Headlines

മില്‍ഖയുടെ വേര്‍പാടില്‍ ഏറെ വേദനിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂദല്‍ഹി : ഇന്ത്യന്‍ ജനതയുടെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനം നേടിയ അവിസ്മരണീയ താരമാണ് മില്‍ഖാ സിങ്ങെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലക്ഷക്കണക്കിന് ആളുകള്‍ക്ക് അദ്ദേഹം പ്രചോദനമായിരുന്നു. മില്‍ഖാ സിങ്ങിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് സമൂഹ മാധ്യമങ്ങളില്‍ നല്‍കിയ അനുശോചന സന്ദേശത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മില്‍ഖാ സിങ്ങുമായി സംസാരിച്ചിരുന്നു. എന്നാല്‍ അത് അദ്ദേഹവുമായുള്ള അവസാനത്തെ സംഭാഷണമായിരിക്കുമെന്ന് പ്രതീക്ഷിച്ചില്ല. നമുക്ക് ഒരു അസാധാരണമായ കായിക താരത്തെയാണ് നഷ്ടമായിരിക്കുന്നത്. ഇന്ത്യക്കാരുടെ ഹൃദയത്തില്‍ ഒരു പ്രത്യേക സ്ഥാനം നേടിയ ആളാണ്…

Read More

ആശങ്ക വർദ്ധിക്കുന്നു; സബര്‍മതി നദിയില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം

  അഹമ്മദാബാദ്: കോവിഡ് വ്യാപനത്തിന്റെ ഘട്ടത്തിൽ പുതിയ ആശങ്ക. രാജ്യത്ത് മൂന്നാം തരംഗം ഉണ്ടാകുമെന്ന മുന്നറിയിപ്പുകൾക്ക് പിന്നാലെ ഗുജറാത്തിലെ സബര്‍മതി നദിയില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. നദീ ജലത്തിന്റെ സാമ്പിള്‍ ശേഖരിച്ച്‌ നടത്തിയ പഠനത്തിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. സബർമതി കൂടാതെ കാന്‍ക്രിയ, ചന്ദോള തടാകങ്ങളിലും വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഗാന്ധി നഗര്‍ ഐഐടി, ജവാഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് എന്‍വയോണ്‍മെന്റ് സയന്‍സ് എന്നിവിടങ്ങളിലെ ഗവേഷകരാണ് വെള്ളത്തിന്റെ സാമ്ബിള്‍ ശേഖരിച്ച്‌ പഠനം നടത്തിയത്….

Read More

പ്രഫുല്‍ പട്ടേല്‍ മടങ്ങുന്നു; അടിയന്തരമായി ഡല്‍ഹിക്ക് വിളിപ്പിച്ചതായി സൂചന: കാരണം വ്യക്തമല്ല

ലക്ഷദ്വീപിലെ സന്ദര്‍ശനം അവസാനിപ്പിച്ച് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍ മടങ്ങുന്നു. നാളെ രാവിലെ പ്രത്യേക വിമാനത്തിലാണ് മടക്കം. പ്രഫുല്‍ പട്ടേലിനെ അടിയന്തരമായി ഡല്‍ഹിക്ക് വിളിപ്പിച്ചതായാണ് സൂചന. ഭരണപരിഷ്‌കാരവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് പ്രഫുല്‍ ഖോഡാ പട്ടേല്‍ ലക്ഷദ്വീപിലെത്തിയത്. വിവിധ വകുപ്പുകളില്‍ നടപ്പാക്കുന്ന പരിഷ്‌കാരങ്ങള്‍ ഉള്‍പ്പെടെ വിലയിരുത്തി ഇരുപതാം തീയതി മടങ്ങിപ്പോകാനായിരുന്നു തീരുമാനിച്ചിരുന്നത്. അതിനിടെ ലക്ഷദ്വീപിലെത്തിയ പ്രഫുല്‍ പട്ടേലിനെതിരെ ദ്വീപ് നിവാസികള്‍ ശക്തമായി പ്രതിഷേധിച്ചു. പ്ലക്കാര്‍ഡുകളുമായി വീടിന് മുകളില്‍ കയറി നിന്നും കറുത്ത വസ്ത്രം ധരിച്ചുമെല്ലാം ജനം…

