Headlines

ദേശീയ സാമ്പിള്‍ സര്‍വേ തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കും

തൃശൂർ: കൊവിഡ് വ്യാപനം കുറഞ്ഞ സ്ഥലങ്ങളില്‍ വിവിധ ദേശീയ സാമ്പിള്‍ സര്‍വേകള്‍ക്കായുള്ള ഗൃഹസന്ദര്‍ശനം തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കും. സര്‍വ്വേ നടക്കുന്ന സ്ഥലങ്ങളില്‍ തദ്ദേശസ്ഥാപനങ്ങളെ മുന്‍കൂട്ടി വിവരമറിയിയ്ക്കും. വ്യാപാരസ്ഥാപനങ്ങളിലും ഫാക്ടറികളിലും നിന്ന് തുറക്കാന്‍ അനുമതിയുള്ള ദിവസങ്ങളില്‍ മാത്രമാണ് വിവരം ശേഖരിക്കുന്നത്. കാറ്റഗറി സി,ഡി എന്നിവിടങ്ങളില്‍ ഉടന്‍ സര്‍വ്വേ തുടങ്ങില്ല. ഇത്തരം സ്ഥലങ്ങളില്‍ താമസിക്കുന്ന എന്യൂമറേറ്റര്‍മാര്‍ ടെലിഫോണ്‍ വിവരശേഖരണം തുടരും. കോവിഡ് പ്രതിസന്ധി മൂലമുള്ള പ്രത്യേക സാഹചര്യത്തില്‍ അസംഘടിത മേഖല, തൊഴില്‍, വിലനിലവാരം തുടങ്ങിയവയെ സംബന്ധിക്കുന്ന വിവരങ്ങള്‍ക്ക് നയ രൂപീകരണത്തിന്…

Read More

ലക്ഷദ്വീപ് ഭരണകൂടത്തിന്റെ പുതിയ നീക്കം: ആയിരത്തോളം കരാർ ജീവനക്കാരെ പിരിച്ചുവിട്ടു, 35 ഓളം തസ്തികകൾ ഒഴിവാക്കാൻ ശുപാർശ

കൊച്ചി: ലക്ഷദ്വീപിൽ സർക്കാർ തലത്തിൽ പുതിയ മാറ്റങ്ങൾ. ഗ്രാമ വികസന വകുപ്പിനെയും ഡിആർഡിഎയും ലയിപ്പിക്കാൻ തീരുമാനം. ഇത് സംബന്ധിച്ച് റിപ്പോർട്ട് കേഡർ റിവ്യൂ ചുമതലയുള്ള സെപ്ഷ്യൽ സെക്രട്ടറി ഒപി മിശ്ര അഡ്മിനിസ്ടേറ്റർക്ക് കൈമാറി. വകുപ്പുകൾ ലയിപ്പിക്കുമ്പോൾ ചില തസ്തികകൾ അനിവാര്യമല്ലാതാകുമെന്നു റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നു. അതിന്റെ ഭാഗമായി ഭാവിയിൽ നഷ്ടപ്പെടുന്നത് 35 ഓളം തസ്തികകൾ ആണ്. ഡിആർഡിഎയിലെ പ്രൊജക്ട് ഓഫീസർമാർ, മലയാളം, മഹൽ ഭാഷാ ട്രാൻസിലേറ്റർ തസ്തിക തുടങ്ങിയ ഇനി വേണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ലക്ഷദ്വീപിലെ ഭരണ പരിഷ്കാരത്തിന്‍റെ…

Read More

ഡൽഹി കലാപ കേസ്: ഇന്നലെ മോചിതരായ മൂന്ന് വിദ്യാർഥികൾക്കും സുപ്രീം കോടതി നോട്ടീസ്

  ഡൽഹി കലാപ കേസിൽ ഇന്നലെ രാത്രിയോടെ ജയിൽ മോചിതരായ മൂന്ന് വിദ്യാർഥികൾക്കും നോട്ടീസ് അയച്ച് സുപ്രീം കോടതി. ഇവർക്ക് ജാമ്യം നൽകിയ ഹൈക്കോടതി വിധിക്കെതിരെ ഡൽഹി പോലീസ് നൽകിയ ഹർജിയിലാണ് നോട്ടീസ്. വിദ്യാർഥികളുടെ ജാമ്യം റദ്ദാക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു അമേരിക്കൻ പ്രസിഡന്റ് ഡൽഹിയിലുള്ള സമയത്താണ് സംഘർഷം നടന്നതെന്നും അതീവ ഗൗരവമുള്ള വിഷയമാണിതെന്നും പോലീസ് കോടതിയെ അറയിിച്ചു. ജാമ്യം ഉടൻ സ്‌റ്റേ ചെയ്യണമെന്നും പോലീസ് ആവശ്യപ്പെട്ടു. വിദ്യാർഥി നേതാക്കളായ നതാഷ നർവാൾ, ദേവാംഗന കലിത, ആസിഫ് ഇഖ്ബാൽ…

