ഡോക്ടർ പി സരിനെതിരെ ആരോപണമുന്നയിച്ച ട്രാൻസ്ജെൻഡർ രാഗ രജനിക്ക് നോട്ടീസ് അയച്ചെന്ന് സരിന്റെ ഭാര്യ സൗമ്യ സരിൻ. കാര്യങ്ങൾ സാമാന്യവൽക്കരിക്കാൻ ഉള്ള നീക്കം അനുവദിക്കില്ല. നിയമനടപടി തുടരുമെന്നും സൗമ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഒരു പൊതു പ്രവർത്തകന് എതിരെ ആരോപണങ്ങൾ വരാം. പക്ഷെ അവർ അത് നേരിടുന്ന രീതി ആണ് വിലയിരുത്തപ്പെടേണ്ടതെന്ന് പോസ്റ്റിൽ സൗമ്യ പറയുന്നു.
സരിന്റെ ഭാര്യ സൗമ്യ സരിനെ അഭിസംബോധന ചെയ്തുകൊണ്ട് രാഗ രഞ്ജിനി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലാണ് ലൈംഗികാരോപണം ഉന്നയിച്ചത്. ആരോപണത്തെ തള്ളി സൗമ്യ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മാനനഷ്ടത്തിന് നോട്ടീസ് അയച്ചിരിക്കുന്നത്. കേസുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കിയാണ് സൗമ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്.