സുൽത്താൻ ബത്തേരിയെ കണ്ടയ്മെന്റ് സോണിൽ നിന്ന് പിൻവലിക്കണമെന്ന് ആവശ്യപെട്ട് ഒരു വിഭാഗം വ്യാപാരികൾ പ്രഖ്യാപിച്ച ഹർത്താൽ വ്യാപാരികളോടും പൊതു സമൂഹത്തോടും ഉള്ള ദ്രോഹമാണ് വ്യാപാര വ്യവസായി സമിതി. കോവിഡിനെതിരെ ഒരു നാടാകെ പെരുതുമ്പോൾ ഇത്തരം കാര്യങ്ങളിൽ ജില്ലാ ഭരണകൂടവും, നഗരസഭാ അധികാരികളുമായി ചർച്ച നടത്തി വ്യപാരികളുടെ ആശങ്ക പരിഹരിക്കുന്നതിന് പകരം ഇത്തരം ജനദ്രോഹപരമായ തീരുമാനങ്ങൾ ജനങ്ങളെയും വ്യാപാരികളെയും കൂടുതൽ ബുദ്ധിമുട്ടിലാക്കുകയെ ഉള്ളു . വ്യാപാരി വ്യവസായി സമിതി യൂണിറ്റ് നേതാക്കാൾ നഗരസഭാ അധികൃതരുമായി ഇന്ന് ചർച്ച നടത്തുകയും വ്യാപാരികളുടെ ആശങ്കകൾ അറിയിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ
ജില്ലാ ഭരണകൂടവുമായി ബദ്ധപെടാമെന്നും ഇനിയും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്താൽ ആ പ്രദേശമോ, ബിൽഡിങ്ങോ മൈക്രോ കൺണ്ടയ്മന്റ്സോൺ ആക്കി മറ്റുസ്ഥാപനങ്ങൾ തുറക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ് തന്നിട്ടുമുണ്ട്
അതിനാൽ ഒരു വിഭാഗം വ്യാപാരികൾ പ്രഖ്യാപിച്ച ഹർത്താലി നിന്നും വ്യാപാരികൾ വിട്ടു നിൽക്കണെ മെന്നും വ്യാപാരി വ്യവസായി സമിതി ബത്തേരി യൂണിറ്റ് കമ്മറ്റി ആവശ്യപ്പെട്ടു.
The Best Online Portal in Malayalam