കോപ്പിയടി ആരോപണം മാറ്റി മിൽമ; ഫായിസിന് 10,000 രൂപ പ്രതിഫലം, 14,000 രൂപയുടെ ടിവി സമ്മാനം

ചെലോൽത് ശരിയാവും, ചെലോൽത് ശരിയാവൂലാ, കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായ ഒരു വാക്കായിരുന്നുവിത്. മലപ്പുറത്തെ ഒരു നാലാം ക്ലാസുകാരൻ ഫായിസ് പറഞ്ഞ വാക്കുകളെ കേരളാ സമൂഹം ഒന്നാകെ ഏറ്റെടുക്കുകയായിരുന്നു. മിൽമയും ഈ വാക്കുകളെ ഏറ്റെടുത്തു. വെറുതെയല്ല തങ്ങളുടെ പരസ്യവാചകമായി. പക്ഷേ അപ്പോഴാണ് വിവാദം തല പൊക്കിയത്. വാക്കുകളുടെ യഥാർഥ ഉടമയോട് അനുവാദമോ പ്രതിഫലമോ നൽകാതെ പരസ്യവാചകം കോപ്പിയടിച്ചുവെന്ന ആരോപണവും ഉയർന്നു

എന്തായാലും മിൽമ തെറ്റ് തിരുത്തി. ഫായിസിന് റോയൽറ്റിയും സമ്മാനങ്ങളും മിൽമ നൽകി. പതിനായിരം രൂപ റോയൽറ്റിയായും 14,000 രൂപയുടെ ആൻഡ്രോയ്ഡ് ടിവി സമ്മാനമായും പിന്നെ മിൽമയുടെ എല്ലാ ഉത്പന്നങ്ങളുമായും അധികൃതർ ഇന്ന് രാവിലെ ഫായിസിന്റെ വീട്ടിലെത്തുകയായിരുന്നു

സമ്മാനമായി ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനാണ് ഫായിസിന്റെ തീരുമാനം.