Headlines

ഗവർണറുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് 24 എംഎൽഎമാർ വിട്ടുനിന്നു; ബംഗാൾ ബിജെപിയിൽ പ്രതിസന്ധി രൂക്ഷം

  നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ബംഗാൾ ബിജെപിയിൽ പ്രതിസന്ധി രൂക്ഷമാകുന്നു. ഇന്നലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ എംഎൽഎമാർ ഗവർണറുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഒരു വിഭാഗം എംഎൽഎമാർ വിട്ടുനിന്നു. ഇതോടെ ബിജെപിയിൽ നിന്ന് കൂടുതൽ പേർ തൃണമൂൽ കോൺഗ്രസിലേക്ക് പോകുമെന്ന അഭ്യൂഹം ശക്തമാകുകയാണ് 74 എംഎൽഎമാരിൽ 24 പേരാണ് തിങ്കളാഴ്ച വൈകുന്നേരം നടന്ന കൂടിക്കാഴ്ചയിൽ വിട്ടുനിന്നത്. സുവേന്ദു അധികാരിയുടെ നേതൃത്വത്തെ അംഗീകരിക്കാൻ എംഎൽഎമാരിൽ പലരും തയ്യാറല്ലെന്ന റിപ്പോർട്ടുകളുമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പ് മാത്രമാണ്…

Read More

രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ചാനൽ ചർച്ചക്കിടെ നടത്തിയ പരാമർശത്തെ തുടർന്ന് രാജ്യദ്രോഹക്കേസ് ചുമത്തപ്പെട്ട സിനിമാ പ്രവർത്തക ഐഷ സുൽത്താന നൽകിയ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തന്റെ പരാമർശങ്ങൾ തെറ്റായി വ്യാഖ്യാനിച്ചാണ് കവരത്തി പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നതെന്നാണ് ഐഷ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്.

Read More

ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി; രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നു: കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് എന്ന പദ്ധതി രാജ്യത്ത് എല്ലാവരും അംഗീകരിച്ചതാണെന്ന് കേന്ദ്രസര്‍ക്കാര്‍. അന്യഭാഷാ തൊഴിലാളികളടക്കമുള്ളവര്‍ക്ക് ഗുണകരമാകുന്ന പദ്ധതിയാണെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതിയെ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നല്‍കിയത്. ഒരു പൗരന്‍ രാജ്യത്തെ ഏതു സംസ്ഥാനത്ത് പോയാലും സ്വന്തം റേഷന്‍ കാര്‍ഡുപയോഗിച്ച് ന്യായവില സ്ഥാപനങ്ങളില്‍ നിന്നും ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാന്‍ സാധിക്കുമെന്നതാണ് സുപ്രധാന നേട്ടമായി സര്‍ക്കാര്‍ പറയുന്നത്. എല്ലായിടത്തും വിരലടയാളം പതിച്ച് തന്നെ കാര്‍ഡുടമയെ…

Read More

ചരിത്ര സ്മാരകങ്ങള്‍ ഈ മാസം 16 മുതല്‍ തുറക്കും

രാജ്യത്ത് കൊവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ താജ്മഹലും ചെങ്കോട്ടയും ഉള്‍പ്പെടെ രാജ്യത്തെ ചരിത്ര സ്മാരകങ്ങള്‍ സഞ്ചാരികള്‍ക്കായി തുറക്കാന്‍ അനുമതി നല്‍കി കേന്ദ്രം. ജൂണ് 16 മുതല്‍ തുറക്കുമെന്ന് കേന്ദ്രപുരാവസ്തു വകുപ്പ് അറിയിച്ചു.കൊവിഡ് 19 പശ്ചാത്തലത്തില്‍ രാജ്യത്തെ എല്ലാ സ്മാരകങ്ങളും അടച്ചിരുന്നു. സുരക്ഷാ മുന്‍ കരുതലുകളോടെയും നിയന്ത്രണങ്ങളോടെയുമായിരിക്കും സ്മാരകങ്ങള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുക.

