രാജ്യദ്രോഹ കേസിൽ ഐഷ സുൽത്താന ഇന്ന് പോലീസിന് മുന്നിൽ ഹാജരാക്കും. രാവിലെ പതിനൊന്നരയോടെ കൊച്ചിയിൽ നിന്ന് അഗത്തിയിലേക്ക് പോകുന്ന ഐഷ ഇന്ന് തന്നെ കവരത്തിയിലെത്തി പോലീസിന് മുന്നിൽ ഹാജരാകും. കേസിൽ അറസ്റ്റ് ചെയ്താൽ ഐഷക്ക് ഇടക്കാല ജാമ്യം നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്
ചാനൽ ചർച്ചക്കിടെ ഐഷ സുൽത്താന നടത്തിയ ബയോ വെപ്പൺ പരാമർശത്തിലാണ് ലക്ഷദ്വീപ് പോലീസ് രാജ്യദ്രോഹ കുറ്റം ചുമത്തിയത്. ഐഷ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനായിരുന്നു കോടതിയുടെ നിർദേശം.