അനധികൃത കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് എംഎൽഎ കെ എം ഷാജിക്ക് 1,54,000 രൂപയുടെ പിഴയിട്ട് കോഴിക്കോട് കോർപറേഷൻ. വസ്തു നികുതിയിനത്തിൽ 1,38,000 രൂപയാണ് ഈടാക്കിയിരിക്കുന്നത്
മൂവായിരം സ്‌ക്വയർ ഫീറ്റിൽ താഴെയുള്ള വീടിനാണ് കെ എം ഷാജിക്ക് കോർപറേഷൻ അനുമതി നൽകിയിരുന്നത്. എന്നാൽ അയ്യായിരത്തിലധികം സ്‌ക്വയർ ഫീറ്റ് വലുപ്പത്തിലാണ് ഷാജി വീട് നിർമിച്ചിരിക്കുന്നത്. ഏകദേശം 1.6 കോടി രൂപ വിലമതിക്കുന്നതാണ് വീടെന്ന് കോർപറേഷൻ കണ്ടെത്തിയിരുന്നു
നിയമവിധേയമാക്കിയില്ലെങ്കിൽ വീട് പൊളിച്ചു നീക്കാൻ കോർപറേഷൻ നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പിഴ ശിക്ഷ വിധിച്ചിരിക്കുന്നത്.