26 സംസ്ഥാനങ്ങളിലെ ഒരു ലക്ഷം കൊവിഡ് മുന്നണി പോരാളികൾക്ക് പ്രത്യേക പരിശീലനം നൽകുമെന്ന് പ്രധാനമന്ത്രി

കൊവിഡ് മുന്നണി പോരാളികൾക്ക് പ്രത്യേക പരിശീലനം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ഒരു ലക്ഷം മുന്നണി പോരാളികൾക്ക് ആറ് വ്യത്യസ്ത കോഴ്‌സുകളിലാണ് പ്രത്യേക പരിശീലനം നൽകുക.

ബേസിക് കെയർ ഹെൽപർ, ഹോം കെയർ ഹെൽപർ, അഡൈ്വസ് കെയർ ഹെൽപർ, മെഡിക്കൽ ഇൻസ്്ട്രമെന്റ് ഹെൽപർ, എമർജൻസി കെയർ ഹെൽപർ, സാമ്പിൾ കളക്ഷൻ ഹെൽപർ എന്നീ വിഭാഗങ്ങളിലാണ് മുന്നണി പോരാളികൾക്ക് പരിശീലനം നൽകുക. 26 സംസ്ഥാനങ്ങളിലായി 111 പരിശീലന കേന്ദ്രങ്ങളുണ്ടാകും.