ജനുവരി 26ന് കർഷകർ നടത്താനിരിക്കുന്ന ട്രാക്ടർ റാലി തടയണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പോലീസ് നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
ഡൽഹി അതിർത്തിയിൽ ട്രാക്ടർ റാലി നടത്തുമെന്നാണ് കർഷക സംഘടനകൾ അറിയിച്ചിട്ടുള്ളത്. സൈനികർക്കൊപ്പം സമാധാനപരമായി റിപബ്ലിക് ദിനം ആഘോഷിക്കുമെന്ന് കർഷകർ പറയുന്നു. റിപബ്ലിക് ദിന പരേഡ് തടസ്സപ്പെടുത്തില്ലെന്നും കർഷക സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്
വനിതകളെ അണിനിരത്തിയുള്ള രാജ്യവ്യാപക പ്രതിഷേധവും ട്രാക്ടർ പരേഡും നടത്താനാണ് കർഷകരുടെ തീരുമാനം. അതേസമയം പോലീസിന്റെ ഹർജിയിൽ സുപ്രീം കോടതി കർഷക സംഘടനകൾക്ക് നോട്ടീസ് നൽകിയിരുന്നു.