ഇന്ധനവില വർധന ജനങ്ങൾക്ക് പ്രയാസമുണ്ടാക്കുന്നുവെന്ന് അംഗീകരിക്കുന്നു: കേന്ദ്ര പെട്രോളിയം മന്ത്രി

 

ഇന്ധനവില വർധനവ ജനങ്ങൾക്ക് പ്രയാസകരമാണെന്ന കാര്യം അംഗീകരിക്കുന്നതായി കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഈ വർഷം 35,000 കോടി രൂപ കൊവിഡ് വാക്‌സിന് വേണ്ടി ചെലവഴിക്കുകയാണ്. ഈ സാഹചര്യം മനസ്സിലാക്കണം. ഇത്തരം പ്രയാസകരമായ സാഹചര്യങ്ങളിൽ ക്ഷേമ പദ്ധതികൾക്കായി പണം കരുതി വെക്കുകയാണ്.

കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇന്ധനവില കൂടിയത് എങ്ങനെയാണെന്ന് രാഹുൽ ഗാന്ധി പറയണം. പാവപ്പെട്ടവരെ കുറിച്ച് രാഹുൽ ഗാന്ധിക്ക് ആശങ്കയുണ്ടെങ്കിൽ മഹാരാഷ്ട്രയോട് ഇന്ധനവില കുറയ്ക്കാൻ ആവശ്യപ്പെടണമെന്നും ധർമേന്ദ്ര പ്രധാൻ പറഞ്ഞു.