കർഷക സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ ഇന്ന് ട്രാക്ടർ റാലി നടക്കും. മാണ്ടാട് മുതൽ മുട്ടിൽ വരെയുള്ള മൂന്ന് കിലോമീറ്റർ ദേശീയപാതയിലാണ് ട്രാക്ടർ റാലി
ഇന്നലെ വൈകുന്നേരമാണ് രാഹുൽ ഗാന്ധി വയനാട്ടിൽ എത്തിയത്. 24ന് വൈകുന്നേരം അദ്ദേഹം മടങ്ങിപ്പോകും. റാലിയിൽ പതിനായിരത്തിലധികമാളുകൾ പങ്കെടുക്കുമെന്നാണ് ജില്ലാ കോൺഗ്രസ് നേതൃത്വം പറയുന്നത്. റാലി ദേശീയ ശ്രദ്ധയിൽ എത്തിക്കാനാണ് ഡിസിസിയുടെ ശ്രമം
പൂതാടിയിലെ കുടുംബശ്രീ സംഗമത്തിലും മേപ്പാടി സ്‌കൂൾ സംഘടിപ്പിക്കുന്ന ചടങ്ങിലും രാഹുൽ ഗാന്ധി പങ്കെടുക്കും. വയനാട് ജില്ലയിലെ സന്ദർശനത്തിന് ശേഷം രണ്ട് മണിയോടെ രാഹുൽ മലപ്പുറത്തേക്ക് പോകും