Headlines

കനത്ത മഴ; മുംബൈയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് ഒമ്പത് മരണം

മുംബൈ: കനത്ത മഴ തുടരുന്ന മുംബൈയില്‍ പാര്‍പ്പിട സമുച്ചയത്തില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണ് ഒമ്പതുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രി 11.10 ഓടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ എട്ടുപേരെ ബിഡിബിഎ മുനിസിപ്പല്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലാദ് വെസ്റ്റിലെ ന്യൂ കലക്ടര്‍ കോംപൗണ്ടിലുള്ള കെട്ടിടമാണ് തകര്‍ന്നതെന്ന് ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ (ബിഎംസി) അറിയിച്ചു. തകര്‍ന്ന കെട്ടിടത്തിന്റെ സമീപമുള്ള മൂന്ന് കെട്ടിടങ്ങളും അപകടകരമായ നിലയിലാണുള്ളത്. ഈ കെട്ടിടങ്ങളില്‍ താമസിക്കുന്നവരെ ഒഴിപ്പിക്കാനുള്ള നടപടികളും തുടരുകയാണ്. സ്ത്രീകളും…

Read More

ആവശ്യങ്ങൾ അംഗീകരിക്കും വരെ കർഷകരുടെ കൂടെ നിൽക്കും: മമത ബാനർജി

ആവശ്യങ്ങൾ അംഗീകരിക്കും വരെ കർഷകരുടെ കൂടെ നിൽക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പുതിയ കാർഷിക നിയമങ്ങൾക്കെതിരേ പ്രമേയം പാസാക്കിയ സർക്കാരാണ് ഞങ്ങളുടേത്. ഇനിയും കർഷകരുടെ കൂടെ തന്നെ നിൽക്കാനാണ് ഞങ്ങളുടെ തീരുമാനം.-മമത പറഞ്ഞു. കഴിഞ്ഞ ഏഴുമായമായി കർഷകരോട് സംസാരിക്കാൻ പോലും കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ലെന്നും മമത പറഞ്ഞു. വിവാദമായ മൂന്ന് കാർഷിക നിയമങ്ങളും എത്രയും പെട്ടെന്ന് പിൻവലിക്കണമെന്നും മമത ആവശ്യപ്പെട്ടു.   രാജ്യത്തെ കർഷകരുടെ പ്രശ്‌നങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ഭാരതീയ കിസാൻ യൂണിയൻ (ബികെയു)…

Read More

പ്രതിഷേധം ശക്തമായി; ലക്ഷദ്വീപിലെ രണ്ട് വിവാദ ഉത്തരവുകള്‍ പിന്‍വലിച്ചു

  ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ രണ്ട് വിവാദ ഉത്തരവുകള്‍ പിന്‍വലിച്ചു. മത്സ്യബന്ധന ബോട്ടില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്ന ഉത്തരവും കപ്പലുകളില്‍ സുരക്ഷ വര്‍ധിപ്പിച്ച ഉത്തരവുമാണ് പിന്‍വലിച്ചത്. സര്‍ക്കാര്‍ ജീവനക്കാരുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ഉത്തരവ് പിന്‍വലിച്ചത്. മെയ് 28നും ജൂണ്‍ രണ്ടിനുമാണ് ദ്വീപിലെ സുരക്ഷ വര്‍ധിപ്പിച്ചുള്ള ഉത്തരവ് നടപ്പാക്കിയത്. ഇതിന് പിന്നാലെ കപ്പലുകളുടെയും ബോട്ട് ജെട്ടികളുടെയും സുരക്ഷ ലെവല്‍ രണ്ടാക്കി ഉയര്‍ത്തി കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്താനും നിര്‍ദേശിച്ചിരുന്നു. മീന്‍ പിടിത്ത ബോട്ടുകളില്‍ നിരീക്ഷണത്തിന് പോകണമെന്ന ഉത്തരവിനെതിരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ദ്വീപ്…

