Headlines

തമിഴ്​നാട്ടിൽ വീണ്ടും ലോക്ക്ഡൗൺ നീട്ടി: കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു

ചെന്നൈ: കോവിഡ് വ്യാപനം രൂക്ഷമായ തമിഴ്​നാട്ടിൽ ലോക്ക്ഡൗൺ ജൂൺ 21 വരെ നീട്ടി. മുഖ്യമന്ത്രി എം.കെ സ്​റ്റാലിൻെറ നേതൃത്വത്തിൽ കൂടിയ വിദ​ഗ്ധരുടെ യോ​ഗത്തിലാണ് ലോക്ക്ഡൗൺ നീട്ടുന്നതിനുള്ള തീരുമാനമുണ്ടായത്. ‌‌ചെന്നൈ അടക്കമുള്ള ഇടങ്ങളിൽ സർക്കാർ കൂടുതൽ ഇളവുകൾ നൽകി​. കോവിഡ്​ രോഗികളുടെ എണ്ണത്തിൽ വലിയ കുറവ്​ രേഖപ്പെടുത്തിയ പ്രദേശങ്ങളിലാണ് കൂടുതൽ ഇളവ്​ നൽകാൻ സർക്കാർ തീരുമാനിച്ചത്. ഇളവുകൾ നൽകിയ 27 ജില്ലകളിൽ സ്​കൂളുകൾ, കോളജുകൾ എന്നിവയുടെ ഓഫീസുകൾ തുറന്ന്​ പ്രവർത്തിക്കാം. ഇവിടങ്ങളിൽ കയറ്റുമതിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക്​ 50 ശതമാനം…

Read More

ബംഗാളിൽ മുകുൾ റോയി വീണ്ടും തൃണമൂലിൽ

  നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ ബംഗാളിൽ ബിജെപിക്ക് വീണ്ടും തിരിച്ചടി. മുകുൾ റോയി തൃണമൂൽ കോൺഗ്രസിൽ തിരിച്ചെത്തി. തൃണമൂൽ ഭവനിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി മമതാ ബാനർജിയുടെ സാന്നിധ്യത്തിലാണ് മുകുൾ റോയി തിരിച്ചെത്തിയത്. മകൻ സുബ്രാംശു റോയിയും തൃണമൂലിലേക്ക് തിരികെയെത്തി 2017ലാണ് മുകുൾ റോയ് തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയത്. എന്നാൽ അടുത്തിടെ ബിജെപിയിലേക്ക് പോയ നിരവധി നേതാക്കളാണ് തിരികെ തൃണമൂലിലേക്ക് തന്നെ വരുന്നത്. ബിജെപി സംസ്‌കാരവും ധാർമികതയും ബംഗാളിന് അന്യമാണെന്നും ബംഗാളിന് ബിജെപി…

Read More

വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി

  ബാങ്ക് വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. രാജ്യത്ത് വീണ്ടും ലോക്ക് ഡൗൺ വന്നതോടെ വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി നൽകിയത്. അതേസമയം മൊറട്ടോറിയം കാലാവധി നീട്ടാനാകില്ലെന്ന് സുപ്രീം കോടതി നേരത്തെ പറഞ്ഞിരുന്നു. സർക്കാരിന്റെ നയപരമായ കാര്യങ്ങൾ ഇടപെടില്ലെന്നും സാമ്പത്തിക നയങ്ങളിൽ ഇടപെടുന്നത് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചിരുന്നു.

Read More

ബ്ലാക്ക് ഫംഗസ് കേസുകൾ കുത്തനെ ഉയരുന്നു: രാജ്യത്ത് ഇതുവരെ 31,216 കേസുകൾ

  രാജ്യത്ത് ബ്ലാക്ക് ഫംഗസ് കേസുകൾ കുത്തനെ ഉയരുന്നു. മൂന്നാഴ്ചക്കിടെ 150 ശതമാനമാണ് കേസുകളിൽ വർധന രേഖപ്പെടുത്തിയത്. ഇതുവരെ 31,216 കേസുകളും 2109 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ മാത്രം 7057 ബ്ലാക്ക് ഫംഗസ് കേസുകളും 609 മരണവും റിപ്പോർട്ട് ചെയ്തു ഗുജറാത്തിൽ 5418 കേസുകളും 323 മരണവും റിപ്പോർട്ട് ചെയ്തപ്പോൾ രാജസ്ഥാനിൽ 2976 കേസുകളും 188 മരണവും റിപ്പോർട്ട് ചെയ്തു. യുപിയിൽ 1744 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 125 പേർ യുപിയിൽ മരിച്ചു.

