Headlines

കുട്ടികളുടെ ദുരുപയോഗം തടയൽ: പുതിയ പദ്ധതിയുമായി ഫേസ്ബുക്ക്

സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികളുടെ ദുരുപയോഗവുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങളുടെ പ്രചരണം തടയുന്നതിന് പുതിയ പദ്ധതിക്ക് തുടക്കമിട്ട് ഫേസ്ബുക്ക്. ആരംഭ് ഇന്ത്യ ഇനിഷ്യേറ്റീവ്, സൈബര്‍ പീസ് ഫൗണ്ടേഷന്‍, അര്‍പ്പണ്‍ തുടങ്ങിയ സംഘടനകളുമായി ചേര്‍ന്നാണ് ‘റിപ്പോര്‍ട്ട് ഇറ്റ്, ഡോണ്ട് ഷെയര്‍ ഇറ്റ്’ എന്ന പേരിലുള്ള കാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്. ദേശീയ ബാലാവകാശ കമ്മിഷന്‍ വിഷയത്തില്‍ നോട്ടീസ് നല്‍കി രണ്ടുദിവസത്തിനു ശേഷമാണ് നടപടി. കോവിഡ് അനാഥരാക്കിയ കുട്ടികളെ ദത്തെടുക്കാന്‍ നല്‍കുന്നതായും മറ്റുമുള്ള നിയമവിരുദ്ധ പോസ്റ്റുകള്‍ നീക്കം ചെയ്യണമെന്നും ബാലാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇന്‍സ്റ്റഗ്രാം, വാട്ട്സ്ആപ്പ്,…

Read More

കോവിഡ് വാക്‌സിനെടുക്കാന്‍ കോവിന്‍ ആപ്പില്‍ നേരത്തേ റജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധന കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കി

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനെടുക്കാന്‍ ഇനി കോവിന്‍ ആപ്പില്‍ കയറി സമയം കളയണ്ട. വാക്‌സിനെടുക്കാന്‍ കോവിന്‍ ആപ്പില്‍ നേരത്തേ റജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധന കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കി . 18 വയസ്സിനു മുകളിലുള്ള ആര്‍ക്കും ഏറ്റവും അടുത്തുള്ള വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തി കോവിന്‍ ആപ്പില്‍ റജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈനില്‍ മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്യുകയോ ബുക്ക് ചെയ്യുകയോ നിര്‍ബന്ധമല്ലെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് 18 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്നു കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി…

Read More

രാജസ്ഥാനിൽ പോലീസുദ്യോഗസ്ഥനെ മർദിച്ച എം എൽ എക്കെതിരെ കേസ്

  രാജസ്ഥാനിലെ ബൻസ്വാരയിൽ ഹെഡ് കോൺസ്റ്റബിളിനെ മർദിച്ച എംഎൽഎക്കെതിരെ കേസ്. ഹെഡ് കോണ്‍സ്റ്റബിള്‍ മഹേന്ദ്ര നാഥിനാണ് മർദനമേറ്റത്. രാത്രി പട്രോളിംഗിനിടെ ബൈക്കിലെത്തിയ ഒരാളെ തടഞ്ഞുനിർത്തി വിവരം ചോദിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിൽ കലാശിച്ചത് ബൈക്കിലെത്തിയ ആൾ കുശാൽഗഡ് എംഎൽഎ രമീല ഖാദിയയെ വിളിച്ചുവരുത്തുകയും എംഎൽഎ വന്ന് കാര്യം പോലും തിരിക്കാതെ പോലീസുദ്യോഗസ്ഥനെ മർദിക്കുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്. രമീല ഖാദിയക്ക് പുറമെ ഇവരുടെ കൂട്ടാളികൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Read More

ഡൽഹിയിൽ 62കാരിയെ പീഡിപ്പിച്ച ശേഷം കുത്തിക്കൊലപ്പെടുത്തി; പ്രതി പിടിയിൽ

  ഡൽഹിയിൽ 62കാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിന് ശേഷം കുത്തിക്കൊലപ്പെടുത്തി. സംഭവത്തിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. വയോധികയുടെ കഴുത്ത് മുറിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. കൂടാതെ ശരീരത്തിൽ 20ഓളം തവണ കുത്തേൽക്കുകയും ചെയ്തിട്ടുണ്ട്. ബിഹാർ സ്വദേശിയായ ഇവർ മകനും കൊച്ചുമകനുമൊപ്പം ഡൽഹിയിലാണ് താമസം. വീടിന് പുറത്ത് പച്ചക്കറികൾ വിൽക്കുന്ന ജോലിയായിരുന്നു ഇവർക്ക്.

Read More

കടൽക്കൊല: ഇറ്റാലിയൻ നാവികർക്കെതിരായ കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി ഉത്തരവിറക്കി

കടൽക്കൊല കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി. ഒമ്പത് വർഷത്തെ നിയമ നടപടികൾക്ക് അവസാനം കുറിച്ചാണ് ഇറ്റാലിയൻ നാവികർക്കെതിരായ കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി ഉത്തരവിറക്കിയത്. നഷ്ടപരിഹാര തുകയായ പത്ത് കോടി രൂപ കേരളാ ഹൈക്കോടതിക്ക് കൈമാറാൻ സുപ്രീം കോടതി ഉത്തരവിൽ നിർദേശിച്ചു. നഷ്ടപരിഹാരം വിതരണം ചെയ്യാൻ ഒരു ജഡ്ജിയെ നിയോഗിക്കണം. മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് നാല് കോടി രൂപ വീതവും ബോട്ടുടമ ഫ്രെഡ്ഡിക്ക് രണ്ട് കോടി രൂപയും ധനസഹായം നൽകും   2012 ഫെബ്രുവരി 15നാണ് കടൽക്കൊല നടക്കുന്നത്….