Read More

രാജ്യദ്രോഹ കുറ്റം: ഐഷ സുൽത്താന ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി

ചാനൽ ചർച്ചക്കിടെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ ബയോ വെപ്പൺ ആണെന്ന പരാമാർശത്തിൽ രാജ്യദ്രോഹ കുറ്റം ചുമത്തിയതിനെതിരെ സിനിമാ പ്രവർത്തകയും ആക്ടിവിസ്റ്റുമായ ഐഷ സുൽത്താന ഹൈക്കോടതിയെ സമീപിച്ചു. ഐഷ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ചാനൽ ചർച്ചക്കിടെയുണ്ടായ പരാമർശങ്ങൾ തെറ്റായി വ്യാഖ്യാനിച്ചാണ് പോലീസ് രാജ്യദ്രോഹ കുറ്റം ചുമത്തിയതെന്നും ഇത് നിലനിൽക്കില്ലെന്നും ഹർജിയിൽ പറയുന്നു. ടിവി ചർച്ചയിൽ നടത്തിയ പരാമർശങ്ങൾ ബോധപൂർവമായിരുന്നില്ല. വിവാദമായതിനെ തുടർന്ന് സമൂഹ മാധ്യമങ്ങളിൽ മാപ്പ് പറഞ്ഞിട്ടുണ്ട്. കവരത്തിയിലെത്തിയാൽ അറസ്റ്റ് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും ഐഷ പറയുന്നു ഹർജി നാളെ…

Read More

മദ്യ മാഫിയക്കെതിരെ വാർത്ത നൽകിയ മാധ്യമപ്രവർത്തകൻ ദുരൂഹ സാഹചര്യത്തിൽ വാഹനാപകടത്തിൽ മരിച്ചു

  ഉത്തർപ്രദേശിൽ മദ്യമാഫിയക്കെതിരെ വാർത്ത നൽകിയ മാധ്യമപ്രവർത്തകൻ വാഹനാപകടത്തിൽ മരിച്ചു. പ്രതാപ് നഗറിലാണ് സംഭവം. 42കാരനായ സുലഭ് ശ്രീവാസ്തവയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. മദ്യമാഫിയ തന്നെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും തനിക്ക് സുരക്ഷ നൽകണമെന്നും സുലഭ് ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് അപകടം നടന്നത്. ദിവസങ്ങൾക്ക് മുമ്പാണ് ജില്ലയിലെ മദ്യ മാഫിയ സംഘത്തെ കുറിച്ച് ഇദ്ദേഹം വാർത്ത ചെയ്തത്. സംഭവത്തിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി യുപി സർക്കാരിനെതിരെ രംഗത്തുവന്നു. സർക്കാർ നിശബ്ദത പാലിക്കുകയാണെന്നും യുപിയിൽ ജംഗിൾ രാജാണെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.

Read More

കടിച്ച മൂര്‍ഖനെ കയ്യിലേന്തി യുവാവ് ആശുപത്രിയില്‍

  തന്നെ കടിച്ച മൂര്‍ഖനെ കയ്യിലേന്തി യുവാവ് ആശുപത്രിയിലെത്തി. ഈ കാഴ്ച കണ്ട് ആശുപത്രി ജീവനക്കാര്‍ ഞെട്ടി. കര്‍ണാടകയിലെ ബെല്ലാരിയിലെ കാംപ്ലി താലൂക്കിലാണ് സംഭവം. കഡപ്പ എന്ന 30കാരനാണ് തന്നെ കടിച്ച പാമ്പുമായി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിയത്. വയലില്‍ പണിയെടുക്കുകയായിരുന്നു കഡപ്പ. ഇതിനിടെയാണ് മൂര്‍ഖന്‍ കടിച്ചത്. ഉടന്‍ തന്നെ ഒരു ബന്ധു കടപ്പയെ മോട്ടോര്‍ സൈക്കിളില്‍ ആശുപത്രിയിലെത്തിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വെച്ച് തന്നെ ആന്‍റിവെനം നല്‍കി. മൂര്‍ഖനെ കൊല്ലാതെ വിടാന്‍ ഗ്രാമീണര്‍ കഡപ്പയോട് പറഞ്ഞു. തുടര്‍ന്ന് പാമ്പിനെ…

Read More

രാജ്യത്ത് 24 മണിക്കൂറിനിടെ 3921 മരണം; 70,421 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