Read More

എടിഎമ്മിൽ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള നിരക്ക് കൂട്ടി

  ന്യൂഡൽഹി : എടിഎം പരിപാലന ചെലവ് ഉയര്‍ന്നതോടെ ഉപഭോക്താക്കളില്‍നിന്ന് കൂടുതല്‍ തുക ഈടാക്കാന്‍ റിസര്‍വ് ബാങ്കിന്റെ അനുമതി. സൗജന്യ പരിധിക്കപ്പുറമുള്ള എ.ടി.എം. ഉപയോഗത്തിന് ഈടാക്കുന്ന ഫീസിലാണ് വര്‍ധന. അതതു ബാങ്കുകളുടെ എ.ടി.എമ്മില്‍ മാസം അഞ്ച് ഇടപാടുകള്‍ സൗജന്യമായി തുടരും. പണം പിന്‍വലിക്കുന്നതിനുള്ള നിരക്ക് 15 രൂപയില്‍നിന്ന് 17 രൂപയായും സാമ്പത്തികേതര ഇടപാടുകള്‍ക്ക് അഞ്ച് രൂപയില്‍നിന്ന് ആറുരൂപയായും വര്‍ധിക്കും. ഓഗസ്റ്റ് ഒന്നുമുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. ഇന്റര്‍ ബാങ്ക് ഇടപാട് ചാര്‍ജ് 20 രൂപയില്‍നിന്ന് 21…

Read More

വിവാദമായ കടൽക്കൊല കേസ് സുപ്രീം കോടതി അവസാനിപ്പിക്കുന്നു; ഉത്തരവ് ചൊവ്വാഴ്ച

  കടൽക്കൊല കേസിൽ ഇറ്റാലിയൻ നാവികർക്കെതിരായ കേസ് നടപടികൾ അവസാനിപ്പിക്കാൻ സുപ്രീം കോടതിയുടെ തീരുമാനം. ഇതുസംബന്ധിച്ച ഉത്തരവ് സുപ്രീം കോടതി ചൊവ്വാഴ്ച പുറപ്പെടുവിക്കും. കടൽക്കൊല കേസിലെ ഇരകൾക്ക് നഷ്ടപരിഹാരം അടക്കമുള്ള കാര്യങ്ങളിൽ സംസ്ഥാന സർക്കാരിന് തീരുമാനമെടുക്കാമെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു ബോട്ടിലുണ്ടായിരുന്ന എല്ലാവർക്കും നഷ്ടപരിഹാരം വേണമെന്ന ആവശ്യത്തെ എതിർക്കുന്നില്ലെന്ന് കേന്ദ്രസർക്കാർ പറഞ്ഞു. നഷ്ടപരിഹാരം എങ്ങനെ വിഭജിക്കണമെന്നും സംസ്ഥാന സർക്കാരിന് തീരുമാനിക്കാം. കോടതി തീരുമാനം അനുസരിച്ചുള്ള 10 കോടി രൂപ നഷ്ടപരിഹാരം ഇറ്റലി കൈമാറിയെന്നും കേന്ദ്രം സുപ്രീം കോടതിയെ…

Read More

കൊവിഡ് വാക്‌സിൻ സ്വീകരിക്കും: നിലപാട് മാറ്റി രാംദേവ്

  കൊവിഡ് വാക്‌സിൻ സ്വീകരിക്കില്ലെന്ന നിലപാടിൽ മലക്കം മറിഞ്ഞ് യോഗ പരിശീലകൻ രാംദേവ്. വാക്‌സിൻ സ്വീകരിക്കുമെന്നും ഡോക്ടർമാർ ദൈവ ദൂതരാണെന്നുമാണ് രാംദേവിന്റെ പുതിയ നിലപാട് ആധുനിക വൈദ്യശാസ്ത്രത്തെ പുച്ഛിച്ചും ഡോക്ടർമാരെ പരിഹസിച്ചുമുള്ള രാംദേവിന്റെ മുൻ പരാമർശം വിവാദമായിരുന്നു. കൊവിഡ് വാക്‌സിനേഷൻ എല്ലാവർക്കും സൗജന്യമാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തെ രാംദേവ് സ്വാഗതം ചെയ്തു. നല്ല ഡോക്ടർമാർ അനുഗ്രമാണ്. അവർ ദൈവദൂതരമാണ്. എന്നാൽ ചിലർക്ക് മോശം കാര്യങ്ങളും ചെയ്യാൻ സാധിക്കും. താനൊരു സംഘടനക്കും എതിരല്ല. അത്യാഹിത ചികിത്സ, ശസ്ത്രക്രിയ എന്നിവക്ക്…