Read More

കൊവിഡ് വ്യാപനത്തിന്റെ രൂക്ഷത കുറയുന്നു; 24 മണിക്കൂറിനിടെ 60,471 പുതിയ കേസുകൾ

  രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ വലിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,471 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 75 ദിവസത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന വർധനവാണിത്. തുടർച്ചയായ എട്ടാം ദിവസമാണ് പ്രതിദിന വർധനവ് ഒരു ലക്ഷത്തിൽ താഴെയാകുന്നത് 24 മണിക്കൂറിനിടെ 2726 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ ആകെ കൊവിഡ് മരണം 3,73,033 ആയി ഉയർന്നു. ഇതിനോടകം 2,95,70,881 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ 9,13,378 പേരാണ് ചികിത്സയിൽ കഴിയുന്നത്.

Read More

ഗവർണറുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് 24 എംഎൽഎമാർ വിട്ടുനിന്നു; ബംഗാൾ ബിജെപിയിൽ പ്രതിസന്ധി രൂക്ഷം

  നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ബംഗാൾ ബിജെപിയിൽ പ്രതിസന്ധി രൂക്ഷമാകുന്നു. ഇന്നലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ എംഎൽഎമാർ ഗവർണറുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഒരു വിഭാഗം എംഎൽഎമാർ വിട്ടുനിന്നു. ഇതോടെ ബിജെപിയിൽ നിന്ന് കൂടുതൽ പേർ തൃണമൂൽ കോൺഗ്രസിലേക്ക് പോകുമെന്ന അഭ്യൂഹം ശക്തമാകുകയാണ് 74 എംഎൽഎമാരിൽ 24 പേരാണ് തിങ്കളാഴ്ച വൈകുന്നേരം നടന്ന കൂടിക്കാഴ്ചയിൽ വിട്ടുനിന്നത്. സുവേന്ദു അധികാരിയുടെ നേതൃത്വത്തെ അംഗീകരിക്കാൻ എംഎൽഎമാരിൽ പലരും തയ്യാറല്ലെന്ന റിപ്പോർട്ടുകളുമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പ് മാത്രമാണ്…

Read More

രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ചാനൽ ചർച്ചക്കിടെ നടത്തിയ പരാമർശത്തെ തുടർന്ന് രാജ്യദ്രോഹക്കേസ് ചുമത്തപ്പെട്ട സിനിമാ പ്രവർത്തക ഐഷ സുൽത്താന നൽകിയ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തന്റെ പരാമർശങ്ങൾ തെറ്റായി വ്യാഖ്യാനിച്ചാണ് കവരത്തി പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നതെന്നാണ് ഐഷ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്.

Read More

ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി; രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നു: കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് എന്ന പദ്ധതി രാജ്യത്ത് എല്ലാവരും അംഗീകരിച്ചതാണെന്ന് കേന്ദ്രസര്‍ക്കാര്‍. അന്യഭാഷാ തൊഴിലാളികളടക്കമുള്ളവര്‍ക്ക് ഗുണകരമാകുന്ന പദ്ധതിയാണെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതിയെ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നല്‍കിയത്. ഒരു പൗരന്‍ രാജ്യത്തെ ഏതു സംസ്ഥാനത്ത് പോയാലും സ്വന്തം റേഷന്‍ കാര്‍ഡുപയോഗിച്ച് ന്യായവില സ്ഥാപനങ്ങളില്‍ നിന്നും ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാന്‍ സാധിക്കുമെന്നതാണ് സുപ്രധാന നേട്ടമായി സര്‍ക്കാര്‍ പറയുന്നത്. എല്ലായിടത്തും വിരലടയാളം പതിച്ച് തന്നെ കാര്‍ഡുടമയെ…

Read More

ചരിത്ര സ്മാരകങ്ങള്‍ ഈ മാസം 16 മുതല്‍ തുറക്കും

രാജ്യത്ത് കൊവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ താജ്മഹലും ചെങ്കോട്ടയും ഉള്‍പ്പെടെ രാജ്യത്തെ ചരിത്ര സ്മാരകങ്ങള്‍ സഞ്ചാരികള്‍ക്കായി തുറക്കാന്‍ അനുമതി നല്‍കി കേന്ദ്രം. ജൂണ് 16 മുതല്‍ തുറക്കുമെന്ന് കേന്ദ്രപുരാവസ്തു വകുപ്പ് അറിയിച്ചു.കൊവിഡ് 19 പശ്ചാത്തലത്തില്‍ രാജ്യത്തെ എല്ലാ സ്മാരകങ്ങളും അടച്ചിരുന്നു. സുരക്ഷാ മുന്‍ കരുതലുകളോടെയും നിയന്ത്രണങ്ങളോടെയുമായിരിക്കും സ്മാരകങ്ങള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുക.

Read More