Read More

26 സംസ്ഥാനങ്ങളിലെ ഒരു ലക്ഷം കൊവിഡ് മുന്നണി പോരാളികൾക്ക് പ്രത്യേക പരിശീലനം നൽകുമെന്ന് പ്രധാനമന്ത്രി

കൊവിഡ് മുന്നണി പോരാളികൾക്ക് പ്രത്യേക പരിശീലനം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ഒരു ലക്ഷം മുന്നണി പോരാളികൾക്ക് ആറ് വ്യത്യസ്ത കോഴ്‌സുകളിലാണ് പ്രത്യേക പരിശീലനം നൽകുക. ബേസിക് കെയർ ഹെൽപർ, ഹോം കെയർ ഹെൽപർ, അഡൈ്വസ് കെയർ ഹെൽപർ, മെഡിക്കൽ ഇൻസ്്ട്രമെന്റ് ഹെൽപർ, എമർജൻസി കെയർ ഹെൽപർ, സാമ്പിൾ കളക്ഷൻ ഹെൽപർ എന്നീ വിഭാഗങ്ങളിലാണ് മുന്നണി പോരാളികൾക്ക് പരിശീലനം നൽകുക. 26 സംസ്ഥാനങ്ങളിലായി 111 പരിശീലന കേന്ദ്രങ്ങളുണ്ടാകും.

Read More

ഇന്ത്യയിലെ ട്വിറ്റർ മേധാവി ഏഴ് ദിവസത്തിനകം ഹാജരാകണം; നോട്ടീസ് അയച്ച് യുപി പോലീസ്

  ഇന്ത്യയിലെ ട്വിറ്റർ മേധാവിയോട് ഹാജരാകാൻ ആവശ്യപ്പെട്ട് യുപി പോലീസിന്റെ നോട്ടീസ്. ഗാസിയാബാദ് പോലീസിന് മുന്നിൽ ഏഴ് ദിവസത്തിനുള്ളിൽ ഹാജരാകണമെന്നാണ് നിർദേശം. ഗാസിയാബാദിൽ വൃദ്ധൻ ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ പങ്കുവെച്ചതിനാണ് നടപടി ഗാസിയാബാദിൽ വൃദ്ധനെ ആക്രമിച്ച സംഭവത്തിൽ തെറ്റായ വാർത്തകൾ പ്രചരിച്ചുവെന്നാണ് യോഗി ആദിത്യനാഥ് സർക്കാർ പറയുന്നത്. മതസ്പർധ വളർത്തുന്ന രീതിയിലാണ് വാർത്ത പ്രചരിപ്പിക്കപ്പെട്ടതെന്നും പോലീസ് പറഞ്ഞു. തുടർന്നാണ് പോലീസ് നോട്ടീസ് അയച്ചത്. ടൂൾ കിറ്റ് കേസിൽ ബിജെപി നേതാക്കളുടെ ട്വീറ്റുകളിൽ മാനിപുലേറ്റഡ് ടാഗ് പതിച്ചത് വിശ്വാസ്യത ഇല്ലാത്ത…

Read More

18 മണിക്കൂർ നീണ്ട പരിശോധന; ഇംഫാലിൽ നിന്ന് 21 കോടി രൂപയുടെ സ്വർണം പിടികൂടി

  മണിപ്പൂർ തലസ്ഥാനമായ ഇംഫാലിൽ നിന്ന് 21 കോടി രൂപ വില മതിക്കുന്ന 43 കിലോ സ്വർണം പിടികൂടി. കാറിന്റെ രഹസ്യ അറയിൽ സൂക്ഷിച്ച നിലയിലായിരുന്ന സ്വർണമാണ് റവന്യു ഇന്റലിജൻസ് വിഭാഗം പിടികൂടിയത്. വിദേശ നിർമിത സ്വർണ ബിസ്‌കറ്റുകളായാണ് ഇവ ഒളിപ്പിച്ചത്. രഹസ്യവിവരത്തെ തുടർന്നായിരുന്നു പ്രതികൾ സഞ്ചരിച്ച കാർ പരിശോധിച്ചത്. 18 മണിക്കൂർ നീണ്ട പരിശോധനയിൽ 260 സ്വർണബിസ്‌കറ്റുകൾ കണ്ടെത്തി.