Read More

ധാന്യവിളകളുടെ താങ്ങുവില കേന്ദ്രം ഉയർത്തി; നെല്ലിന്റെ താങ്ങുവില ക്വിന്റലിന് 1940 രൂപയാക്കി

  നെല്ല് അടക്കമുള്ള ധാന്യവിളകളുടെ താങ്ങുവില കേന്ദ്രസർക്കാർ ഉയർത്തി. നെല്ല് ക്വിന്റലിന് 72 രൂപ കൂട്ടി താങ്ങുവില 1940 രൂപയാക്കി. എള്ളിന് 452 രൂപ, തുവര പരിപ്പ്, ഉഴുന്ന് എന്നിവക്ക് 300 രൂപ എന്നിങ്ങനെയാണ് ക്വിന്റലിന് വില വർധിപ്പിച്ചത്. കർഷക പ്രക്ഷോഭം ശക്തമാകുന്നതിനിടെയാണ് കർഷക രോഷം ശമിപ്പിക്കാനുള്ള നീക്കം കേന്ദ്രം നടത്തുന്നത്. താങ്ങുവിലയുടെ കാര്യത്തിൽ ആശങ്ക വേണ്ടെന്നും ഇക്കാര്യം സർക്കാർ ഉറപ്പാക്കുമെന്നും കേന്ദ്ര കൃഷി മന്ത്രി വ്യക്തമാക്കി.

Read More

ലക്ഷദ്വീപില്‍ വിവാദ ഉത്തരവ് പിന്‍വലിച്ചു

ലക്ഷദ്വീപില്‍ വിവാദ ഉത്തരവ് പിന്‍വലിച്ചു. മത്സ്യബന്ധന ബോട്ടുകളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ വേണമെന്ന ഉത്തരവാണ് പിന്‍വലിച്ചത്. പ്രതിഷേധം കണക്കിലെടുത്താണ് തീരുമാനം.

Read More

ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റിവെച്ചു

  കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കർണാടക ഹൈക്കോടതി വീണ്ടും മാറ്റി. അടുത്ത ബുധനാഴ്ചത്തേക്കാണ് ജാമ്യാപേക്ഷ മാറ്റിയത്. ഇ ഡിക്ക് വേണ്ടി ഹാജരാകുന്ന അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു കൊവിഡ് ബാധിതനായി ആശുപത്രിയിലാണ്. എട്ടാം തവണയാണ് കേസ് പരിഗണിക്കുന്നത് മാറ്റിവെക്കുന്നത്. ബിനീഷ് അറസ്റ്റിലായിട്ട് ഇന്നേക്ക് 231 ദിവസം പിന്നിട്ടു. കഴിഞ്ഞ ഒക്ടോബറിലാണ് ബിനീഷ് അറസ്റ്റിലായത്.

Read More

മലയാളം വിലക്കിയ സർക്കുലർ: മാപ്പ് പറഞ്ഞ് ജിബി പന്ത് ആശുപത്രിയിലെ നഴ്‌സിംഗ് സൂപ്രണ്ട്

  മലയാളം വിലക്കി സർക്കുലർ ഇറക്കിയ സംഭവത്തിൽ ഡൽഹി ജി ബി പന്ത് ആശുപത്രിയിലെ നഴ്‌സിംഗ് സൂപ്രണ്ട് മാപ്പ് പറഞ്ഞു. മെഡിക്കൽ സൂപ്രണ്ടിനയച്ച കത്തിലാണ് മാപ്പ് പറച്ചിൽ. ആരെയും വേദനിപ്പിക്കാനോ അപമാനിക്കാനോ ഉദ്ദേശിച്ചിട്ടില്ലെന്നും രോഗികളിൽ നിന്ന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിർദേശം നൽകിയതെന്നും നഴ്‌സിംഗ് സൂപ്രണ്ട് കത്തിൽ പറയുന്നു ജോലി സമയത്ത് നഴ്‌സുമാർ മലയാളം സംസാരിക്കരുതെന്നായിരുന്നു സർക്കുലർ. ഇത് ദേശീയതലത്തിൽ തന്നെ വിവാദമാകുകയായിരുന്നു. രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ വിഷയത്തിൽ ഇടപെടുകയും ചെയ്തു. തുടർന്ന് ആശുപത്രി അധികൃതർ…

