കൊവിഡിനെതിരെ ഫലപ്രദമായ മരുന്ന് കണ്ടുപിടിച്ചെന്ന അവകാശവാദവുമായി സുപ്രീം കോടതിയെ സമീപിച്ച വൈദ്യന് പിഴ ശിക്ഷ ചുമത്തി. ഇയാൾ സമർപ്പിച്ച പൊതുതാത്പര്യ ഹർജി തള്ളിയതിന് പിന്നാലെ പതിനായിരം രൂപ പിഴയും കോടതി ചുമത്തി.
ഹരിയാന സ്വദേശിയായ ഓംപ്രകാശ് വേദ് ഗന്താരയാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. തന്റെ മരുന്ന് രാജ്യത്തെമ്പാടുമുള്ള ആശുപത്രികൾ ഉപയോഗിക്കുകയും ജനങ്ങൾക്ക് നൽകുകയും വേണമെന്നായിരുന്നു ഇയാളുടെ ആവശ്യം. കേന്ദ്രസർക്കാരിനോട് തന്റെ മരുന്ന് ഉപയോഗിക്കാൻ ഉത്തരവിടണമെന്നും ഹർജിക്കാൻ ആവശ്യപ്പെട്ടു
എന്നാൽ തീർത്തും വിചിത്രമായ ഹർജിയെന്നായിരുന്നു കോടതിയുടെ പ്രതികരണം. ഇത്തരം ഹർജികൾ കോടതിയിൽ ഫയൽ ചെയ്യുന്നതിനെതിരായ ശക്തമായ സന്ദേശമെന്ന നിലയ്ക്കാണ് പിഴശിക്ഷ ചുമത്തിയത്.