രാഹുൽഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയ സഫ എന്ന മിടുക്കി പ്ലസ്ടു പരീക്ഷയിൽ എല്ലാത്തിനും എ പ്ലസ് വാങ്ങി പൊളിച്ചടുക്കി!!!

കൽപ്പറ്റ:രാഹുൽഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി ദേശീയ ശ്രദ്ധയാകർക്ഷിച്ച കരുവാരകുണ്ടിലെ പ്ലസ് ടു വിദ്യാർത്ഥി.
ആ മിടുക്കി ഇത്തവണ പ്ലസ്ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടി വിജയിച്ചു.
കരുവാരക്കുണ്ട് സർക്കാർ ഹയർസെക്കണ്ടറി
സ്കൂളിലെ സയൻസ് ലാബ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് രാഹുൽ ഗാന്ധിയുടെ പ്രസംഗം സഫ പരിഭാഷപ്പെടുത്തിയത്.
വിദ്യാർത്ഥികൾ ആരെങ്കിലും തന്റെ പ്രസംഗം പരിഭാഷപ്പെടുത്തുമോയെന്ന് രാഹുൽഗാന്ധി ചോദിച്ചപ്പോൾ സഫ വേദിയിലേക്ക് കയറിചെല്ലുകയായിരുന്നു!

2019 ഡിസമ്പർ 5 ന് നടന്ന ചടങ്ങിൽ രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിന് സഫ ആകർഷകമായ പരിഭാഷ നൽകി. ഇതോടെ സഫ താരമായി.
രാഹുൽഗാന്ധി തന്റെ സോഷ്യൽ മീഡിയ പേജുകളിൽ ഇത് പങ്കുവെച്ചതോടെ സഫയുടെ പരിഭാഷ ദേശീയ ശ്രദ്ധയാകർഷിച്ചു.
മദ്‌റസ അധ്യാപകൻ കുട്ടത്തി ഒടാല കുഞ്ഞിമുഹമ്മദിന്റെ മകളായ സഫയ്ക്ക് സദസ്സിൽ നിന്നിറങ്ങുമ്പോൾ തന്നെ
രാഹുൽ ഗാന്ധി ചോക്ലേറ്റ് നൽകി പ്രശംസിച്ചിരുന്നു.
പ്രോത്സാഹനം നൽകിയാൽ ഈ മിടുക്കി ഉന്നതങ്ങളിലെത്തുമെന്ന് മാധ്യമങ്ങൾ അന്ന് വിലയിരുത്തുകയും ചെയ്തു.
അന്നു തന്നെ സഫയുടെ തുടർ പഠനച്ചെലവ് മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി ഏറ്റെടുത്തിരുന്നു.