വാക്‌സിനേഷനിൽ റെക്കോർഡ് നേട്ടവുമായി ആന്ധ്രാപ്രദേശ്: ഒറ്റ ദിവസം വാക്‌സിൻ നൽകിയത് 13 ലക്ഷത്തിലേറെ പേർക്ക്
ഹൈദരാബാദ്: കോവിഡ് പ്രതിരോധ വാക്സിനേഷനിൽ റെക്കോർഡ് നേട്ടവുമായി ആന്ധ്രാപ്രദേശ്. ഒരു ദിവസം ഏറ്റവും കൂടുതൽ പേർക്ക് വാക്സിൻ നൽകിയ സംസ്ഥാനം എന്ന നേട്ടമാണ് ആന്ധ്രാപ്രദേശ് കരസ്ഥമാക്കിയത്. ഒറ്റ ദിവസം 13 ലക്ഷം പേർക്കാണ് ആന്ധ്രയിൽ വാക്‌സിൻ നൽകിയത്. ഞായറാഴ്ച വൈകിട്ട് ഏഴ് വരെയുള്ള കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡിയുടെ നിർദേശപ്രകാരം നടന്ന മെഗാ വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായാണ് ഇത്രയധികം പേർക്ക് ഒറ്റദിവസംകൊണ്ട് വാക്സിൻ നൽകാൻ കഴിഞ്ഞത്. ഒരുകോടിയിലധികം ആളുകളാണ് ആന്ധ്രാപ്രദേശിൽ…