Read More

പിറന്നാൾ ആഘോഷിക്കണമെന്ന് ഭാര്യ, പറ്റില്ലെന്ന് ഭർത്താവ്; ഡിഎംകെ നേതാവിന്റെ ഭാര്യ ആത്മഹത്യ ചെയ്തു

  പിറന്നാൾ ആഘോഷിച്ചില്ലെന്ന കാരണത്തെ ചൊല്ലി ഡിഎംകെ നേതാവിന്റെ ഭാര്യ ആത്മഹത്യ ചെയ്തു. ഡിഎംകെ വക്താവ് തമിഴൻ പ്രസന്നയുടെ ഭാര്യ നാദിയ(35)യാണ് മരിച്ചത്. ചൊവ്വാഴ്ചയായിരുന്നു നാദിയയുടെ പിറന്നാൾ. വലിയ രീതിയിൽ പിറന്നാൾ ആഘോഷിക്കണമെന്ന് നാദിയ ആവശ്യപ്പെടുകയായിരുന്നു എന്നാൽ കൊവിഡ് വ്യാപനം നിലനിൽക്കുന്നതിനാൽ ആഘോഷം വേണ്ടെന്ന നിലപാടായിരുന്നു പ്രസന്നക്ക്. ഇതേ ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടായി. പിന്നാലെ നാദിയ മുറിയിൽ കയറി വാതിലടക്കുകയായിരുന്നു. പിന്നീട് വാതിൽ പൊളിച്ച് അകത്തുകയറിയപ്പോഴാണ് നാദിയയെ മരിച്ച നിലയിൽ കണ്ടത്.

Read More

തുടർച്ചയായ രണ്ടാം ദിവസവും കൊവിഡ് പ്രതിദിന രോഗികൾ ഒരു ലക്ഷത്തിൽ താഴെ; മരണം 2219

  രാജ്യത്തെ കൊവിഡ് കണക്കുകളിൽ ആശ്വാസം. തുടർച്ചയായ രണ്ടാം ദിവസവും കൊവിഡ് പ്രതിദിന വർധനവ് ഒരു ലക്ഷത്തിൽ താഴെയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 92,596 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം ചൊവ്വാഴ്ചയെ അപേക്ഷിച്ച് ആറായിരത്തോളം കേസുകളുടെ വർധനവുണ്ട് രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,90,89,069 ആയി ഉയർന്നു. 2219 പേർ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ ആകെ കൊവിഡ് മരണം 3,53,528 ആയി ഉയർന്നു 1,62,664 പേർ ഒരു ദിവസത്തിനിടെ കൊവിഡിൽ നിന്ന് മുക്തരായി….

Read More

ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും

  കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരി നൽകിയ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും. ബിനീഷിന്റെ അക്കൗണ്ടിലെത്തിയ അഞ്ച് കോടി രൂപയുടെ ഉറവിടം വ്യക്തമാക്കാൻ കോടതി നിർദേശിച്ചിരുന്നു. ബിനീഷിന്റെ അഭിഭാഷകൻ ഇതുസംബന്ധിച്ച റിപ്പോർട്ട് നൽകിയിട്ടുണ്ട് ഹർജിയിൽ ഇ ഡിയുടെ വാദമാണ് ഇന്ന് കോടതിയിൽ നടക്കുക. ഇടക്കാല ജാമ്യാപേക്ഷയെയും ഇഡി എതിർക്കും. ബിനീഷ് അറസ്റ്റിലായിട്ട് ഇന്നേക്ക് 231 ദിവസം പിന്നിട്ടു. കോടതി ആവശ്യപ്പെട്ട രേഖകളെല്ലാം സമർപ്പിച്ചതായി ബിനീഷിന്റെ അഭിഭാഷകൻ പറഞ്ഞു.

Read More