ഇന്ധനവില വർധന ജനങ്ങൾക്ക് പ്രയാസമുണ്ടാക്കുന്നുവെന്ന് അംഗീകരിക്കുന്നു: കേന്ദ്ര പെട്രോളിയം മന്ത്രി
ഇന്ധനവില വർധനവ ജനങ്ങൾക്ക് പ്രയാസകരമാണെന്ന കാര്യം അംഗീകരിക്കുന്നതായി കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഈ വർഷം 35,000 കോടി രൂപ കൊവിഡ് വാക്‌സിന് വേണ്ടി ചെലവഴിക്കുകയാണ്. ഈ സാഹചര്യം മനസ്സിലാക്കണം. ഇത്തരം പ്രയാസകരമായ സാഹചര്യങ്ങളിൽ ക്ഷേമ പദ്ധതികൾക്കായി പണം കരുതി വെക്കുകയാണ്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇന്ധനവില കൂടിയത് എങ്ങനെയാണെന്ന് രാഹുൽ ഗാന്ധി പറയണം. പാവപ്പെട്ടവരെ കുറിച്ച് രാഹുൽ ഗാന്ധിക്ക് ആശങ്കയുണ്ടെങ്കിൽ മഹാരാഷ്ട്രയോട് ഇന്ധനവില കുറയ്ക്കാൻ ആവശ്യപ്പെടണമെന്നും ധർമേന്ദ്ര പ്രധാൻ…