പ്ലസ് ടു കോഴക്കേസ്: ഇ.ഡിയുടെ നിർദേശപ്രകാരം കെ എം ഷാജിയുടെ വീട് നഗരസഭാ ഉദ്യോഗസ്ഥർ അളന്നു

പ്ലസ് ടു കോഴക്കേസിൽ അന്വേഷണം നേരിടുന്ന കെ എം ഷാജി എംഎൽഎയുടെ വീട് അളന്നു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിർദേശപ്രകാരം കോഴിക്കോട് നഗരസഭാ ഉദ്യോഗസ്ഥരാണ് വീട്ടിലെത്തി അളവെടുപ്പ് നടത്തിയത്.

 

അളവെടുപ്പ് സംബന്ധിച്ച് വീട്ടുകാർക്ക് നോട്ടീസോ മറ്റോ നൽകിയിട്ടില്ലെന്നാണ് അറിയുന്നത്. പരിശോധന നടക്കുമ്പോൾ കെ എം ഷാജി വീട്ടിലുണ്ടായിരുന്നില്ല. കണ്ണൂർ അഴിക്കോട് സ്‌കൂളിന് പ്ലസ് ടു അനുവദിക്കാൻ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് എൻഫോഴ്‌സ്‌മെന്റ് നടപടി

സ്‌കൂൾ മാനേജ്‌മെന്റ് പ്രതിനിധികളുടെ മൊഴി ഇ ഡി രേകപ്പെടുത്തും. കോഴിക്കോട്ടെ യൂനിറ്റ് ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് മൊഴിയെടുക്കുന്നത്. കഴിഞ്ഞ ദിവസം ലീഗ് ജനറൽ സെക്രട്ടി കെ പി എ മജീദിനെ അഞ്ചര മണിക്കൂർ നേരം ചോദ്യം ചെയ്തിരുന്നു.