കൽപ്പറ്റ: കോവിഡ് പ്രോട്ടോകോള്‍ കാലോചിതമായി പരിഷ്‌കരിക്കണമെന്നു വ്യാപാരി വ്യവസായി സമിതി ജില്ലാ എക്സിക്യുട്ടീവ് ആവശ്യപ്പെട്ടു. കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കുമ്പോള്‍ പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുകയാണ്. കോവിഡിനൊപ്പം ജീവിക്കാന്‍ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്ന കാലമാണിത്.
അവശ്യ സര്‍വ്വീസ് കാറ്റഗറിയില്‍ വരുന്ന ചില കടകള്‍ക്കാണ് പ്രവര്‍ത്തനാനുമതിയുള്ളത് .
പൊതുവെ ഉപഭോക്താക്കള്‍ കൂടുതലെത്തുന്ന കടകള്‍ തുറക്കുമ്പോള്‍, കുറഞ്ഞ ഉപഭോക്തക്കള്‍ എത്തുന്ന സ്ഥാപനങ്ങള്‍ അടച്ചിടുന്നിന്റെ കാരണം വ്യക്തമല്ല. കൂടുതല്‍ ജനസമ്പര്‍ക്കമുള്ള സ്ഥാപനങ്ങള്‍ തുറക്കുമ്പോഴില്ലാത്ത എന്ത് വ്യാപന ഭീഷണിയാണ് മറ്റ് സ്ഥാപനങ്ങള്‍ ഉണ്ടാക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കണമെന്നും മൈക്രോ കണ്ടെയിന്‍മെന്റുകള്‍ നടപ്പാക്കുമ്പോള്‍ വ്യാപാര സ്ഥാപനങ്ങളെ ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡണ്ട് പി.പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.കെ.തുളസിദാസ്, ടി രത്നാകരൻ, ഏ.പി.പ്രേഷിന്ത്, എം.ആർ.സുരേഷ്, ഗ്രേസി രവി, പി.കെ.സിദ്ധീഖ് എന്നിവര്‍ സംസാരിച്ചു.
The Best Online Portal in Malayalam