  ന്യൂഡൽഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ കുറവ്. 24 മണിക്കൂറിനിടെ 70,421 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,95,10,410 ആയി. രോഗമുക്തി നിരക്കിലും വൻ വർധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,501 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. 2,81,62,947 പേർ ഇതുവരെ രോഗമുക്തി നേടി. കോവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രത കുറഞ്ഞുവരുന്ന സാഹചര്യത്തിൽ നിരവധി സംസ്ഥാനങ്ങൾ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ്. കോവിഡ് ഗുരുതരമായി ബാധിച്ച…

Read More

ഡെല്‍റ്റ വകഭേദത്തിന് പിന്നാലെ ആശങ്കയായി ഡെല്‍റ്റ പ്ലസ്: കൂടുതല്‍ അപകടകാരി

ന്യൂ ഡല്‍ഹി: കോവിഡ് വൈറസിന്റെ ഡെല്‍റ്റ വകഭേദത്തിന് ജനിതകമാറ്റം. ‘ഡെല്‍റ്റ പ്ലസ്’ എന്ന പേരുള്ള പുതിയ വകഭേദം രാജ്യത്ത് കണ്ടെത്തി. നിലവിൽ കോവിഡ് രോഗികള്‍ക്ക് നല്‍കുന്ന മോണോ ക്ലോണല്‍ ആന്റി ബോഡി മിശ്രിതം ഡെല്‍റ്റ പ്ലസിനെതിരെ ഫലപ്രദമാകില്ലെന്നും ജനിതകമാറ്റം സംഭവിച്ച വൈറസ് കൂടുതൽ അപകടകരമാണെന്നുമാണ് വിദഗ്ധരുടെ അഭിപ്രായം. ജൂണ്‍ ആറ് വരെ ഏഴ് പേരിലാണ് ജനിതകമാറ്റം വന്ന വൈറസ് കണ്ടെത്തിയത്. അതിവേഗത്തിലാണ് വൈറസിന്റെ വ്യാപനമെന്ന് യു.കെ സര്‍ക്കാരിന് കീഴിലുള്ള പബ്ലിക്ക് ഹെല്‍ത്ത് ഇംഗ്ലണ്ട് എന്ന സ്ഥാപനം നടത്തിയ…

Read More

കേരളത്തീരത്തും ശക്തമായ ജാഗ്രത തുടരുന്നു; ആയുധങ്ങളുമായി രാമേശ്വരം ലക്ഷ്യമാക്കി ബോട്ടു നീങ്ങുന്നു

  ചെന്നൈ: ആയുധങ്ങളുമായി രാമേശ്വരം ലക്ഷ്യമാക്കി ബോട്ടു നീങ്ങിയെന്ന സൂചന പുറത്തുവന്നതോടെ കേരളത്തിലും സുരക്ഷാ സംവിധാനങ്ങള്‍ വര്‍ധിപ്പിച്ചിച്ചു. ആയുധങ്ങളുമായി നീങ്ങിയ ബോട്ട് കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. തമിഴ്നാട് തന്ത്രപ്രധാന മേഖലകളിലെല്ലാം ആയുധധാരികളായ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ബോട്ടിലുള്ളത് ആരാണെന്നുള്ള കൃത്യമായ വിവരങ്ങൾ ഇതുവരേയ്ക്കും ലഭ്യമായിട്ടില്ല. തമിഴ്നാടിന്റെ തീരദേശമേഖലകളിലേക്കുള്ള പ്രധാന റോഡുകളിലും പരിശോധന കർശനമാക്കിയിട്ടുണ്ട്. ആയുധങ്ങൾ ആരാണ് എത്തിക്കുന്നതെന്നോ, എന്താണ് അവരുടെ ലക്ഷ്യമെന്നോ യാതൊരുവിധ അറിയിപ്പും ഇതേവരേയ്ക്കും ലഭ്യമായിട്ടില്ല. സുരക്ഷ അധികരിപ്പിക്കുന്നതിന്റെ ഭാഗമായി തമിഴ്‌നാട് തീരങ്ങളില്‍ കോസ്റ്റല്‍ ഗാര്‍ഡിന്റെ…

Read More