Read More

സ്‌കൂളുകൾ തുറക്കുന്നതെപ്പോൾ; വിശദീകരണവുമായി കേന്ദ്രം

ന്യൂഡൽഹി: സ്‌കൂളുകൾ എപ്പോൾ തുറക്കുമെന്ന ചോദ്യത്തിന് മറുപടിയുമായി കേന്ദ്രം. അധ്യാപകരിൽ ഭൂരിഭാഗവും വാക്‌സിൻ സ്വീകരിച്ചു കഴിഞ്ഞതിനും കുട്ടികളിൽ കോവിഡ് ബാധിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് കൂടുതൽ ശാസ്ത്രീയ വിവരങ്ങൾ ലഭ്യമായതിനും ശേഷമേ സ്‌കൂളുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാകൂവെന്നാണ് കേന്ദ്രം നൽകുന്ന വിശദീകരണം. മഹാമാരിക്ക് നമ്മെ മുറിവേൽപിക്കാൻ കഴിയില്ലെന്ന ആത്മവിശ്വാസം ഇല്ലാതിരിക്കുന്നിടത്തോളം സ്‌കൂളുകൾ തുറക്കാനാവില്ലെന്ന് നീതി ആയോഗ് അംഗം വി കെ പോൾ അറിയിച്ചു. വിദേശരാജ്യങ്ങളിൽ എങ്ങനെയാണ് സ്‌കൂളുകൾ വീണ്ടും തുറന്നതെന്നും വ്യാപനത്തിനു പിന്നാലെ അടയ്‌ക്കേണ്ടി വന്നതെന്നും നാം പരിഗണിക്കണം….

Read More

രാജ്യദ്രോഹ കേസ്: ഐഷ സുൽത്താന ഇന്ന് ലക്ഷദ്വീപ് പോലീസിന് മുന്നിൽ ഹാജരാകും

രാജ്യദ്രോഹ കേസിൽ ഐഷ സുൽത്താന ഇന്ന് പോലീസിന് മുന്നിൽ ഹാജരാക്കും. രാവിലെ പതിനൊന്നരയോടെ കൊച്ചിയിൽ നിന്ന് അഗത്തിയിലേക്ക് പോകുന്ന ഐഷ ഇന്ന് തന്നെ കവരത്തിയിലെത്തി പോലീസിന് മുന്നിൽ ഹാജരാകും. കേസിൽ അറസ്റ്റ് ചെയ്താൽ ഐഷക്ക് ഇടക്കാല ജാമ്യം നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട് ചാനൽ ചർച്ചക്കിടെ ഐഷ സുൽത്താന നടത്തിയ ബയോ വെപ്പൺ പരാമർശത്തിലാണ് ലക്ഷദ്വീപ് പോലീസ് രാജ്യദ്രോഹ കുറ്റം ചുമത്തിയത്. ഐഷ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനായിരുന്നു കോടതിയുടെ നിർദേശം.

Read More

ഇന്ത്യയുടെ ഇതിഹാസ അത്‍ലീറ്റ് ഒളിമ്പ്യൻ മിൽഖാ സിങ് അന്തരിച്ചു

ന്യൂഡൽഹി:ഇന്ത്യയുടെ ഇതിഹാസ അത്‍ലീറ്റ് ഒളിമ്പ്യൻ മിൽഖ സിങ് (91) അന്തരിച്ചു. മൂന്ന് ഒളിമ്പിക്സുകളിൽ രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തു. 1960 ഒളിമ്പിക്സ് 400 മീറ്ററിൽ നാലാം സ്ഥാനം നേടി. ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും സ്വർണം നേടി 1958, 62 ഏഷ്യൻ ഗെയിംസ് വെള്ളി നേടി. പറക്കും സിംഗ് എന്ന പേരിൽ അറിയപ്പെട്ടിരുന്നു. കോവിഡ് ബാധിതനായതിനെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയും ഇന്ത്യൻ വനിതാ വോളിബോൾ ടീം മുൻ ക്യാപ്റ്റനുമായ നിർമൽ കൗർ (85) കോവിഡ് ബാധിച്ച്…

Read More

ദേശീയ സാമ്പിള്‍ സര്‍വേ തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കും

തൃശൂർ: കൊവിഡ് വ്യാപനം കുറഞ്ഞ സ്ഥലങ്ങളില്‍ വിവിധ ദേശീയ സാമ്പിള്‍ സര്‍വേകള്‍ക്കായുള്ള ഗൃഹസന്ദര്‍ശനം തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കും. സര്‍വ്വേ നടക്കുന്ന സ്ഥലങ്ങളില്‍ തദ്ദേശസ്ഥാപനങ്ങളെ മുന്‍കൂട്ടി വിവരമറിയിയ്ക്കും. വ്യാപാരസ്ഥാപനങ്ങളിലും ഫാക്ടറികളിലും നിന്ന് തുറക്കാന്‍ അനുമതിയുള്ള ദിവസങ്ങളില്‍ മാത്രമാണ് വിവരം ശേഖരിക്കുന്നത്. കാറ്റഗറി സി,ഡി എന്നിവിടങ്ങളില്‍ ഉടന്‍ സര്‍വ്വേ തുടങ്ങില്ല. ഇത്തരം സ്ഥലങ്ങളില്‍ താമസിക്കുന്ന എന്യൂമറേറ്റര്‍മാര്‍ ടെലിഫോണ്‍ വിവരശേഖരണം തുടരും. കോവിഡ് പ്രതിസന്ധി മൂലമുള്ള പ്രത്യേക സാഹചര്യത്തില്‍ അസംഘടിത മേഖല, തൊഴില്‍, വിലനിലവാരം തുടങ്ങിയവയെ സംബന്ധിക്കുന്ന വിവരങ്ങള്‍ക്ക് നയ രൂപീകരണത്തിന്…

