. ഹരിയാന സ്വദേശിയായ ലക്ഷ്മിചന്ദ് (50) ആണ് കൊല്ലപ്പെട്ടത്. ട്രക്കിലുണ്ടായിരുന്ന ജീവനക്കാരനാണ് വിവരം പോലീസിലറിയിച്ചത്. നാലംഗ സംഘം കാറിലെത്തി ട്രക്ക് തടഞ്ഞുനിർത്തി ഡ്രൈവർക്കു നേരെ വെടിവെക്കുകയും 5000 രൂപയും മൊബൈലുമെടുത്ത് രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

Read More

കൊവിഡിന്‍റെ പേരിൽ കർഫ്യൂ അനന്തമായി നീട്ടിയതോടെ പട്ടിണിയിലേക്ക് നീങ്ങുകയാണ് ദ്വീപ് നിവാസികൾ

  ലക്ഷദ്വീപിൽ കൊവിഡിന്‍റെ പേരിൽ കർഫ്യൂ അനന്തമായി നീട്ടിയതോടെ പട്ടിണിയിലേക്ക് നീങ്ങുകയാണ് ദ്വീപ് നിവാസികൾ. 40 ദിവസമായി തൊഴിലൊന്നുമില്ലാതെയിരുന്ന ജനങ്ങൾക്ക് ഭക്ഷ്യധാന്യങ്ങളടക്കം എത്തിക്കാൻ ഒരു നടപടിയും ഭരണകൂടം സ്വീകരിച്ചില്ല. പ്രശ്നം ചർച്ച ചെയ്യാൻ ജില്ലാ പഞ്ചായത്ത് ഇന്ന് യോഗം ചേരും. അടിയന്തര നടപടി ആവശ്യപ്പെട്ട് ദ്വീപ് നിവാസികൾ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. കൊവിഡ് മഹാമാരി പടർന്ന് പിടിച്ചതോടെയാണ് കഴിഞ്ഞ മാസം 29 ന് മൂന്ന് ദ്വിപിൽ സമ്പൂർണ്ണ കർഫ്യൂവും, മറ്റ് ദ്വീപുകളിൽ ലോക് ഡൗണും പ്രഖ്യാപിക്കുന്നത്. അന്ന്…

Read More

ഒടുവിൽ ട്വിറ്റർ വഴങ്ങി: പുതിയ ഐടി ചട്ടങ്ങൾ പാലിക്കാമെന്ന് അറിയിപ്പ്

  കേന്ദ്രസർക്കാരിന്റെ പുതിയ ഐടി ചട്ടങ്ങൾ പാലിക്കുന്നതിന് എല്ലാ നടപടികളും സ്വീകരിക്കുന്നുവെന്ന് ട്വിറ്റർ. ഇത് നടപ്പാക്കാൻ ഒരാഴ്ച സമയവും ആവശ്യപ്പെട്ടു. ഐടി ചട്ടങ്ങൾ ഉടൻ നടപ്പാക്കാൻ ട്വിറ്ററിന് കേന്ദ്രസർക്കാർ അന്ത്യശാസനം നൽകിയിരുന്നു. ചട്ടം നടപ്പാക്കിയില്ലെങ്കിൽ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾക്ക് നൽകുന്ന പരിരക്ഷ നഷ്ടമാകുന്നത് അടക്കം കടുത്ത നടപടികൾ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പും ഉണ്ടായിരുന്നു.

Read More

വാക്‌സീന്‍ എടുത്തവർ‍ വിമാനയാത്രയ്ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന ഒഴിവാക്കും

  ഡല്‍ഹി: രണ്ടു ഡോസ് വാക്‌സീന്‍ സ്വീകരിച്ചവര്‍ വിമാനയാത്രയ്ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന ഒഴിവാക്കിയേക്കും. ആഭ്യന്തര യാത്രക്കാരുടെ കാര്യത്തിലാണ് ഈ പരിഗണന ഉണ്ടാവുകയെന്നു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. വ്യോമയാന, ആരോഗ്യ മന്ത്രാലയങ്ങള്‍ വിഷയം ചര്‍ച്ച ചെയ്യുന്നുണ്ട്. വിമാനക്കമ്പനികളും വിമാനത്താവളങ്ങളുമായും ഇക്കാര്യത്തില്‍ ചര്‍ച്ച നടക്കുന്നു. ഒഡിഷ, മേഘാലയ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ പുറത്തുനിന്നു വരുന്ന യാത്രക്കാര്‍ യാത്രയുടെ 72 മണിക്കൂറിനുള്ളിലെടുത്ത നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നിബന്ധന വച്ചിട്ടുണ്ട്….

Read More