കൊവിഡ് പ്രകൃതി ദുരന്തമല്ല; നഷ്ടപരിഹാരം നൽകാനാകില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ

 

കൊവിഡ് മഹാമാരിയെ പ്രകൃതി ദുരന്തമായി കണക്കാക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ. സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രസർക്കാർ നിലപാട് അറിയിച്ചത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്ക് നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാനാകില്ലെന്നും കേന്ദ്രം വ്യക്തമാക്കി

കൊവിഡിനെ പ്രകൃതി ദുരന്തമായി കാണാനാകില്ല. കൊവിഡ് പ്രതിരോധ നടപടികൾക്കായുള്ള തുകയെ ഇത് ബാധിക്കും. നികുതി വരുമാനം കുറയുന്നതും നഷ്ടപരിഹാരം നൽകുന്നതിന് തടസ്സമാണെന്നും കേന്ദ്രം പറയുന്നു.