ശ്വാസകോശത്തിൽ മുറിവുകൾ ഉണ്ടാക്കുന്ന കോവിഡിന്റെ പുതിയ വകഭേദം ഇന്ത്യയിൽ കണ്ടെത്തി
ശ്വാസകോശത്തിൽ മുറിവ് ഉൾപ്പെടെ മാരകമായ രോഗലക്ഷണങ്ങൾ ഉണ്ടാക്കാൻ കഴിയുന്ന കോവിഡിന്റെ പുതിയ വകഭേദം പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ(എൻഐവി) കണ്ടെത്തി. യുകെ, ബ്രസീൽ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലെത്തിയ രണ്ട് രാജ്യാന്തര യാത്രക്കാരുടെ സ്രവങ്ങളുടെ ജനിതക സീക്വൻസിങ്ങിൽ നിന്നാണ് B. 1.1.28.2 എന്ന വകഭേദം തിരിച്ചറിഞ്ഞത്. ശ്വാസകോശത്തിൽ മുറിവുകൾ, ഭാരക്കുറവ്, ശ്വാസകോശ നാളിയിലെ ഉയർന്ന വൈറൽ ലോഡ് തുടങ്ങിയവ ഈ വകഭേദത്തിന് രോഗികളിൽ ഉണ്ടാക്കാൻ സാധിക്കും. സിറിയൻ ഹാംസ്റ്റർ മാതൃക അനുസരിച്ചാണ് വ്യാപന ശേഷി നിർണയിച്ചത്….