മന്ത്രി കെ ടി ജലീലിൽ നിന്ന് വീണ്ടും മൊഴിയെടുക്കുമെന്ന് എൻഫോഴ്‌സ്‌മെൻര് അറിയിച്ചു. കെ ടി ജലീലിന്റെ മൊഴി തൃപ്തികരമാണെന്നും മന്ത്രിക്ക് സ്വർണക്കടത്ത് കേസിൽ ബന്ധമില്ലെന്നും ഇ ഡി അറിയിച്ചതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.
ഇഡി മന്ത്രിയിൽ നിന്ന് മൊഴിയെടുത്തത് രണ്ട് ദിവസങ്ങളിലായിട്ടാണെന്ന് ഇതിന് ശേഷം റിപ്പോർട്ട് വന്നു. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച രാവിലെയുമായിട്ടാണ് ഇ ഡി മന്ത്രിയുടെ മൊഴി രേഖപ്പെടുത്തിയത്.
നേരത്തെ തന്നെ ചോദിച്ച കാര്യങ്ങളിൽ മറുപടി എഴുതി നൽകുകയായിരന്നു. ഈ ഉത്തരങ്ങളെ മന്നിൽവെച്ചാണ് രണ്ട് ദിവസം എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തത്. മന്ത്രിയുടെ മൊഴി ഉദ്യോഗസ്ഥർ പരിശോധിച്ച് വരികയാണ്.