Read More

24 മണിക്കൂറിനിടെ 62,480 പേർക്ക് കൂടി കൊവിഡ്; 1587 പേർ മരിച്ചു

കൊവിഡ് രണ്ടാം തരംഗത്തിന്റെ രൂക്ഷതയിൽ നിന്നും രാജ്യം പതിയെ കരകയറുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,480 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1587 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 88,977 പേർ ഒരു ദിവസത്തിനിടെ രോഗമുക്തരാകുകയും ചെയ്തു രാജ്യത്ത് ഇതുവരെ 2,97,62,793 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിനോടകം 2,85,80,647 പേർ രോഗമുക്തരായി. 3,83,490 പേർക്ക് കൊവിഡിനെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടു. രാജ്യത്തെ രോഗമുക്തി നിരക്ക് 96.03 ശതമാനമാണ് നിലവിൽ 7,98,656 പേരാണ് ചികിത്സയിൽ കഴിയുന്നത്. നീണ്ട 73 ദിവസത്തിന്…

Read More

ചാനൽ പരിപാടികൾക്ക് പൂട്ട് വീഴുമോ: ടിവി ചാനലുകളിലെ പരിപാടികള്‍ നിയന്ത്രിക്കാന്‍ ശക്തമായ നടപടിയുമായി കേന്ദ്രം

  ന്യൂഡല്‍ഹി : ടെലിവിഷൻ ചാനലുകളിലെ പരിപാടികള്‍ക്ക് നിയന്ത്രണം വരുന്നു. സംപ്രേക്ഷണം ചെയ്യുന്ന പരിപാടികൾ നിരീക്ഷിക്കാന്‍ ശക്തമായ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. ചാനലുകളെ നിരീക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സമിതിക്ക് നിയമപരിക്ഷ നല്‍കി ഉത്തരവിട്ടു. ടെലിവിഷൻ പരിപാടികൾക്ക് നിയന്ത്രണസംവിധാനം വേണമെന്ന സുപ്രീംകോടതിയുടെ നിരീക്ഷണത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ നടപടിയെന്നു വാര്‍ത്താവിതരണമന്ത്രി പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി. നിയന്ത്രണങ്ങൾ ലംഘിച്ചാല്‍ സംപ്രേഷണം നിറുത്തിവയ്ക്കാന്‍ സര്‍ക്കാര്‍ ഇടപെടും. ചാനലുകളുടെ സ്വയംനിയന്ത്രണ സംവിധാനങ്ങള്‍ക്കും നിയമപരമായ രജിസ്‌ട്രേഷന്‍ നല്‍കുമെന്നും പുതിയ ഉത്തരവിൽ പറയുന്നു. ടിവി ചാനലുകളുടെ പരിപാടിയില്‍…

Read More

മുഹമ്മദ് അസ്ഹറുദ്ദീനെ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി

  മുൻ ഇന്ത്യൻ നായകൻ മുഹമ്മദ് അസ്ഹറുദ്ദീനെ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി. പ്രസിഡന്റായിരിക്കെ അസർ വഴിവിട്ട പ്രവർത്തനങ്ങൾ നടത്തി എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ബിസിസിഐയുടെ അംഗീകാരമില്ലാത്ത ദുബായിലെ ടി10 ക്രിക്കറ്റ് ടൂർണമെന്റിലെ ഒരു ടീമിന്റെ മാർഗനിർദേശകനാണ് അസറുദ്ദീനെന്നും ഇക്കാര്യം മറച്ചുവച്ചെന്നും ആരോപണം ഉയർന്നിരുന്നു. കൂടിയാലോചനകളൊന്നും കൂടാതെ ഏകപക്ഷീയമായി തീരുമാനങ്ങൾ കൈക്കൊള്ളുന്നുവെന്ന് അസോസിയേനിൽ ചിലർ പരാതിപ്പെടുകയായിരുന്നു. ഇതോടെയാണ് അസറിനെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കുകയും കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തത്.

Read More

ബ്ലാക്ക് ഫംഗസ് ബാധ; മുംബൈയില്‍ മൂന്ന് കുട്ടികളുടെ ഓരോ കണ്ണ് വീതം നീക്കം ചെയ്തു

മുംബൈ: ബ്ലാക്ക് ഫംഗസ് (മ്യൂക്കോമൈക്കോസിസ്) രോഗബാധയെത്തുടര്‍ന്ന് മുംബൈയില്‍ മൂന്ന് കുട്ടികളുടെ ഓരോ കണ്ണുകള്‍ വീതം നീക്കം ചെയ്തതായി റിപോര്‍ട്ട്. 4, 6, 14 വയസ് പ്രായമുള്ള കുട്ടികളുടെ കണ്ണുകളാണ് നീക്കം ചെയ്യേണ്ടിവന്നത്. മുംബൈയിലെ രണ്ട് ആശുപത്രികളിലായാണ് മൂന്നുപേരുടെയും ശസ്ത്രക്രിയ നടത്തിയത്. മൂന്ന് പേരില്‍ നാലും ആറും വയസ്സുമുള്ള കുട്ടികള്‍ പ്രമേഹബാധിതരായിരുന്നില്ല. 14കാരി മാത്രമാണ് പ്രമേഹബാധിതയായിരുന്നത്. 16 വയസ്സുള്ള പ്രമേഹബാധിതയായ മറ്റൊരു പെണ്‍കുട്ടിയെ കൂടി ബ്ലാക്ക് ഫംഗസ് ബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കൊവിഡ് മുക്തയായതിനുശേഷമാണ് ആ കുട്ടിക്ക് പ്രമേഹബാധയുണ്ടായത്….

Read More