Read More

24 മണിക്കൂറിനിടെ 91,702 പേർക്ക് കൂടി കൊവിഡ്; 3403 പേർ മരിച്ചു

  രാജ്യത്ത് തുടർച്ചയായാ നാലാം ദിവസവും കൊവിഡ് പ്രതിദിന വർധനവ് നാല് ലക്ഷത്തിൽ താഴെ. കഴിഞ്ഞ 24 മണിക്കൂറിനിടെ 91,702 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ഇതിനോടകം 2,92,74,823 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 3403 പേർ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. 1,34,580 പേർ രോഗമുക്തരായി. ഇതിനോടകം 2,77,90,073 പേരാണ് രോഗമുക്തി നേടിയത്. 3,63,079 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു നിലവിൽ 11,21,671 പേരാണ് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് ഇതിനോടകം 24.60 കോടി…

Read More

സുശാന്ത് സിങ്​ രാജ്​പുത്തിൻെറ മരണം ആസ്​പദമാക്കിയുള്ള ചിത്രത്തിന്റെ റിലീസ് തടയണമെന്ന ഹർജി ഹൈക്കോടതി തള്ളി

  ന്യൂഡൽഹി: ബോളിവുഡ് താരം സുശാന്ത് സിങ്​ രാജ്​പുത്തിൻെറ മരണം ആസ്​പദമാക്കിയുള്ള ‘ന്യായ്​: ദി ജസ്റ്റിസ്’എന്ന ചിത്രത്തിന്റെ റിലീസ് തടയണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി. കുടുംബത്തിൻെറ സമ്മതമില്ലാതെയാണ് സിനിമ ചിത്രീകരിച്ചതെന്നും, സുശാന്തിൻെറ ജീവിതം ആസ്​പദമാക്കിയുള്ള വിവിധ സിനിമകൾ തടയണമെന്നും ആവശ്യപ്പെട്ട്​ പിതാവ്​ കൃഷ്​ണ കിഷോർ സിങ്​ ആണ്​ ഹർജി നൽകിയത്​. സുശാന്തിൻെറ മരണത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്നവരുടെ വിശ്വസ്​തർ ആസൂത്രിതമായിട്ടാണ് സിനിമ ഒരുക്കിയിട്ടുള്ളതെന്നും കൃഷ്​ണ കിഷോർ സിങ് ഹർജിയിൽ ചൂണ്ടിക്കാട്ടി. കുടുംബത്തിനുണ്ടായ മാനഹാനിക്ക്​ നഷ്​ടപരിഹാരമായി രണ്ട്​ കോടി രൂപയും…

Read More

അംബേദ്കർ പോസ്റ്റർ കീറിയത് ചോദ്യം ചെയ്തു; രാജസ്ഥാനിൽ ദളിത് യുവാവിനെ മർദിച്ചു കൊന്നു

  രാജസ്ഥാനിൽ ദളിത് യുവാവിനെ ഒരു സംഘം മർദിച്ചു കൊന്നു. തന്റെ വീടിന് പുറത്ത് ഒട്ടിച്ചിരുന്ന ബി ആർ അംബേദ്കറുടെ പോസ്റ്ററുകൾ കീറിയത് ചോദ്യം ചെയ്തതിനെ തുടർന്നാണ് സംഭവം. ഹനുമാൻഗഢിലെ ഭീം ആർമി പ്രവർത്തകനാണ് കൊല്ലപ്പെട്ടത് 21കാരനാണ് കൊല്ലപ്പെട്ടത്. നാലംഗ സംഘമാണ് അക്രമികൾ. ജൂൺ അഞ്ചിനാണ് യുവാവിന് മർദനമേറ്റത്. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെ  യുവാവ് മരിച്ചത്. സംഭവത്തിൽ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് പേർ ഒളിവിലാണ്‌  

Read More