Read More

ലക്ഷദ്വീപ് ഭരണകൂടത്തിന്റെ പുതിയ നീക്കം: ആയിരത്തോളം കരാർ ജീവനക്കാരെ പിരിച്ചുവിട്ടു, 35 ഓളം തസ്തികകൾ ഒഴിവാക്കാൻ ശുപാർശ

കൊച്ചി: ലക്ഷദ്വീപിൽ സർക്കാർ തലത്തിൽ പുതിയ മാറ്റങ്ങൾ. ഗ്രാമ വികസന വകുപ്പിനെയും ഡിആർഡിഎയും ലയിപ്പിക്കാൻ തീരുമാനം. ഇത് സംബന്ധിച്ച് റിപ്പോർട്ട് കേഡർ റിവ്യൂ ചുമതലയുള്ള സെപ്ഷ്യൽ സെക്രട്ടറി ഒപി മിശ്ര അഡ്മിനിസ്ടേറ്റർക്ക് കൈമാറി. വകുപ്പുകൾ ലയിപ്പിക്കുമ്പോൾ ചില തസ്തികകൾ അനിവാര്യമല്ലാതാകുമെന്നു റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നു. അതിന്റെ ഭാഗമായി ഭാവിയിൽ നഷ്ടപ്പെടുന്നത് 35 ഓളം തസ്തികകൾ ആണ്. ഡിആർഡിഎയിലെ പ്രൊജക്ട് ഓഫീസർമാർ, മലയാളം, മഹൽ ഭാഷാ ട്രാൻസിലേറ്റർ തസ്തിക തുടങ്ങിയ ഇനി വേണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ലക്ഷദ്വീപിലെ ഭരണ പരിഷ്കാരത്തിന്‍റെ…

Read More

ഡൽഹി കലാപ കേസ്: ഇന്നലെ മോചിതരായ മൂന്ന് വിദ്യാർഥികൾക്കും സുപ്രീം കോടതി നോട്ടീസ്

  ഡൽഹി കലാപ കേസിൽ ഇന്നലെ രാത്രിയോടെ ജയിൽ മോചിതരായ മൂന്ന് വിദ്യാർഥികൾക്കും നോട്ടീസ് അയച്ച് സുപ്രീം കോടതി. ഇവർക്ക് ജാമ്യം നൽകിയ ഹൈക്കോടതി വിധിക്കെതിരെ ഡൽഹി പോലീസ് നൽകിയ ഹർജിയിലാണ് നോട്ടീസ്. വിദ്യാർഥികളുടെ ജാമ്യം റദ്ദാക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു അമേരിക്കൻ പ്രസിഡന്റ് ഡൽഹിയിലുള്ള സമയത്താണ് സംഘർഷം നടന്നതെന്നും അതീവ ഗൗരവമുള്ള വിഷയമാണിതെന്നും പോലീസ് കോടതിയെ അറയിിച്ചു. ജാമ്യം ഉടൻ സ്‌റ്റേ ചെയ്യണമെന്നും പോലീസ് ആവശ്യപ്പെട്ടു. വിദ്യാർഥി നേതാക്കളായ നതാഷ നർവാൾ, ദേവാംഗന കലിത, ആസിഫ് ഇഖ്ബാൽ…

Read More

26 സംസ്ഥാനങ്ങളിലെ ഒരു ലക്ഷം കൊവിഡ് മുന്നണി പോരാളികൾക്ക് പ്രത്യേക പരിശീലനം നൽകുമെന്ന് പ്രധാനമന്ത്രി

കൊവിഡ് മുന്നണി പോരാളികൾക്ക് പ്രത്യേക പരിശീലനം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ഒരു ലക്ഷം മുന്നണി പോരാളികൾക്ക് ആറ് വ്യത്യസ്ത കോഴ്‌സുകളിലാണ് പ്രത്യേക പരിശീലനം നൽകുക. ബേസിക് കെയർ ഹെൽപർ, ഹോം കെയർ ഹെൽപർ, അഡൈ്വസ് കെയർ ഹെൽപർ, മെഡിക്കൽ ഇൻസ്്ട്രമെന്റ് ഹെൽപർ, എമർജൻസി കെയർ ഹെൽപർ, സാമ്പിൾ കളക്ഷൻ ഹെൽപർ എന്നീ വിഭാഗങ്ങളിലാണ് മുന്നണി പോരാളികൾക്ക് പരിശീലനം നൽകുക. 26 സംസ്ഥാനങ്ങളിലായി 111 പരിശീലന കേന്ദ്രങ്ങളുണ്ടാകും.

Read More