പള്ളികളിലെ കുമ്പസാരം നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. മലങ്കര സഭയ്ക്ക് കീഴിലെ കുമ്പസാരം നിരോധിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. കുമ്പസാര രഹസ്യം ദുരുപയോഗം ചെയ്ത് പുരോഹിതർ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്ന് ഹർജിയിൽ ആരോപിക്കുന്നു
മലങ്കര സഭയിലെ രണ്ട് വിശ്വാസികളാണ് റിട്ട് ഹർജി നൽകിയത്. പണം തട്ടിയെടുക്കാനും കുമ്പസാര രഹസ്യം മറയാക്കുന്നു. കുമ്പസാരം സ്വകാര്യതയെന്ന മൗലികാവകാശം ഹനിക്കുന്നു. ഇതിനാൽ ഇത് റദ്ദാക്കണമെന്ന് ഇവർ ആവശ്യപ്പെടുന്നു.