അദാനിയുടെ കുതിപ്പിന് വിരാമം; തുടര്‍ച്ചയായ നാലാം ദിവസവും അദാനി കമ്പനികളുടെ ഓഹരി മൂല്യം ഇടിഞ്ഞു
ന്യൂഡല്‍ഹി: ഓഹരി മൂല്യത്തില്‍ ഇടിവ് സംഭവിച്ചതിന് പിന്നാലെ പ്രമുഖ വ്യവസായിയായ ഗൗതം അദാനിയ്ക്ക് കനത്ത തിരിച്ചടി. അദാനി ഗ്രൂപ്പ് കമ്പനികള്‍ തുടര്‍ച്ചയായ നാലാം ദിവസവും തിരിച്ചടി നേരിട്ടിരിക്കുകയാണ്. ഇതോടെ ഏഷ്യയിലെ ധനികരുടെ പട്ടികയില്‍ അദാനിയ്ക്ക് രണ്ടാം സ്ഥാനം നഷ്ടമാകുകയും ചെയ്തു. 77 ബില്യണ്‍ ഡോളറായിരുന്ന അദാനിയുടെ സമ്പാദ്യത്തില്‍ 14 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സംഭവിച്ചത്. ഇതോടെ ചൈനയിലെ ശതകോടീശ്വരനായ ഷോങ് ഷന്‍ഷാന്‍ അദാനിയെ മറികടന്ന് ഏഷ്യയിലെ ധനികരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. റിലയന്‍സ്…